Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crime

അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന; ഒ​രാ​ൾ പി​ടി​യി​ൽ

ബാ​ലു​ശേ​രി: കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. അ​വി​ട​ന​ല്ലൂ​ർ വ​ട​ക്കേ നെ​ല്ലി​യോ​ട്ട് ക​ണ്ടി ഉ​ണ്ണി നാ​യ​രു​ടെ മ​ക​ൻ ഷൈ​ജു (45) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ 11ഓ​ടെ​യാ​ണ് പ്ര​തി​യെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കൂ​ട്ടാ​ലി​ട ന​ര​യം​കു​ളം റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ 4.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യാ​ണ് ‌ഷൈ​ജു പി​ടി​യി​ലാ​കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​ബ്‌​കാ​രി ആ​ക്‌​ട് വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ക്സൈ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ മ​ദ്യ​വി​ൽ​പ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

 

 

National

തിഹാർ ജയിലിലെ ഭക്ഷണം അത്ര പോരാ... ചെമ്മീനും പാസ്തയും വേണമെന്ന് അമേരിക്കൻ ഭീകരൻ

ന്യൂഡൽഹി: ആ ഭീകരന്‍റെ ആവശ്യംകേട്ട് കോടതിയിലുണ്ടായിരുന്നവർ മുഖംപൊത്തി ചിരിച്ചു. തിഹാർ ജയിലിലെ ഭക്ഷണം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തമായി പാചകം ചെയ്തു കഴിക്കാനുള്ള അനുമതി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ, തനിക്ക് ആവശ്യമായിവരുന്ന അടുക്കള സാധനങ്ങളുടെ നീണ്ട ലിസ്റ്റും അയാൾ കോടതിയിൽ സമർപ്പിച്ചു.

തീ​വ്ര​വാ​ദ​ക്കേ​സി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്ത് ഡ​ൽ​ഹി തി​ഹാ​ർ ജ​യി​ലി​ൽ അ​ട​ച്ച അ​മേ​രി​ക്ക​ൻ പൗ​ര​നും വി​ദേ​ശ കൂ​ലി​പ്പടയാളിയുമായ മാ​ത്യു ആ​രോ​ൺ വാ​ൻ​ഡൈ​ക് ആണ് ജ​യി​ൽ ഭ​ക്ഷ​ണ​ത്തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചത്. ജ​യി​ലി​ൽ ന​ൽ​കു​ന്ന എ​ണ്ണ​മ​യ​മു​ള്ള​തും എ​രി​വു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും, അ​തി​നാ​ൽ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​യാ​ൾ ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടത്. ജ​യി​ൽ ഭ​ക്ഷ​ണം കാ​ര​ണം ക​ഴി​ഞ്ഞ അന്പതു ദി​വ​സ​ത്തി​ലേ​റെ​യാ​യി താ​ൻ നി​രാ​ഹാ​ര​ത്തി​ലാ​ണെ​ന്നും ഭീകരൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ൽ ന​ൽ​കു​ന്ന സാ​ധാ​ര​ണ ഭ​ക്ഷ​ണം ക​ഴി​ച്ച് ശീ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ മേയ് ആറു മു​ത​ൽ താ​ൻ ക​ടു​ത്ത നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ക​യാ​ണെ​ന്ന് മാ​ത്യു വാ​ൻ​ഡൈ​ക്കി​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പോഷകാഹാരക്കുറവുകൊണ്ട് തന്‍റെ ശരീരഭാരം 14 കിലോയോളം കുറഞ്ഞുവെന്നും അമേരിക്കൻ ഭീകരൻ പറഞ്ഞു.

പ്ര​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ സ്വ​ന്തം ചി​ല​വി​ൽ ജ​യി​ലി​നു​ള്ളി​ൽ ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, പാ​ത്ര​ങ്ങ​ൾ, പ​ച്ച​ക്ക​റി അ​രി​യു​ന്ന​തി​നു​ള്ള ചോ​പ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൂ​ടാ​തെ പോത്തിറച്ചി, ചി​ക്ക​ൻ, ചെ​മ്മീ​ൻ, പാ​സ്ത, നൂ​ഡി​ൽ​സ്, ഒ​ലീ​വ് ഓ​യി​ൽ, സോ​യ മി​ൽ​ക്ക്, കു​പ്പി​വെ​ള്ളം എ​ന്നി​വ സ്വ​ന്തം നി​ല​യ്ക്കു വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹർജിയിൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു​ള്ള മു​ഴു​വ​ൻ ചി​ല​വും ത​ന്‍റെ കു​ടും​ബം വ​ഹി​ച്ചു​കൊ​ള്ളാ​മെ​ന്നും ഭീകരൻ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​അ​പേ​ക്ഷ​യി​ൽ കോ​ട​തി തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി തേ​ടി​യി​ട്ടു​ണ്ട്. കേ​സ് ജൂ​ലൈ 21-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കുമെന്ന് കോടതി അറിയിച്ചു.

ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച വി​ഘ​ട​ന​വാ​ദി ഗ്രൂ​പ്പു​ക​ൾ​ക്ക് ആ​യു​ധ​ങ്ങ​ൾ എ​ത്തി​ക്കുകയും ഡ്രോ​ൺ യു​ദ്ധ​മു​റ​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു എ​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ് മാ​ത്യു വാ​ൻ​ഡൈ​ക്കി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മാ​ർ​ച്ച് 13-ന് ​കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ​യും സംഘത്തിൽപ്പെട്ട ആ​റ് യു​ക്രൈ​ൻ പൗ​ര​ന്മാ​രെ​യും എ​ൻ​ഐ​എ പിടികൂടിയത്. പ്ര​തി​ക​ൾ ഇ​ന്ത്യ​ക്കെ​തിരേ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും വൻ ആ‍യുധശേഖരം സൂക്ഷിക്കുന്ന ഭീകരസംഘങ്ങളുമായി ഇ​വ​ർ​ക്കു നേ​രി​ട്ടു ബ​ന്ധ​മു​ണ്ടെന്നും എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

യു​ക്രൈ​ൻ സ്വ​ദേ​ശി​ക​ളാ​യ 14 പേ​ര​ട​ങ്ങു​ന്ന സം​ഘം വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ഇ​വ​ർ അ​സം, മി​സോ​റാം വ​ഴി മ്യാ​ൻ​മ​റി​ലേ​ക്കു ക​ട​ക്കു​ക​യും അ​വി​ടെ​യു​ള്ള സാ​യു​ധ സം​ഘ​ട​ന​ക​ൾ​ക്ക് ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റാ​ൻ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. നി​ല​വി​ൽ മാ​ത്യു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Kerala

ബ​ലാ​ത്സം​ഗം പൊതുസമൂഹത്തോടുള്ള കുറ്റകൃത്യം, റ​ദ്ദാ​ക്കാ​നാ​കി​ല്ല: ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ബ​​​​ലാ​​​​ത്സം​​​​ഗം പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നോ​​​​ടു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ പ്ര​​​​തി​​​​ശ്രു​​​​ത​​​വ​​​​ര​​​​ന്‍ ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ ശാ​​​​രീ​​​​രി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ര്‍​പ്പെ​​​​ട്ടെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലെ​​​​ടു​​​​ത്ത കേ​​​​സ് ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പാ​​​​യാ​​​​ലും റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ക​​​​മി​​​​താ​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹനി​​​​ശ്ച​​​​യ​​​​ത്തി​​​​നു​​​ശേ​​​​ഷം വ​​​​ര​​​​ന്‍ ത​​​​ന്‍റെ വീ​​​​ട്ടി​​​​ല്‍വ​​​​ച്ച് ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ക​​​​ളമ​​​​ശേ​​​​രി പോ​​​​ലീ​​​​സെ​​​​ടു​​​​ത്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​ശേ​​​​ഷം ത​​​​ന്നെ കൂ​​​​ട്ടു​​​​കാ​​​​ര്‍​ക്കു​​​മു​​​​ന്നി​​​​ല്‍ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചെ​​​​ന്നും വി​​​​വാ​​​​ഹ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, ത​​​​മ്മി​​​​ല്‍ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ കേ​​​​സ് തു​​​​ട​​​​രാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി പ​​​​രാ​​​​തി​​​​ക്കാ​​​​രി ന​​​​ല്‍​കി​​​​യ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തോ​​​​ടൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു കേ​​​​സ് റ​​​​ദ്ദാ​​​​ക്കാ​​​​നു​​​​ള്ള വ​​​​ര​​​​ന്‍റെ ഹ​​​​ര്‍​ജി.

എ​​​​ന്നാ​​​​ല്‍, കു​​​​റ്റ​​​​കൃ​​​​ത്യം ന​​​​ട​​​​ന്നു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യു​​​​ടെ മൊ​​​​ഴി​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും അ​​​​വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യ യു​​​​വ​​​​തി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി​​​​യ സം​​​​ഭ​​​​വം സ​​​​മൂ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ഗു​​​​രു​​​​ത​​​​ര​​​​വും ഹീ​​​​ന​​​​വു​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തെ ര​​​​ണ്ടു വ്യ​​​​ക്തി​​​​ക​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള സ്വ​​​​കാ​​​​ര്യ ത​​​​ര്‍​ക്ക​​​​മാ​​​​യി മാ​​​​ത്രം കാ​​​​ണാ​​​​നാ​​​​കി​​​​ല്ല. അ​​​​തി​​​​നാ​​​​ല്‍ ഒ​​​​ത്തു​​​​തീ​​​​ര്‍​പ്പ് ഈ ​​​​കേ​​​​സി​​​​ല്‍ ബാ​​​​ധ​​​​ക​​​​മ​​​​ല്ല. കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു നേ​​​​ര​​​​ത്തേ സ​​​​മാ​​​​ന​​​രീ​​​​തി​​​​യി​​​​ല്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും പി​​​​ന്നി​​​​ട് ഹ​​​​ര്‍​ജി പി​​​​ന്‍​വ​​​​ലി​​​​ച്ച​​​​തി​​​​ല്‍നി​​​​ന്നു യു​​​​വ​​​​തി​​​​ക്ക് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടി​​​​ല്ല​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യ​​​​ത്.

