Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ClimateChange

സ​ർ​വ​നാ​ശം വി​ത​യ്ക്കു​മോ 'എ​ൽ നി​നോ': ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ളി​ൽ 5 ല​ക്ഷ​ത്തോ​ളം പേ​ർ മ​ര​ണ​പ്പെ​ടാം; ഇ​ന്ത്യ​യി​ലും വ​ൻ നാ​ശം, മ​ര​ണം 16,000 വ​രെ​യെ​ത്താം

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ലോ​ക​ത്തെ വ​ൻ പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ടു​മെ​ന്നു ശാ​സ്ത്ര​ലോ​കം. ഇ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത മ​ഹാ​ദു​ര​ന്ത​ങ്ങ​ൾ​ക്കു മ​നു​ഷ്യ​ർ സാ​ക്ഷ്യ​യാ​കേ​ണ്ടി​വ​ന്നേ​ക്കാം. 'എ​ൽ നി​നോ'​യെ​ക്കു​റി​ച്ചു​ള്ള ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളാ​ണു ലോ​ക​രാ​ജ്യ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ രൂ​പ​പ്പെ​ട്ട സൂ​പ്പ​ർ എ​ൽ നി​നോ സൃ​ഷ്ടി​ക്കു​ന്ന ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം അ​ഞ്ചു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണു ഗ​വേ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്. വ​രു​ന്ന ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ഭൂ​മി​യി​ൽ വ​ൻ നാ​ശം സം​ഭ​വി​ക്കു​മെ​ന്നും ശാ​സ്ത്ര​ലോ​കം.

ചി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക്ലൈ​മ​റ്റ് ഇം​പാ​ക്‌​ട് ലാ​ബ് പു​റ​ത്തു​വി​ട്ട പു​തി​യ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണു ഭ​യാ​ന​ക​മാ​യ വി​വ​ര​ങ്ങ​ളു​ള്ള​ത്. വ​ട​ക്ക​ൻ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ക​സ്വ​ര, പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ​യാ​യി​രി​ക്കും കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ക​യെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ആ​രം​ഭി​ച്ച എ​ൽ നി​നോ പ്ര​തി​ഭാ​സം അ​ടു​ത്ത ഫെ​ബ്രു​വ​രി വ​രെ നീ​ണ്ടു​നി​ൽ​ക്കും. വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കു ത​ള്ളി​വി​ടും. ഇ​തു​വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ മാ​ത്രം ക​ടു​ത്ത ചൂ​ടു കാ​ര​ണം ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ൾ മ​ര​ണ​ത്തി​ന് ഇ​ര​യാ​യെ​ന്നാ​ണു ഗ​വേ​ഷ​ക​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ൽ നി​നോ​യ്ക്കു ശ​മ​ന​മാ​കു​ന്പോ​ഴേ​ക്കും മ​ര​ണ​സം​ഖ്യ ഏ​ക​ദേ​ശം 4,51,000 ഉ​യ​ർ​ന്നേ​ക്കാം എ​ന്നാ​ണു പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​യി​ലെ സാ​ഹെ​ൽ മേ​ഖ​ല​യെ​യാ​ണ് ഈ ​പ്ര​തി​ഭാ​സം ഏ​റ്റ​വും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക. സെ​പ്റ്റം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 66,800 അ​ധി​ക മ​ര​ണ​ങ്ങ​ൾ ഇ​വി​ടെ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നു ഗ​വേ​ഷ​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ഇ​തി​ൽ പ​കു​തി​യോ​ളം മ​ര​ണ​ങ്ങ​ളും നൈ​ജീ​രി​യ​യി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​തി​നു​പു​റ​മെ സു​ഡാ​ൻ, നൈ​ജ​ർ, ഛാഡ് ​തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും വ​ൻ തോ​തി​ൽ നാ​ശം പ്ര​തീ​ക്ഷി​ക്കാം.

തെ​ക്ക്, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും സ്ഥി​തി ഒ​ട്ടും ആ​ശാ​വ​ഹ​മ​ല്ലെ​ന്നും പ​ഠ​ന​ത്തി​ലു​ണ്ട്. വ​രും മാ​സ​ങ്ങ​ളി​ൽ ഉ​ഷ്ണ​ത​രം​ഗം കാ​ര​ണം ഇ​ന്തോ​നേ​ഷ്യ​യി​ൽ 19,300 പേ​രും ഇ​ന്ത്യ​യി​ൽ 15,800 പേ​രും മ​ര​ണ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ സൂ​ച​ന ന​ൽ​കു​ന്നു. ഫി​ലി​പീ​ൻ​സ്, വി​യ​റ്റ്നാം, താ​യ്‌​ല​ൻ​ഡ്, കം​ബോ​ഡി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി ആ​കെ 19,400-ലേ​റെ മ​ര​ണ​ങ്ങ​ളും കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം മൂ​ലം സം​ഭ​വി​ക്കാം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള 24,000-ലേ​റെ മേ​ഖ​ല​ക​ളി​ലെ താ​പ​നി​ല​യും ചൂ​ടു​മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ക​ല​നം ചെ​യ്താ​ണ് ശാ​സ്ത്ര​ജ്ഞ​ർ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ശാ​സ്ത്ര മാ​സി​ക​ക​ളി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു മു​ൻ​പു ത​ന്നെ പ​ഠ​ന​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടു​ക​യാ​ണെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യാ​നും നി​ർ​ണാ​യ​ക പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

എ​ൽ നി​നോ മൂ​ലം ആ​ഗോ​ള താ​പ​നി​ല സാ​ധാ​ര​ണ​യേ​ക്കാ​ൾ 2.1 ഫാ​ര​ൻ​ഹീ​റ്റ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ളേ​ക്കാ​ൾ മ​ര​ണം സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ര​ണം, ഉ​യ​ർ​ന്ന താ​പ​നി​ല ഫെ​ബ്രു​വ​രി​ക്കു​ശേ​ഷ​വും തു​ട​ർ​ന്നേ​ക്കാം. ക​ടു​ത്ത ചൂ​ടു മൂ​ല​മു​ള്ള നേ​രി​ട്ടു​ള്ള മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണു റി​പ്പോ​ർ​ട്ടി​ൽ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. എ​ൽ നി​നോ സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടു​തീ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ ലോ​ക​മെ​ന്പാ​ടും മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നു ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Latest News

Corehub Up