x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശം നി​റ​ച്ച് ഗോ​ളാ​ര​വം

വെബ് ഡെസ്ക്
Published: July 21, 2026 01:17 AM IST | Updated: July 21, 2026 01:17 AM IST

ലോ​ക ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ എ​ത്തി​യ​വ​ർ.

പെ​രു​മ്പാ​വൂ​ർ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം ആ​ഘോ​ഷ​മാ​ക്കി പെ​രു​മ്പാ​വൂ​ർ. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് മൈ​താ​നി​യി​ൽ മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗോ​ളാ​ര​വം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ഫു​ട്‌​ബോ​ൾ ആ​രാ​ധ​ക​രാ​ണ് ലോ​ക​ക​പ്പ് ഫൈ​ന​ൽ ബി​ഗ് സ്‌​ക്രീ​നി​ൽ കാ​ണാ​ൻ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഗാ​ന​മേ​ള​യും ഫു​ട്‌​ബോ​ൾ പ്ര​വ​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കാ​യി മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

Tags : goal celebration Nattuvishesham DistrictNews

Recent News

Corehub Up