NRI

സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച ഹൂ​സ്റ്റ​ൺ സ്വ​ദേ​ശി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ തോ​ക്കു​ചൂ​ണ്ടി ക്രൂ​ര​മാ​യി ലൈം​ഗി​കാ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ 20 വയസുകാ​ര​ന് കോ​ട​തി നാ​ല് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജെ​യ്ഡ​ൻ ഡെ​മൗ​ഷെ എ​ന്ന യു​വാ​വി​നാ​ണ് ഹാ​രി​സ് കൗ​ണ്ടി കോ​ട​തി ക​ടു​ത്ത ശി​ക്ഷ ന​ൽ​കി​യ​ത്.

2024 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്. നോ​ർ​ത്ത് ഹൂ​സ്റ്റ​ണി​ലെ ഏ​ക്കേ​ഴ്സ് ഹോം​സ് പ്ര​ദേ​ശ​ത്തെ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ച് സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ ല​ക്ഷ്യ​മി​ട്ട​ത്.

മു​ഖം​മൂ​ടി ധ​രി​ച്ചും തോ​ക്ക് ചൂ​ണ്ടി​യും അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ൾ. ഇ​ര​ക​ളി​ൽ ചി​ല​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ സാ​ക്ഷി​മൊ​ഴി​ക​ളി​ൽ, സം​ഭ​വ​ത്തി​ന് ശേ​ഷം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​മാ​ണെ​ന്നും മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു​പോ​യെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള നാ​ല് ലൈം​ഗി​കാ​ക്ര​മ​ണ കേ​സു​ക​ളി​ൽ കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഹാ​രി​സ് കൗ​ണ്ടി ഡി​സ്ട്രി​ക്ട് ജ​ഡ്ജി പേ​റ്റ​ൻ പീ​ബി​ൾ​സ് നാ​ല് വ്യ​ത്യ​സ്ത ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​ക​ൾ വി​ധി​ച്ച​ത്.

കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് പ്ര​തി​ക്ക് 2056ന് ​മു​മ്പ് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രോ​ൾ ല​ഭി​ക്കി​ല്ല. സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​യ ഒ​രു അ​ക്ര​മി​ക്കെ​തി​രേ അ​തി​ജീ​വി​ച്ച​വ​രു​ടെ ധീ​ര​ത​യെ മാ​നി​ച്ചു​കൊ​ണ്ട് ന​ൽ​കി​യ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​യാ​ണി​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

Kerala

കു​റ്റാ​ന്വേ​ഷ​ണ​ത്തി​ലും വി​ചാ​ര​ണ​യി​ലും കേ​ര​ളം മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി

കൊ​​​​ച്ചി: സ്ത്രീ​​​​ക​​​​ള്‍​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കും എ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​തി​​​​വേ​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും വി​​​​ചാ​​​​ര​​​​ണ​​​​യും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ശി​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ കേ​​​​ര​​​​ളം രാ​​​​ജ്യ​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍.

ഒ​​​​രു കു​​​​റ്റം ന​​​​ട​​​​ന്ന് നൂ​​​​റു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ത്ത​​​​ന്നെ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും വി​​​​ചാ​​​​ര​​​​ണ​​​​യും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി പ്ര​​​​തി​​​​യെ ജ​​​​യി​​​​ലി​​​​ലെ​​​​ത്തി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ട്.

ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ ര​​​​ജ​​​​ത​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ള്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ ലോ​​​​ഗോ ഹൈ​​​​ക്കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

ര​​​​ജ​​​​ത​​​ജൂ​​​​ബി​​​​ലി സു​​​​വ​​​​നീ​​​​റി​​​​ന്‍റെ ക​​​​വ​​​​ര്‍ ചി​​​​ത്ര പ്ര​​​​കാ​​​​ശ​​​​നം അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ക്കു​​​​റു​​​​പ്പ് നി​​​​ര്‍​വ​​​​ഹി​​​​ച്ചു. ടി.​​​​എ. ഷാ​​​​ജി, കെ.​​​​കെ. ഫ​​​​രീ​​​​ദ മ​​​​ജീ​​​​ദ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

