Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dgp

"രക്ഷാപ്രവർത്തന' കേസ് അട്ടിമറി; അ​ജി​ത് കു​മാ​റി​നോ​ട് ഡി​ജി​പി വി​ശ​ദീ​ക​ര​ണം തേടും

ആ​ല​പ്പു​ഴ​: ആ​ല​പ്പു​ഴ​യി​ൽ ന​വ​കേ​ര​ളാ യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നോ​ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി (ഡി​ജി​പി) വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ഡി​ജി​പി​യു​ടെ നീ​ക്കം.

എ​ഡി​ജി​പി​യു​ടെ മ​റു​പ​ടി ല​ഭി​ച്ചാ​ലു​ട​ൻ ഡി​ജി​പി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് അ​ന്തി​മ റി​പ്പോ​ർ​ട്ട് കൈ​മാ​റും. വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ൾ നീ​ളു​ന്ന​തി​നെ​തി​രെ ഭ​ര​ണ​കൂ​ട​ത്തി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​മെ​തി​രെ ആ​ക്ഷേ​പം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ൾ.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ എ​ഡി​ജി​പി നേ​രി​ട്ട് ഇ​ട​പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടി​ൽ കൃ​ത്യ​മാ​യി പ​റ​യു​ന്നി​ല്ല. എ​ങ്കി​ലും, ന​ട​പ​ടി​ക​ളി​ൽ അ​ദ്ദേ​ഹം ഇ​ട​പെ​ട്ട​താ​യി വ്യ​ക്ത​മാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്.

ഡി​ജി​പി​യു​ടെ ഈ ​റി​പ്പോ​ർ​ട്ട് അ​ജി​ത് കു​മാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന പോ​​ലീ​സ് മേ​ധാ​വി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചാ​വും സ​ർ​ക്കാ​ർ അ​ടു​ത്തഘ​ട്ട ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക.

 

Kerala

വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു; കെ.​സി.​വേ​ണു​ഗോ​പാ​ൽ ഡി​ജി​പി​ക്ക് പ​രാ​തി​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി ഡി​ജി​പി​ക്ക് പ​രാ​തി​ന​ൽ​കി. ത​ന്‍റെ പേ​രും ചി​ത്ര​വും ദു​രു​പ​യോ​ഗം ചെ​യ്ത്‌ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റു​ക​ളി‌​ടു​ന്നു. ഇ​ത്ത​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക്ഷേ​മ​പെ​ൻ​ഷ​ൻ, ലൈ​ഫ് പ​ദ്ധ​തി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സോ​ഷ്യ​ൽ മീ​ഡി​യ ഹാ​ൻ​ഡി​ലു​ക​ൾ സ​ത്യ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ താ​ൻ പ​റ​ഞ്ഞെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തി​ലൂ​ടെ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ബി​എ​ൻ​എ​സി​ലെ​യും ഐ​ടി ആ​ക്‌​ടി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു.

 

Kerala

ജേ​ക്ക​ബ് തോ​മ​സ് പ്ര​തി​യാ​യ കേ​സി​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കി; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പി​ഴ​യി​ട്ട് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് പ്ര​തി​യാ​യ ഡ്ര​ജ്ജ​ർ അ​ഴി​മ​തി​ക്കേ​സി​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി പി​ഴ​യി​ട്ടു. കോ​ട​തി​യെ വി​ഡ്ഢി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്ന് ചോ​ദി​ച്ച സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി.

നെ​ത​ർ​ലാ​ൻ​ഡി​ലേ​ക്ക് അ​ന്വേ​ഷ​ണ​ത്തി​ന് പോ​കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​യും കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​നാ​യി ഹാ​ജ​രാ​യ അ‍​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​സ്.​വി.​രാ​ജു രാ​വി​ലെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് തെ​റ്റാ​ണെ​ന്നും വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചെ​ന്നും സം​സ്ഥാ​ന​ത്തി​നാ​യി ഹാ​ജ​രാ​യ ജ​യ​ന്ത് മു​ത്തു​രാ​ജ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്രം നി​ല​പാ​ട് തി​രു​ത്തി. ഇ​തോ​ടെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി​യാ​ണ് സു​പ്രീംകോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്. 50,000 രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് ജ​സ്റ്റീ​സ് രാ​ജേ​ഷ് ബി​ന്‍​ഡാ​ല്‍ ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് പി​ഴ കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

