Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmendra Pradhan

പാ​ർ​ട്ടി ഒ​പ്പ​മു​ണ്ട്; ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ വ​സ​തി​യി​ലേ​ക്ക് പ്ര​മു​ഖ​രു​ടെ ഒ​ഴു​ക്ക്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ച്ച ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ബി​ജെ​പി ഉ​ന്ന​ത നേ​തൃ​ത്വം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​മി​ത് ഷാ, ​നി​തി​ൻ ന​വീ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ്മ​ല സീ​താ​രാ​മ​ൻ, വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ തു​ട​ങ്ങി​യ മ​റ്റ് പ്ര​മു​ഖ നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ചു. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പി​ലാ​ക്കി​യ​തി​ലും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വ​രു​ത്തി​യ ധീ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ളി​ലും പ്ര​ധാ​ന്‍റെ പ​ങ്ക് വ​ലു​താ​ണെ​ന്ന് അ​മി​ത് ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​ജെ​പി​ക്കും ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നും ഏ​തൊ​രു പ​ദ​വി​യേ​ക്കാ​ളും പ്ര​ധാ​നം രാ​ജ്യ​ത്തെ യു​വാ​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ളും താ​ൽ​പ്പ​ര്യ​ങ്ങ​ളു​മാ​ണ്. അ​ത് മാ​നി​ച്ചാ​ണ് രാ​ജി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച വ്യ​ക്തി​ശു​ദ്ധി​യെ​യും പാ​ർ​ട്ടി ന​യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യും നി​തി​ൻ ന​വീ​ൻ പ്ര​ശം​സി​ച്ചു. സ്ഥാ​ന​മൊ​ഴി​യാ​നു​ള്ള പ്ര​ധാ​ന്‍റെ തീ​രു​മാ​നം നി​സ്വാ​ർ​ത്ഥ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം; വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ശ്വാ​സം

ന്യൂ​ഡ​ൽ​ഹി:ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം. ഈ വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. 

ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ 10 വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഈ വർഷത്തെ ജെ​ഇ​ഇ മെ​യി​ൻ  ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കിയകതായി സുരേഷ് ഗോപി വ്യക്തമാക്കി.  

ഈസ്റ്റർ ദിനമായ ഏ​പ്രി​ൽ അ​ഞ്ചി​ലെ പ​രീ​ക്ഷാ തീ​യ​തി മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​യ​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 മാ​ർ​ച്ച് 28 ആ​ണ്.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലി​മ്മീ​സ് ബാ​വ ന​ൽ​കി​യ നി​വേ​ദ​ന​വും തു​ട​ർ​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ലു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ഈ ​ഉ​റ​പ്പ് ന​ൽ​കി​യ​തെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

Kerala

പി​എം ശ്രീ: ​മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എ​സ്എ​സ്കെ ഫ​ണ്ട് കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

സി​പി​ഐ​യു​ടെ സ​മ്മ​ർ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ത്ത​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ മ​ന്ത്രി​മാ​ർ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ത്ത​യ​ച്ച​ത്.

പി​എം ശ്രീ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടെ​ന്നും സം​സ്ഥാ​നം ഉ​പ​സ​മി​തി​യെ വ​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ വാ​ക്കാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up