NRI

നാ​ല് വ​യ​സു​കാ​രി കാ​റി​നു​ള്ളി​ൽ മ​രി​ച്ച​സം​ഭ​വം; പി​താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം

ഗ്രീ​ൻ​സ്‌​ബോ​റോ: നാ​ല് വ​യ​സു​കാ​രി​യാ​യ മ​ക​ളെ കാ​റി​നു​ള്ളി​ലെ ക​ടു​ത്ത ചൂ​ടി​ൽ ത​നി​ച്ച് ഉ​പേ​ക്ഷി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ​തി​രേ പോ​ലീ​സ് ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ഗ്രീ​ൻ​സ്‌​ബോ​റോ സ്വ​ദേ​ശി​യാ​യ ഷൈ​ഹൈം ഡീ​യോ​ൺ മൂ​ർ (30) ആ​ണ് ഈ ​ക്രൂ​ര​ത​യ്ക്ക് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ക​ടു​ത്ത ചൂ​ടു​ള്ള സ​മ​യ​ത്ത് കു​ട്ടി​യെ ദീ​ർ​ഘ​നേ​രം കാ​റി​നു​ള്ളി​ൽ ശ്ര​ദ്ധി​ക്കാ​തെ വി​ട്ട​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സെ​പ്റ്റം​ബ​ർ 24ന് ​മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം കു​ട്ടി​ക​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്കും അ​ശ്ര​ദ്ധ​യ്ക്കും ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് 2.5 ല​ക്ഷം ഡോ​ള​റി​ന്‍റെ ബോ​ണ്ടി​ൽ ഇ​യാ​ൾ ജ​യി​ലി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​തോ​ടെ ഫെ​ബ്രു​വ​രി മൂ​ന്നി​ന്, ഡി​റ്റ​ക്ടീ​വു​ക​ൾ പി​താ​വി​നെ​തി​രേ "ഫ​സ്റ്റ് ഡി​ഗ്രി മ​ർ​ഡ​ർ' (ഒ​ന്നാം ഡി​ഗ്രി കൊ​ല​പാ​ത​കം) ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തീ​വ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​നഃ​പൂ​ർ​വം ശാ​രീ​രി​ക പ​രി​ക്കേ​ൽ​പ്പി​ച്ച് എ​ന്ന കു​റ്റ​വും ഇ​യാ​ൾ​ക്കെ​തി​രേ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ ജാ​മ്യ​മി​ല്ലാ​തെ ഗി​ൽ​ഫോ​ർ​ഡ് കൗ​ണ്ടി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് പ്ര​തി.

കു​ട്ടി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ ത​നി​ച്ച് ഇ​രു​ത്തു​ന്ന​തി​ലെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും ലോ​ക​ത്തി​ന് മു​ന്നി​ൽ ഒ​രു മു​ന്ന​റി​യി​പ്പാ​യി ഈ ​സം​ഭ​വം മാ​റി​യി​രി​ക്കു​ക​യാ​ണ്.

Kerala

സ്ത്രീധനം നല്‍കുന്നതും കുറ്റം; വകുപ്പ് ഒഴിവാക്കണമെന്ന ശിപാര്‍ശ സമര്‍പ്പിച്ചതായി സര്‍ക്കാര്‍

കൊ​​ച്ചി: സ്ത്രീ​​ധ​​നം ന​​ല്‍കു​​ന്ന​​തും കു​​റ്റ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന സ്ത്രീ​​ധ​​ന നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പ് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ശി​​പാ​​ര്‍ശ കേ​​ര​​ള നി​​യ​​മ പ​​രി​​ഷ്‌​​ക​​ര​​ണ ക​​മ്മീ​​ഷ​​ന് സ​​മ​​ര്‍പ്പി​​ച്ച​​താ​​യി സ​​ര്‍ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍.

സ്ത്രീ​​ധ​​ന​​ത്തെ വ​​ര​​നോ വ​​ര​​ന്‍റെ കു​​ടും​​ബ​​മോ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന സ്വ​​ത്തോ സെ​​ക്യൂ​​രി​​റ്റി​​യോ ആ​​യി കാ​​ണ​​ണ​​മെ​​ന്നും ഇ​​താ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് കു​​റ്റ​​ക​​ര​​മാ​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ശി​​പാ​​ര്‍ശ​​യി​​ല്‍ പ​​റ​​യു​​ന്ന​​ത്. സ്ത്രീ​​ധ​​നം ന​​ല്‍കു​​ന്ന​​തി​​നെ കു​​റ്റ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത് സാ​​മൂ​​ഹി​​ക യാ​​ഥാ​​ര്‍ഥ്യ​​ങ്ങ​​ള്‍ മ​​ന​​സി​​ലാ​​ക്കാ​​തെ​​യാ​​ണെ​​ന്ന​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി.​​

എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ ടെ​​ല്‍മി ജോ​​ളി ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ല്‍, വി​​ഷ​​യ​​ത്തി​​ല്‍ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ഇ​​തു​​വ​​രെ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

വി​​ഷ​​യം വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കു​​ന്ന ഫെ​​ബ്രു​​വ​​രി 11ന​​കം ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി സ​​ത്യ​​വാ​​ങ്മൂ​​ലം സ​​മ​​ര്‍പ്പി​​ക്കാ​​ന്‍ ചീ​​ഫ് ജ​​സ്റ്റീ​​സ് സൗ​​മെ​​ന്‍ സെ​​ന്‍, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന് നി​​ര്‍ദേ​​ശം ന​​ല്‍കി.

