x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആ​ക്ര​മ​ണം; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം- ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: July 21, 2026 01:17 AM IST | Updated: July 21, 2026 01:17 AM IST

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം

ചു​ങ്ക​ക്കു​ന്ന്: മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വ​നംവ​കു​പ്പും കൃ​ഷി വ​കു​പ്പും സം​യു​ക്ത​മാ​യി സ​മ​ഗ്ര​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്കും കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും നി​ല​വി​ൽ ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റ​ള​ത്ത് നി​ല​വി​ലു​ള്ള ആ​ന​മ​തി​ൽ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ൽ​ചു​രം വ​രെ നീ​ട്ടു​ക, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത് സ​ർ​ക്കാ​രി​ന്‍റെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.
ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു മാ​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കൊ​ച്ചു​ത​റ, ജി​ൽ​സ് മേ​ക്ക​ൽ, ജോ​ൺ​സ് തൊ​ട്ടി​യി​ൽ, ബി​ജു പൊ​യി​കു​ന്നേ​ൽ, പ്ര​വീ​ൺ താ​ഴ​ത്തെ മു​റി, പോ​ൾ ചീ​രം​വേ​ലി, എ​ലി​സ​ബ​ത്ത്, സാ​ലി ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശാ​ന്തി​ഗി​രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച കാ​ക്ക​നാ​ട് ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ടം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചു​ങ്ക​ക്കു​ന്ന് മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ന​ഷ്ട​പ്പെ​ട്ട കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up