Kerala

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​കും; എ​സ്ഐ​ടി​ക്കു​മേ​ൽ സ​മ്മ​ർ​ദ​മി​ല്ലെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ് ശ​രി​യാ​യ ദി​ശ​യി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ. ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​പി പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് എ​സ്ഐ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു​പോ​കും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​മേ​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​വു​മി​ല്ല. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

എ​സ്ഐ​ടി​ക്ക് മു​ന്നി​ൽ വെ​ള്ളി​യാ​ഴ്‌​ച പു​ല​ർ​ച്ചെ ഹാ​ജ​രാ​യ ത​ന്ത്രി​യെ ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച​ത് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​ണെ​ന്ന് മു​ൻ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്‌​മ​കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ നേ​ര​ത്തേ മൊ​ഴി​ന​ൽ​കി​യി​രു​ന്നു.

 

 

Kerala

രാ​ഹു​ൽ കു​ടും​ബ ജീ​വി​തം ത​ക​ർ​ത്തു; അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

 തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ്. രാ​ഹു​ൽ ത​ന്‍റെ കു​ടും​ബ ജീ​വി​തം ത​ക​ർ​ത്തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ ബി​എ​ൻ​എ​സ് 84 പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​സാ​ന്നി​ധ്യം അ​വ​സ​ര​മാ​ക്കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ വ​ശീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് വ​ലി​യ മാ​ന​ന​ഷ്ടം ഉ​ണ്ടാ​യി. വി​വാ​ഹി​ത​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും രാ​ഹു​ൽ ത​ന്‍റെ ഭാ​ര്യ​യു​മാ​യി വ​ഴി​വി​ട്ട ബ​ന്ധം സ്ഥാ​പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം.

എ​ന്നാ​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നെ​ങ്കി​ൽ ത​ന്നെ​യാ​യി​രു​ന്നു ബ​ന്ധ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kerala

ഇ​ടി​യ​ൻ പോ​ലീ​സി​നെ​തി​രെ ന​ട​പ​ടി വ​രു​ന്നു; മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ​യാ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​നെ​തി​രെ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

2024 ജൂ​ണി​ലാ​ണ് കൊ​ച്ചി സ്വ​ദേ​ശി ഷൈ​മോ​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ പൊ​തു സ്ഥ​ല​ത്തു നി​ന്നി​രു​ന്ന യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ ഷൈ​മോ​ളെ എ​സ്എ​ച്ച്ഒ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ യു​വ​തി​ക്ക് ല​ഭി​ച്ച​ത്.

നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ ച​ന്ദ്ര​ൻ. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​പ​രാ​തി​ക​ൾ മു​മ്പും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

 

 

 

 

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഊ​മ​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബൈ​ജു പൗ​ലോ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ന്യാ​യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന ഊ​മ​ക്ക​ത്ത് പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ‌‌​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ‌ ബൈ​ജു പൗ​ലോ​സ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.

കേ​സി​ന്‍റെ വി​ധി പ്ര​സ്‌​താ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് വി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ർ​ന്നെ​ന്നും അ​ത് ഊ​മ​ക്ക​ത്താ​യി പ്ര​ച​രി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. കഴിഞ്ഞ എ​ട്ടി​നാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ളെ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി.

എ​ട്ടാം പ്ര​തി ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തേ​വി​ടു​ക​യും ചെ​യ്‌​തു. എ​ന്നാ​ൽ വി​ധി പ​റ​യു​ന്ന​തി​ന് ഒ​രാ​ഴ്‌​ച മു​ൻ​പ് ത​ന്നെ വി​ധി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഊ​മ​ക്ക​ത്താ​യി പ്ര​ച​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക​ട​ക്കം ഈ ​ഊ​മ​ക്ക​ത്ത് ല​ഭി​ച്ചി​രു​ന്നു.

Kerala

ഡി​ജി​പി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​ർ ശ​ബ​രി​മ​ല​യി​ൽ; സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി

പ​ത്ത​നം​തി​ട്ട: ഡി​ജി​പി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​റും കു​ടും​ബ​വും ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി. ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഡി​ജി​പി അ​റി​യി​ച്ചു.