NRI

ക്ലാ​സ് മു​റി​യി​ൽ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു; 18 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

 

ടെ​ക്സ​സ്: ക്ലാ​സ് മു​റി​ക്കു​ള്ളി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സ​ഹ​പാ​ഠി​യു​ടെ കു​ത്തേ​റ്റ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ബേ​ടൗ​ണി​ലെ സ്റ്റെ​ർ​ലിം​ഗ് സ്കൂ​ളി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വ​ഴ​ക്കി​നെ തു​ട​ർ​ന്ന് 18 വ​യ​സു​ള്ള വി​ദ്യാ​ർ​ഥി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹ​പാ​ഠി​യെ ക​ത്രി​ക കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ഉ​ട​ൻ ത​ന്നെ എ​യ​ർ ആം​ബു​ല​ൻ​സ് വ​ഴി ടെ​ക്സ​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സ്കൂ​ളി​ൽ വി​മാ​നം ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ദ്യം ആം​ബു​ല​ൻ​സി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ 18 വ​യ​സു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​ൽ താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് നീ​ക്കി.

കാ​മ്പ​സി​ൽ നി​ല​വി​ൽ മ​റ്റ് സു​ര​ക്ഷാ ഭീ​ഷ​ണി​ക​ൾ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ച്ച് ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

വിദേശ ജോലിയുടെ പേരിൽ 33.8 ലക്ഷം തട്ടി; ഉടമ അറസ്റ്റില്‍, യുവതിക്കായി തെരച്ചിൽ

കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് 41 പേരില്‍നിന്നായി 33,80,000 രൂപ തട്ടിയെടുത്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ഇടപ്പള്ളി നോര്‍ത്ത് ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്‌ളോറെന്‍സോ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്‍റെ ഉടമ നിസാമുദീനെ(50)യാണ് എളമക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ യുവതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
എളമക്കര പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകളാണ് എടുത്തിട്ടുള്ളത്.
ഓസ്ട്രയയിലെ വെയര്‍ ഹൗസില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പാലക്കാട് സ്വദേശിയില്‍നിന്നും സഹോദരനില്‍നിന്നും 2023 ജൂണ്‍ 10 മുതല്‍ 2025 സെപ്റ്റംബര്‍ ആറു വരെയുള്ള കാലയളവില്‍ നിസാമുദീന്‍ നേരിട്ടും ഗൂഗിള്‍ പേ വഴിയും 2,25,000 രൂപ തട്ടിയെടുത്തതിനാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍നിന്ന് 2025 മാര്‍ച്ച് 19 മുതല്‍ 22 വരെയുളള കാലയളവില്‍ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേയിലൂടെയും ഒരു ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും ജോലി ലഭിക്കാതായതോടെ ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകനു കിംസ് ആശുപത്രിയില്‍ നഴ്‌സിംഗ് അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് 1,40,000 രൂപ പണമായും പരാതിക്കാരന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേയിലൂടെയും 1,60,000 രൂപയും തട്ടിയെടുത്തു.
അഡ്മിഷന്‍ ലഭിക്കാതെ വന്നതിനെത്തുടർന്നു പണം തിരികെ കൊടുക്കാതായതോടെയാണ് ഇദ്ദേഹവും പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായവര്‍ ഇനിയും പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

Kerala

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി മാ​ട്ടു​മ​ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം ആത്മഹത്യ എന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നും മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.

അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

മാ​ട്ടു​മ​ല മാ​ക്കോ​ത്ത് വീ​ട്ടി​ൽ ഷാ​രോ​ണി​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന(20)യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു.

അ​ർ​ച്ച​ന ഭ​ർ​തൃ​വീ​ട്ടി​ൽ ക​ടു​ത്ത മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്നെ​ന്നും കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും യുവതിയുടെ കു​ടും​ബം ആ​രോപിച്ചിരുന്നു. മ​ന​യ്ക്ക​ല​ക്ക​ട​വ് വെ​ളി​യ​ത്തു​പ​റ​ന്പി​ൽ ഹ​രി​ദാ​സി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് അ​ർ​ച്ച​ന.

