്രതിഭാ സംഗമം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
ആലങ്ങാട്: ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന് സ്വീകരണവും സംഘടിപ്പിച്ചു. പരിപാടി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി അധ്യക്ഷത വഹിച്ചു. മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ അക്കാഡമിക്ക് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം ചെയ്തു.