എ​ല്ലാ ദി​വ​സ​വും 80,000ത്തി​നു മു​ക​ളി​ൽ ഭ​ക്ത​ർ സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 85000ത്തി​ല​ധി​കം ഭ​ക്ത​രാ​ണ് എ​ത്തി​യ​ത്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ദ​ർ​ശ​നം സു​ഗ​മ​മാ​ക്കാ​നും മി​ക​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

നി​ല​യ്ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തോ​ളം പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

Kerala

ദി​ലീ​പി​നെ പ്ര​തി​യാ​ക്കി​യ​ത് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ; പോ​ലീ​സു​കാ​ർ സ​ത്യ​സ​ന്ധ​രാ​യി​രി​ക്ക​ണം: ടി.​പി.​സെ​ൻ​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ന‌​ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​നെ​ക്കു​റി​ച്ച് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ര്‍. ശ​രി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ദി​ലീ​പി​നെ പ്ര​തി​യാ​ക്കി​യ​തെ​ന്ന് 2017 ൽ ​ത​ന്നെ താ​ൻ പ​റ​ഞ്ഞി​രു​ന്ന​താ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

കേ​സു​ക​ൾ അ​ന്വേ​ഷി​ക്കേ​ണ്ട രീ​തി ഇ​ത​ല്ല. ഒ​രാ​ളെ പി​ടി​കൂ​ടു​ക, അ​തി​നു​ശേ​ഷം അ​യാ​ൾ​ക്കെ​തി​രെ തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക, അ​തി​നു​വേ​ണ്ടി വ്യാ​ജ​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക. ഇ​ങ്ങ​നെ​യാ​ണോ കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്നും സെ​ൻ​കു​മാ​ര്‍ ചോ​ദി​ച്ചു. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്.

 അ​ത് ഒ​രു പ്രീ ​ഡി​സ്പോ​സ്ഡ് ക​ണ്ടീ​ഷ​നി​ൽ ആ​യി​രി​ക്ക​രു​ത് അ​ന്വേ​ഷ​ണ ത​ല​വ​നും അ​ന്വേ​ഷ​ണ സം​ഘ​വും. ഓ​പ്പ​ൺ മൈ​ൻ​ഡോ​ടു​കൂ​ടി വേ​ണം കേ​സ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. ഈ ​കേ​സി​ൽ മാ​ത്ര​മ​ല്ല ഇ​നി​യും പ​ല കേ​സു​ക​ളി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രും. അ​തി​ൽ ഒ​ന്നാ​യി​രി​ക്കും ആ​ലു​വ​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് ഒ​രു സ്ത്രീ​യെ പു​ഴ​യി​ൽ ത​ള്ളി​യി​ട്ടു കൊ​ന്നു​വെ​ന്ന കേ​സ്.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ത്യ​സ​ന്ധ​ർ ആ​യി​രി​ക്ക​ണം. ഞാ​ൻ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ എ​ല്ലാം ഞാ​ൻ പ​റ​യു​ന്ന​വ​രാ​ണ് പ്ര​തി​ക​ൾ എ​ന്ന​ല്ല പ​റ​യേ​ണ്ട​ത്. അ​തി​ലെ തെ​ളി​വു​ക​ൾ എ​ന്തെ​ല്ലാ​മാ​ണ് അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് മു​ന്നോ​ട്ട് പോ​കേ​ണ്ട​ത്. ക​ള്ള തെ​ളി​വു​ക​ൾ ഒ​രി​ക്ക​ലും ഉ​ണ്ടാ​ക്ക​രു​തെ​ന്നും സെ​ൻ​കു​മാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Kerala

രാ​ഹു​ലി​ന് വീ​ണ്ടും കു​രു​ക്ക്; കെ​പി​സി​സി​ക്ക് ല​ഭി​ച്ച പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ‌​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് വീ​ണ്ടും കു​രു​ക്ക്. ബം​ഗ​ളൂ​രു സ്വ​ദേ​ശി കെ​പി​സി​സി​ക്ക് ന​ൽ​കി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ​യ​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ത്തി​ന് ശേ​ഷം രാഹുൽ വി​വാ​ഹ വാ​ഗ്‌​ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് യു​വ​തി ഇ​മെ​യി​ൽ മു​ഖേ​ന പ​രാ​തി അ​യ​ച്ച​ത്. 2023ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നു യു​വ​തി പ​റ​യു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക്ക് ത​യാ​റ​ല്ലെ​ന്ന് യു​വ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 