ഏ​ഴു മാ​സം മു​ൻ​പാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ​യും അ​ർ​ച്ച​ന​യു​ടെ​യും പ്ര​ണ​യ​വി​വാ​ഹം. അ​ന്നു​മു​ത​ൽ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നെ​ന്ന് അ​ച്ഛ​ൻ ഹ​രി​ദാ​സ് പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ക​ൾ ന​ല്ല​നി​ല​യി​ൽ ജീ​വി​ച്ചു​കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഷാ​രോ​ണ്‍ സം​ശ​യ​ത്തോ​ടെ​യാ​ണ് മ​ക​ളെ ക​ണ്ടി​രു​ന്ന​തെ​ന്നും ഫോ​ണ്‍ വി​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

മ​ക​ളെ ഒ​രി​ക്ക​ൽ അ​ള​ഗ​പ്പ​ന​ഗ​ർ പോ​ളി​ടെ​ക്നി​ക്കി​നു മു​ന്പി​ൽ​വ​ച്ച് അ​ടി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ർ​ച്ച​ന​യെ കൊ​ല്ലു​മെ​ന്നും ആ​രും ചോ​ദി​ക്കാ​ൻ വ​ര​ണ്ടെ​ന്നു​മാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും അ​ർ​ച്ച​ന​യു​ടെ സ​ഹോ​ദ​രി അ​നു പ​റ​ഞ്ഞു. അ​ർ​ച്ച​ന​യു​ടെ മ​ര​ണ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ഷാ​രോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ പ​ങ്ക് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

കൂട്ടബലാത്സംഗക്കേസ്: ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽനിന്നു പൊക്കി

അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്‍. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍, മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിനു തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ താമസിച്ചു വെല്‍ഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍, കാരേക്കുടി എഎസ പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാല്‍, പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസഐ സുരേഷ് ബാബു, എഎസ്‌ഐ കെ. ഗോപകുമാര്‍, സിപിഒ അമീഷ്, പ്രദീപ് അറസ്റ്റിനു നേതൃത്വം നല്‍കി.

NRI

ഡാ​ള​സ് ഡൗ​ൺ​ടൗ​ണി​ൽ വെ​ടി​വ​യ്പ്: ര​ണ്ട് മ​ര​ണം, പ്ര​തി​യെ കൊ​ല​പ്പെ​ടു​ത്തി

ഡാ​ള​സ്: ഡൗ​ൺ​ടൗ​ൺ ഡാ​ള​സി​ലെ ഒ​രു നി​ശാ​ക്ല​ബി​ന് പു​റ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കൊ​മേ​ഴ്‌​സ് സ്ട്രീ​റ്റി​ലെ നി​ശാ​ക്ല​ബി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

ക്ല​ബി​നു​ള്ളി​ൽ ആ​രം​ഭി​ച്ച വാ​ക്കു​ത​ർ​ക്കം പു​റ​ത്തെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് പ്ര​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വെ​ടി​വ​യ്പി​നെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഡാ​ള​സ് മു​നി​സി​പ്പ​ൽ കോ​ട​തി തി​ങ്ക​ളാ​ഴ്ച അ​ട​ച്ചു.

NRI

ഷി​ക്കാ​ഗോ ബാ​ങ്ക് ക​വ​ർ​ച്ച: പ്ര​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ത്ത് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ച​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പു​റ​ത്തു​വി​ട്ടു. പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഈ ​മാ​സം എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 12.05 ഓ​ടെ​യാ​ണ് സെ​ന്‍റ് ചാ​ൾ​സി​ലെ 135 സ്മി​ത്ത് റോ​ഡി​ലു​ള്ള യു​എ​സ് ബാ​ങ്കി​ൽ ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക നി​യ​മ​പാ​ല​ക​രും എ​ഫ്ബി​ഐ​യും അ​റി​യി​ച്ചു.

ബാ​ങ്കി​ൽ പ്ര​വേ​ശി​ച്ച പ്ര​തി തോക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം ആറ് അ​ടി ഉ​യ​ര​വും നല്ല കാ​യി​ക​ക്ഷ​മ​ത​യു​മു​ള്ള 40 വ​യ​സ് തോന്നിക്കുന്ന ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​ണ് പ്ര​തി​യെ​ന്നാ​ണ് എ​ഫ്ബി​ഐ​യു​ടെ വി​വ​ര​ണം.

