Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Leaders

വാ​ക്കു​ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും; ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ മ​ർ​ദി​ച്ചെ​ന്നാ​ണ് ര​മ്യ ഹ​രി​ദാ​സി​ന്‍റെ ആ​രോ​പ​ണം. 

അ​തേ​സ​മ​യം എം​എ​ൽ​എ ത​ന്നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത്ത് രം​ഗ​ത്തെ​ത്തി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ന​ട​ന്നി​രു​ന്നു. യോ​ഗ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മി​ല്ലാ​ത്ത പാ​ള​യം പ്ര​ദീ​പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്കമുണ്ടായത്.

ര​മ്യ ഹ​രി​ദാ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളാ​ണ് പാ​ള​യം പ്ര​ദീ​പ് എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫേ​സ്ബു​ക്കി​ലൂ​ടെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കു​ന്ന​തി​നാ​യി ര​മ്യ ഹ​രി​ദാ​സും പാ​ള​യം പ്ര​ദീ​പും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.  

ഇ​ക്കാ​ര്യ​മ​റി​ഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തു​ക​യും എം​എ​ൽ​എ​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. 

Kerala

വെ​ടി​യൊ​ച്ച കേ​ട്ടു; മാ​നി​റ​ച്ചി​യും തോ​ക്കു​മാ​യി നാ​യാ​ട്ട് സം​ഘം പി​ടി​യി​ൽ, സം​ഘ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും

പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് ചീ​യ​മ്പം ചെ​റി​യ കു​രി​ശ് ഭാ​ഗ​ത്ത് പു​ള്ളി​മാ​നി​ന്‍റെ ഇ​റ​ച്ചി​യും തോ​ക്കു​മാ​യി കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചീ​യ​മ്പം ചെ​റി​യ കു​രി​ശ് ഭാ​ഗ​ത്തു നി​ന്നാ​ണ് ര​ണ്ടു പു​ള്ളി​മാ​നു​ക​ളു​ടെ ജ​ഡ​വും നാ​ട​ൻ തോ​ക്കും തി​ര​ക​ളു​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും പി​ടി​കൂ​ടി.

കോ​ൺ​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് ക​ണി​യാം​കു​ടി (54), മീ​ന​ങ്ങാ​ടി ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി പു​ളി​ങ്കു​ന്നേ​ൽ (55), ജോ​സ് മാ​ത്യു (50), സി​ബി പു​റ​ത്തോ​ട്ട് (53), പാ​റ​ക്ക​ൽ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ (ബി​ജു) എ​ന്നി​വ​രാ​ണ് വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യ​ത്.

രാ​ത്രി പ​ട്രോ​ളിം​ഗി​നി​ടെ വെ​ടി​യൊ​ച്ച കേ​ട്ട​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യാ​ട്ട് സം​ഘം പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​കെ. രാ​ജീ​വ്‌ കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

Kerala

പോ​റ്റി​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും സോ​ണി​യാ​യെ ക​ണ്ട​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണം: കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​ധാ​ന​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യോ​ടൊ​പ്പം അ​ടൂ​ർ പ്ര​കാ​ശും ആ​ന്‍റോ ആ​ന്‍റ​ണി​യും സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട​ണ​മെ​ന്നു ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ.

സോ​ണി​യ ഗാ​ന്ധി​യോ​ടൊ​പ്പം സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​ധാ​ന കു​റ്റ​വാ​ളി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും സ്വ​ർ​ണം വാ​ങ്ങി​യ വ്യാ​പാ​രി​യും നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. ആ​രാ​ണു സോ​ണി​യാ ഗാ​ന്ധി​ക്കു പോ​റ്റി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​നെ ഉ​പ​യോ​ഗി​ച്ചു ശ​ബ​രി​മ​ല​യി​ലെ വി​ല​പി​ടി​പ്പു​ള്ള പു​രാ​വ​സ്തു​ക്ക​ളും വി​ഗ്ര​ഹ​ങ്ങ​ളും ക​വ​ർ​ന്ന​തു അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ വി​ൽ​ക്കാ​നാ​ണെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ലെ പ​ല പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഇ​ത്ത​ര​ത്തി​ൽ അ​മൂ​ല്യ​വ​സ്തു​ക്ക​ൾ ക​ട​ത്താ​ൻ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

District News

ജ​ന​റ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വേ​ണ​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ജ​ന​റ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ൽ ഒ​ന്ന് കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നി​യ​മ​സ​ഭ ക​ക്ഷി ഉ​പ​നേ​താ​വും മു​സ്‌​ലിം ലീ​ഗി​ന്‍റെ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ നേ​രി​ൽ ക​ണ്ട് മ​ഞ്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ.

അ​ഞ്ച് സ്ഥി​രം​സ​മി​തി​ക​ളി​ൽ ര​ണ്ടെ​ണ്ണം വ​നി​താ സം​വ​ര​ണ​മാ​ണ്. ഇ​തി​ൽ ഒ​രു വ​നി​താ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കാ​മെ​ന്നാ​ണ് മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സി​നാ​യി ജ​ന​റ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യം.

ഇ​ത് പ്രാ​ദേ​ശി​ക ലീ​ഗ് നേ​തൃ​ത്വം നി​രാ​ക​രി​ച്ച​തോ​ടെ​യാ​ണ് മ​ഞ്ചേ​രി കോ​ണ്‍​ഗ്ര​സ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ​പി​സി​സി മെം​ബ​ർ റ​ഷീ​ദ് പ​റ​ന്പ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് ചീ​രാ​ന്തൊ​ടി, വ​ലാ​ഞ്ചി​റ ഷൗ​ക്ക​ത്ത​ലി, അ​ഡ്വ. ബീ​നാ ജോ​സ​ഫ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഹ​നീ​ഫ മേ​ച്ചേ​രി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ വീ​ന്പൂ​ർ എ​ന്നി​വ​ർ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യം അ​റി​യി​ച്ച​ത്.

Kerala

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​ത്; രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണം: സ​ജ​ന ബി. ​സാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ര്‍​ട്ടി ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സാ​ജ​ന്‍. സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സ​ജ​ന പ​റ​ഞ്ഞു. ഇ​നി​യും വൈ​കി​യാ​ല്‍ പാ​ര്‍​ട്ടി ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്നും ഇ​തൊ​രു സൂ​ച​ന​യാ​യി മാ​ത്രം നേ​തൃ​ത്വം കാ​ണു​ക എ​ന്നും സ​ജ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ജ​ന​യു​ടെ പ്ര​തി​ക​ര​ണം. രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി, കെ.​സി .വേ​ണു​ഗോ​പാ​ല്‍, സ​ണ്ണി ജോ​സ​ഫ്, വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ ടാ​ഗ് ചെ​യ്താ​ണ് സ​ജ​ന​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

നി​ര​ന്ത​രം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ.​മു​ര​ളീ​ധ​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രാ​ഹു​ലി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. പാ​ർ​ട്ടി​ക്കു​ള്ളി​ല്‍ രാ​ഹു​ലി​നെ​തി​രെ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്.

Latest News

Corehub Up