Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Trafficking

Idukki

ല​ഹ​രി​ക്ക​ട​ത്ത്: ഹോ​ൾ​സെ​യി​ൽ വ്യാ​പാ​രി പി​ടി​യി​ൽ

രാ​ജാ​ക്കാ​ട്: ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്തി ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ധാ​ന മൊ​ത്ത​വ്യാ​പാ​രി പോ​ലീ​സ് പി​ടി​യി​ൽ. രാ​ജാ​ക്കാ​ട് പു​തി​യി​ട​ത്തു വീ​ട്ടി​ൽ സു​മേ​ഷ് ശി​വ​നാ​ണ് മൂ​ന്നാ​ർ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും രാ​ജാ​ക്കാ​ട് പോ​ലീ​സി​ന്‍റെ​യും മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 10 ല​ക്ഷ​ത്തോ​ളം രൂ​പ വി​പ​ണി​മൂ​ല്യം വ​രു​ന്ന 10 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. നാ​ലാം ത​വ​ണ​യാ​ണ് ഇ​യാ​ൾ സ​മാ​ന കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ന​സീ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ൽ തു​ട​രു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ (ന​ർ​ക്കോ ഹ​ണ്ട്) പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സു​മേ​ഷി​ന്‍റെ വീ​ട്ടി​ൽ രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​യി മൂ​ന്നാ​ർ ഡി​വൈ​എ​സ്‌​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് സം​ഘ​വും രാ​ജാ​ക്കാ​ട് പോ​ലീ​സും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 10 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​റാ​യി​ര​ത്തോ​ളം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ഹാ​ൻ​സ്, കൂ​ൾ ലി​പ്പ്, ശം​ഭു, ഗ​ണേ​ഷ് തു​ട​ങ്ങി​യ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു തു​ച്ഛ​മാ​യ വി​ല​യ്ക്ക് എ​ത്തി​ക്കു​ന്ന ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജാ​ക്കാ​ട്, ശാ​ന്ത​ൻ​പാ​റ മേ​ഖ​ല​ക​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് ഇ​യാ​ൾ ന​ൽ​കി​യി​രു​ന്ന​ത്.
ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക ഉ​റ​വി​ട​ങ്ങ​ളെ​ക്കു​റി​ച്ചും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി​ക്ക​ട​ത്തു സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up