എ​ത്ര പ​ണം മോ​ഷ്ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് എ​ഫ്ബി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kerala

വൃ​ക്ക​രോ​ഗി​യാ​യ ഭാ​ര്യ​യെ കൊ​ന്ന് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യ ഭ​ർ​ത്താ​വും മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്നു ചാ​ടി​യ ഗൃ​ഹ​നാ​ഥ​നും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ക​ര​കു​ളം സ്വ​ദേ​ശി​നി ജ​യ​ന്തി (62) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ മ​രി​ച്ച ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ (73) തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ‌​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വൃ​ക്ക​രോ​ഗി​യാ​യ ജ​യ​ന്തി ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി മു​ത​ല്‍ പ​ട്ട​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ ജ​യ​ന്തി​യെ കേ​ബി​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം​നി​ല​യി​ല്‍​നി​ന്നും താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ജ​യ​ന്തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ര്‍​ത്താ​വ് ഭാ​സു​രാം​ഗ​ന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്തു​വെ​ന്നാ​ണു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ഒ​രു മ​ക​നും മ​ക​ളു​മു​ണ്ട്. മ​ക​ൻ വി​ദേ​ശ​ത്താ​ണു​ജോ​ലി ചെ​യ്യു​ന്ന​ത്.

Kerala

ആ​ല​പ്പു​ഴ​യി​ൽ 18കാ​രി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള സ​ര്‍​ക്ക​ത്തി​നി​ടെ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം. ആ​ല​പ്പു​ഴ ബീ​ച്ചി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി ജോ​സ് അ​റ​സ്റ്റി​ലാ​യി.

ജോ​സി​ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. രാ​ത്രി ജോ​സ് വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ചു. പെ​ണ്‍​കു​ട്ടി എ​തി​ര്‍​ത്ത​തോ​ടെ തി​രി​ച്ചു​പോ​യ ഇ​യാ​ള്‍ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി തി​രി​കെ​യെ​ത്തി യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​ഗ​ര​റ്റ് ലൈ​റ്റ​ര്‍ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പെ​ണ്‍​കു​ട്ടി ഓ​ടി​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ജോ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Kerala

മ​ല്ല​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി ചെ​യ്തു. ഈ​സ്റ്റ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പു​ലി​യി​ട​ശേ​രി​ൽ ര​ഘു​നാ​ഥ​ൻ (62), ഭാ​ര്യ സു​ധ (55) എ​ന്നി​വ​രെ​യാ​ണ് രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​ധ കു​ത്തേ​റ്റ് ര​ക്തം വാ​ർ​ന്ന് വീ​ടി​ന് മു​റ്റ​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്നു. ര​ഘു​നാ​ഥ​ൻ വീ​ടി​ന് സ​മീ​പ​ത്തെ ശൗ​ചാ​ല​യ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ക​ന്‍ മാ​താ​പി​താ​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ ആ​രും എ​ടു​ത്തി​ല്ല. തു​ട​ര്‍​ന്ന് ഒ​രു സു​ഹൃ​ത്തി​നെ അ​ന്വേ​ഷി​ക്കാ​ന്‍ പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കീ​ഴ്‌​വാ​യ്പു​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

വൃ​ദ്ധ​സ​ഹോ​ദ​രി​മാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: പ്ര​തി​യാ​യ സ​ഹോ​ദ​ര​ന്‍ മ​രി​ച്ച​നി​ല​യി​ൽ?

കോ​ഴി​ക്കോ​ട്: ത​ട​മ്പാ​ട്ടു​താ​ഴ​ത്ത് വൃ​ദ്ധ സ​ഹോ​ദ​രി​മാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ സ​ഹോ​ദ​ര​ൻ പ്ര​മോ​ദി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള അ​റു​പ​ത് വ​യ​സു​തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹം ത​ല​ശേ​രി​യി​ലെ പു​ഴ​യി​ല്‍ ക​ണ്ടെ​ത്തി. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി പോ​ലീ​സ് ഇ​വി​ടേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് കാ​ര​പ്പ​റ​മ്പ് ത​ട​മ്പാ​ട്ടു​താ​ഴം ഫ്‌​ളോ​റി​ക്ക​ല്‍ റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന ന​ട​ക്കാ​വ് മൂ​ല​ക്ക​ണ്ടി വീ​ട്ടി​ല്‍ ശ്രീ​ജ​യ (72), പു​ഷ്പ (68) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്ന് വ​ർ​ഷ​മാ​യി ത​ട​മ്പാ​ട്ടു​താ​ഴ​ത്തെ വാ​ട​ക വീ​ട്ടി​ലാ​ണ് പ്ര​മോ​ദും വൃ​ദ്ധ സ​ഹോ​ദ​രി​മാ​രും താ​മ​സി​ച്ചി​രു​ന്ന​ത്.

