x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്ക​ട​ത്ത്, ഗു​ണ്ടാ ആ​ക്ര​മ​ണം പതിവ്; ആ​ക്‌​ഷ​ൻ മോ​ഡി​ൽ പോ​ലീ​സ്


Published: February 23, 2026 12:45 AM IST | Updated: February 23, 2026 12:45 AM IST

സി.​ജി. ജി​ജാ​സ​ൽ

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഗു​ണ്ടാ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രേ സ​ർ​വ​സ​ന്നാ​ഹ​ങ്ങ​ളു​മാ​യി പോ​ലീ​സ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ​മാ​ത്രം അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ളാ​ണ് ജി​ല്ല​യി​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ച്ച 273 പേർക്കെതിരെ റൂ​റ​ൽ പോ​ലീ​സി​നു കീ​ഴി​ൽ മാ​ത്രം കാപ്പ ചുമത്തിയപ്പോൾ 97 കു​റ്റ​വാ​ളി​ക​ളെ​യാ​ണ് ​കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്, മ​റ്റ് 176 പേ​രെ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി നാ​ടു​ക​ട​ത്തി​യു​മാ​ണ് സേ​ന സു​ര​ക്ഷാ​വ​ല​യം തീ​ർ​ത്ത​ത്.

എ​ന്നാ​ൽ, കേ​വ​ലം അ​റ​സ്റ്റു​ക​ൾ​കൊ​ണ്ടു​മാ​ത്രം പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത​വി​ധം ജി​ല്ല​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ്വ​ഭാ​വം മാ​റു​ന്ന​തു പോ​ലീ​സി​നെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

കൗ​മാ​രം
വ​ഴി​തെ​റ്റു​ന്നു

ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ പ്ര​ധാ​ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​സ്ഥാ​ന​ത്തു വ​രു​ന്ന​ത് 20 വ​യ​സി​ൽ​താ​ഴെ​യു​ള്ള യു​വാ​ക്ക​ളാ​ണ് എ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക്രി​മി​ന​ൽ ഗ്രൂ​പ്പു​ക​ളും സി​നി​മ​ക​ളി​ലെ അ​ധോ​ലോ​ക​നാ​യ​ക പ​രി​വേ​ഷ​ങ്ങ​ളും​ക​ണ്ട് ആ​കൃ​ഷ്ട​രാ​കു​ന്ന കൗ​മാ​ര​ക്കാ​ർ, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി തെ​രു​വി​ലി​റ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. വാ​ടാ​ന​പ്പി​ള്ളി​യി​ൽ തോ​ക്കു​ചൂ​ണ്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ലും, അ​രി​മ്പൂ​രി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ സം​ഘം​ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലും പി​ടി​യി​ലാ​യ​വ​രി​ലേ​റെ​യും കൗ​മാ​ര​ക്കാ​രാ​യി​രു​ന്നു.
വെ​റും ഷോ​യ്ക്കു​വേ​ണ്ടി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ബ്ലി​സി​റ്റി​ക്കു​വേ​ണ്ടി​യും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ൾ നാ​ടി​ന്‍റെ സ​മാ​ധാ​നം കെ​ടു​ത്തു​ക​യാ​ണ്.

ത​ക​ർ​ക്ക​പ്പെ​ട്ട
ക​വ​ർ​ച്ചാ​ശൃം​ഖ​ല​ക​ൾ

ജി​ല്ല​യി​ലെ സം​ഘ​ടി​ത ക​വ​ർ​ച്ചാ​സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ ഈ ​വ​ർ​ഷം പോ​ലീ​സ് വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​ന് 34 അം​ഗ അ​ന്ത​ർ​ജി​ല്ലാ ക​വ​ർ​ച്ചാ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​തോ​ടെ വ​ലി​യൊ​രു ക്രൈം ​സി​ൻ​ഡി​ക്കേ​റ്റാ​ണ് ത​ക​ർ​ന്ന​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ളും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി പ​ണം​ത​ട്ടു​ന്ന സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ഷാ​ഡോ സ്ക്വാ​ഡു​ക​ളെ​യും പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ സീ​സ​ണു​ക​ൾ മു​ന്നി​ൽ​ക്ക​ണ്ട് വി​പ​ണി​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും നി​രീ​ക്ഷ​ണം ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്.

ല​ഹ​രി​മാ​ഫി​യ​യു​ടെ
വേ​ര​റു​ക്കാ​ൻ

ല​ഹ​രി​വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ഓ​രോ ക​ണ്ണി​ക​ളെ​യും പി​ടി​കൂ​ടാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യ​തും, ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന 555 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​തും പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​യ്ക്കു തെ​ളി​വാ​ണ്. ല​ഹ​രി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം ജി​ല്ല​യി​ലു​ട​നീ​ളം സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പ്

കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ പോ​ലീ​സി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. സ്വ​ന്തം മ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും സൗ​ഹൃ​ദ​ങ്ങ​ളി​ലും ര​ക്ഷി​താ​ക്ക​ൾ​ക്കു പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. വീ​ടി​നു പ​രി​സ​ര​ത്തോ പൊ​തു​സ്ഥ​ല​ത്തോ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്ക​ണം. നി​യ​മ​ലം​ഘ​ക​ർ​ക്ക് യാ​തൊ​രു ഇ​ള​വും ന​ൽ​കി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ല​യി​ലു​ട​നീ​ളം പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Drug trafficking nattuvishesham local news

Recent News

Corehub Up