Kerala

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച സ​ര്‍​ക്കാ​രി​ന് കൈ​മാ​റും

കോ​ഴി​ക്കോ​ട്: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന വ​ട​ക​ര ഡി​വൈ​എ​സ്പി എ.​ഉ​മേ​ഷി​നെ​തി​രെ ന​ട​പ​ടി​വ​രു​ന്നു. ഉ​മേ​ഷി​നെ​തി​രാ​യ റി​പ്പോ​ര്‍​ട്ട് ഡി​ജി​പി തി​ങ്ക​ളാ​ഴ്ച സ​ര്‍​ക്കാ​രി​ന് ന​ൽ​കും. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യു​ണ്ടാ​വു​ക.

അ​തേ​സ​മ​യം ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡി​വൈ​എ​സ്‍​പി ഉ​മേ​ഷ് ശ​നി​യാ​ഴ്ച മു​ത​ൽ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​സി​ജി​യി​ൽ വ്യ​തി​യാ​നം വ​ന്ന​തി​നെ​തു​ട​ര്‍​ന്നാ​ണ് മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

വ​ട​ക്ക​ഞ്ചേ​രി സി​ഐ​യാ​യി​രു​ന്ന​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് കേ​സെ​ടു​ക്കാ​തെ ഉ​മേ​ഷ് വി​ട്ട​യ​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പോ​ലീ​സെ​ന്ന ഔ​ദ്യോ​ഗി​ക പ​ദ​വി ഉ​മേ​ഷ് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

 

 

Kerala

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; സ​ത്യം ജ​യി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന ബോ​ധ്യ​മു​ള്ള​ട​ത്തോ​ളം കാ​ലം നി​യ​മ​പ​ര​മാ​യി ത​ന്നെ പോ​രാ​ടും.

നീ​തി​ന്യാ​യ കോ​ട​തി​യി​ലും ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലും എ​ല്ലാം ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും രാ​ഹു​ൽ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. വാ​ട്സാ​പ്പ് ചാ​റ്റു​ക​ളും ഓ​ഡി​യോ സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി മു​ഖ്യ​മ​ന്ത്രി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഇ​ന്ന് രാ​ത്രി​യോ​ടെ ത​ന്നെ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും എഫ്ഐആർ ഇടുമെന്നും സൂ​ച​ന​യു​ണ്ട്. 

നേ​ര​ത്തെ ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ്ദ​രേ​ഖ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​രോ​ധി​ച്ച​ത് ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ പ​രാ​തി എ​നി​ക്കെ​തി​രെ ഉ​ണ്ടോ, ഉ​ണ്ടെ​ങ്കി​ല്‍ പ​റ​യൂ, അ​ത​ല്ലാ​തെ എ​ന്നോ​ട് വ​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു. ഹൂ ​കെ​യേ​ഴ്‌​സ് എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം.

 

Kerala

ചെ​ങ്കോ​ട്ട സ്‌​ഫോ​ട​നം: കേ​ര​ള​ത്തി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം, നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഡ​ല്‍​ഹി​യി​ലെ സ്‌​ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യും പോ​ലീ​സ് വി​ന്യാ​സ​വും ശ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ളി​ട​ത്താ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡോ​ഗ് സ്‌​ക്വാ​ഡ്, ബോം​ബ് സ്‌​ക്വാ​ഡ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള പ​രി​സ​രം, ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍, കൊ​ച്ചു​വേ​ളി റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍, ത​മ്പാ​നൂ​ര്‍ ബ​സ് ഡി​പ്പോ, കി​ഴ​ക്കേ​കോ​ട്ട ബ​സ് ഡി​പ്പോ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്‌​കാ​ന​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന തു​ട​രു​ന്ന​ത്.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സു​ര​ക്ഷാ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യി നി​ല​യി​ൽ വ്യ​ക്തി​ക​ളെ​യും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ല​ഗേ​ജു​ക​ളും‍ കാ​ണ​പ്പെ​ട്ടാ​ല്‍ ജ​ന​ങ്ങ​ള്‍ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ര്‍​പി​എ​ഫ്, സാ​യു​ധ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ട്.

Latest News

Corehub Up