ഫ​റോ​ക്ക് പാ​ലം ജം​ഗ്ഷ​നി​ലാ​ണ് പ്ര​മോ​ദി​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ അ​വ​സാ​നി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ത്ത് ഉ​ൾ​പ്പെ​ടെ പോ​ലീ​സ് വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കൊ​ല​പാ​ത​കം ക​ഴി​ഞ്ഞ് ഇ​ന്ന് മൂ​ന്നു ദി​വ​സം ആ​വു​മ്പോ​ഴും സ​ഹോ​ദ​ര​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ്ര​മോ​ദ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യെ​ന്ന​സം​ശ​യം നേ​ര​ത്തെ ത​ന്നെ പോ​ലീ​സി​നു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ സ​ഹോ​ദ​രി​മാ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​ര​ന്‍ പ്ര​മോ​ദ് (63) ഇ​വ​രെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

സ​ഹോ​ദ​രി​മാ​ര്‍​ക്കൊ​പ്പ​മാ​ണ് പ്ര​മോ​ദ് താ​മ​സി​ച്ചി​രു​ന്ന​ത്. മൂ​ന്നു പേ​രും അ​വി​വാ​ഹി​ത​രാ​ണ്. ശ​നി​യാ​ഴ്ച രാ​വി​ലെ രാ​വി​ലെ​പ്ര​മോ​ദ് ബ​ന്ധു​ക്ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് സ​ഹോ​ദ​രി​മാ​രു​ടെ മ​ര​ണ​വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ​ത്തി വീ​ട് തു​റ​ന്നു നോ​ക്കി​യ​പ്പോ​ള്‍ ഇ​രു​വ​രെ​യും മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ള​ത്തു​ണി പു​ത​പ്പി​ച്ച് ത​ല​മാ​ത്രം പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ല്‍ ര​ണ്ടു​മു​റി​ക​ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍. ബ​ന്ധു​ക്ക​ളെ​ത്തി​യ​പ്പോ​ള്‍ പ്ര​മോ​ദ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള സ​ഹോ​ദ​രി​മാ​രെ പ്ര​മോ​ദ് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. വി​വാ​ഹം ക​ഴി​ക്കാ​തെ സ​ഹോ​ദ​രി​മാ​ര്‍​ക്കു വേ​ണ്ടി ജീ​വി​ച്ച പ്ര​മോ​ദ് നേ​ര​ത്തേ എ​ര​ഞ്ഞി​പ്പാ​ല​ത്ത് ഇ​ല​ക‌്ട്രി​ക്ക​ല്‍ ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

മൂ​ന്നു വ​ര്‍​ഷം മു​ന്പാ​ണ് ഇ​വ​ര്‍ ഫ്‌​ളോ​റി​ക്ക​ൽ റോ​ഡി​ലെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ശ്രീ​ജ​യ​യ്ക്ക് അ​സു​ഖം ബാ​ധി​ച്ച​തോ​ടെ പ്ര​മോ​ദ് ജോ​ലി​ക്കു പോ​കാ​തെ വീ​ട്ടി​ല്‍ ഇ​രു​വ​രെ​യും ശു​ശ്രൂ​ഷി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ആ​ല​പ്പു​ഴ​യി​ൽ പി​താ​വ് മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വീ​ട്ടി​ൽ വൈ​കി വ​ന്ന​തി​ന്; പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു

ആ​ല​പ്പു​ഴ: ഓ​മ​ന​പ്പു​ഴ​യി​ൽ യു​വ​തി​യെ പി​താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ജോ​സ്‌​മോ​നും മ​ക​ള്‍ ജാ​സ്മി​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത് വീ​ട്ടി​ല്‍ വൈ​കി​യെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

ജോ​സ്‌​മോ​ന്‍റെ ഭാ​ര്യ​യു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും ക​ൺ​മു​ന്നി​ൽ​വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. ത​ർ​ക്ക​ത്തി​നി​ടെ ജോ​സ്മോ​ൻ ജാ​സ്മി​ന്‍റെ ക​ഴു​ത്ത് ഞെ​രി​ച്ചു. ഇ​തോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജാ​സ്മി​നെ മു​റി​യി​ല്‍ ക​യ​റ്റി ക​ത​ക​ട​ച്ചു. തു​ട​ര്‍​ന്ന് ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് കു​രു​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ മൃ​ത​ദേ​ഹം കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ല്‍ കി​ട​ത്തി. പി​ന്നീ​ട് ജോ​സ്‌​മോ​ന്‍ മ​ക​ള്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യെ​ന്നും മ​ക​ള്‍ അ​ന​ങ്ങു​ന്നി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളോ​ടും അ​യ​ല്‍​ക്കാ​രോ​ടും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വ​ന്ന് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു​ള്ള മ​ര​ണ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്.

ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ജാ​സ്മി​ൻ ഏ​റെ നാ​ളു​ക​ളാ​യി സ്വ​ന്തം വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​റ​ച്ച് ദിവസങ്ങളായി മകൾ വീ​ട്ടി​ല്‍ വൈ​കി​യെ​ത്തു​ന്ന​തി​ല്‍ ജോ​സ്‌​മോ​ന് ക​ടു​ത്ത അ​മ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Latest News

Corehub Up