Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DNA

വീ​ട്ടു​വ​ള​പ്പി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

ഷൊ​ർ​ണൂ​ർ: വീ​ട്ടു​വ​ള​പ്പി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. വാ​ടാ​നം​കു​ർ​ശി പൊ​യി​ലൂ​ർ സ്വ​ദേ​ശി ജ​യ​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണു അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ വീ​ട്ടു​മു​റ്റ​ത്തെ​ത്തി സ്വ​യം തീ​കൊ​ളു​ത്തി മ​രി​ച്ച​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​കാം സം​ഭ​വ​മെ​ന്നു സം​ശ​യി​ക്കു​ന്നു. പു​ല​ർ​ച്ചെ വീ​ടി​നു സ​മീ​പ​ത്തെ തെ​ങ്ങി​ന്‍റെ ചു​വ​ട്ടി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ മ​ഴ പെ​യ്ത​തി​നാ​ൽ മൃ​ത​ദേ​ഹം പൂ​ർ​ണ​മാ​യും ക​ത്താ​ത്ത നി​ല​യി​ലാ​ണ്. ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

 

 

Latest News

Corehub Up