x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​ത്; രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണം: സ​ജ​ന ബി. ​സാ​ജ​ന്‍


Published: December 3, 2025 10:34 AM IST | Updated: December 3, 2025 10:36 AM IST

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ര്‍​ട്ടി ക​ടു​ത്ത ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജ​ന ബി. ​സാ​ജ​ന്‍. സ്ത്രീ​ക​ളു​ടെ അ​ഭി​മാ​ന​ത്തെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സ​ജ​ന പ​റ​ഞ്ഞു. ഇ​നി​യും വൈ​കി​യാ​ല്‍ പാ​ര്‍​ട്ടി ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി​വ​രു​മെ​ന്നും ഇ​തൊ​രു സൂ​ച​ന​യാ​യി മാ​ത്രം നേ​തൃ​ത്വം കാ​ണു​ക എ​ന്നും സ​ജ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് സ​ജ​ന​യു​ടെ പ്ര​തി​ക​ര​ണം. രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്കാ ഗാ​ന്ധി, കെ.​സി .വേ​ണു​ഗോ​പാ​ല്‍, സ​ണ്ണി ജോ​സ​ഫ്, വി.​ഡി. സ​തീ​ശ​ന്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ളെ ടാ​ഗ് ചെ​യ്താ​ണ് സ​ജ​ന​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

നി​ര​ന്ത​രം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ.​മു​ര​ളീ​ധ​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും രാ​ഹു​ലി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. പാ​ർ​ട്ടി​ക്കു​ള്ളി​ല്‍ രാ​ഹു​ലി​നെ​തി​രെ അ​തൃ​പ്തി പു​ക​യു​ക​യാ​ണ്.

Tags : sajana b sajan youth congress leader against rahul mamkootathil congress leaders

Recent News

Corehub Up