Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DuleepTrophy

ദു​ലീ​പ് ട്രോ​ഫി : ഈ​സ്റ്റ് സോ​ണ്‍ കി​രീ​ടം ഉറപ്പിച്ചു

ചെ​ന്നൈ: 2026 ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് കി​രീ​ടം കി​ഴ​ക്ക​ന്‍ സം​ഘം ഉ​റ​പ്പി​ച്ചു. സൗ​ത്ത് സോ​ണി​ന് എ​തി​രാ​യ ഫൈ​ന​ലി​ന്‍റെ നാ​ലാം​ദി​ന​മാ​യ ഇ​ന്ന​ലെ മ​ത്സ​രം നി​ര്‍​ത്തു​മ്പോ​ള്‍ ഈ​സ്റ്റ് സോ​ണ്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 212 റ​ണ്‍​സ് എ​ടു​ത്തു.

ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 372 റ​ണ്‍​സി​ന്‍റെ ലീ​ഡ് നേ​ടി​യ​തോ​ടെ കി​രീ​ടം ഈ​സ്റ്റ് സോ​ണ്‍ ഉ​റ​പ്പി​ച്ചു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ശേ​ഷി​ക്കേ 584 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ ലീ​ഡാ​ണ് ഈ​സ്റ്റ് സോ​ണി​നു​ള്ള​ത്. സ്‌​കോ​ര്‍: ഈ​സ്റ്റ് സോ​ണ്‍ 708, 212/5. സൗ​ത്ത് സോ​ണ്‍ 336.

തി​ല​ക് വ​ര്‍​മ 99

ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 242 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ സൗ​ത്ത് സോ​ണ്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ലാം​ദി​ന​മാ​യ ഇ​ന്ന​ലെ മ​ത്സ​രം തു​ട​ങ്ങി​യ​ത്. 56 റ​ണ്‍​സു​മാ​യി ക്യാ​പ്റ്റ​ന്‍ തി​ല​ക് വ​ര്‍​മ​യും ര​ണ്ടു റ​ണ്‍​സു​മാ​യി ചാ​മ മി​ലി​ന്ദു​മാ​യി​രു​ന്നു ക്രീ​സി​ല്‍. മി​ലി​ന്ദ് 68 പ​ന്തി​ല്‍ 43 റ​ണ്‍​സു​മാ​യി പു​റ​ത്താ​യി.

അ​തേ​സ​മ​യം, തി​ല​ക് വ​ര്‍​മ​യ​ക്ക് അ​ര്‍​ഹി​ച്ച സെ​ഞ്ചു​റി ഒ​രു റ​ണ്‍ അ​ക​ലെ ന​ഷ്ട​പ്പെ​ട്ടു. 211 പ​ന്തി​ല്‍ 99 റ​ണ്‍​സ് നേ​ടി​യ തി​ല​ക് വ​ര്‍​മ​യെ കു​നൈ​ന്‍ ഖു​റൈ​ഷി റി​ട്ടേ​ണ്‍ ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി. തി​ല​ക് വ​ര്‍​മ​യും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലു​മാ​യി​രു​ന്നു (62) സൗ​ത്ത് സോ​ണ്‍ ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍​മാ​ര്‍.

വീ​ണ്ടും ഇ​ഷാ​ന്‍ കിഷൻ

സൗ​ത്ത് സോ​ണി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 336ല്‍ ​അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ഈ​സ്റ്റ് സോ​ണ്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ലെ​ത്തി. ഓ​പ്പ​ണ​ര്‍​മാ​രാ​യ വൈ​ഭ​വ് സൂ​ര്യ​വം​ശി (8), അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍ (3) എ​ന്നി​വ​ര്‍ തു​ട​ക്ക​ത്തി​ലേ പു​റ​ത്ത്. മൂ​ന്നാം ന​മ്പ​റാ​യെ​ത്തി​യ ശി​ഖ​ര്‍ മോ​ഹ​നും (52) നാ​ലാം ന​മ്പ​റാ​യ ക്യാ​പ്റ്റ​ന്‍ ഇ​ഷാ​ന്‍ കി​ഷ​നും (80) ചേ​ര്‍​ന്ന് ഈ​സ്റ്റ് സോ​ണി​നെ മു​ന്നോ​ട്ടു ന​യി​ച്ചു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ഷാ​ന്‍ കി​ഷ​ന്‍ 270 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. കു​മാ​ര്‍ കു​ശാ​ഗ്ര​യും (34*) കു​നൈ​ന്‍ ഖു​റൈ​ഷി​യു​മാ​ണ് (26*) ക്രീ​സി​ല്‍.

Sports

57 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ; ച​രി​ത്ര​മെ​ഴു​തി വൈ​ഭ​വ് സൂ​ര്യ​വം​ശി

ബം​ഗ​ളൂ​രു: 57 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് കൗ​മാ​ര​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി. ദു​ലീ​പ് ട്രോ​ഫി സെ​മി​ഫൈ​ന​ലി​ൽ സെ​ൻ​ട്ര​ൽ സോ​ണി​നെ​തി​രെ ഈ​സ്റ്റ് സോ​ണി​നാ​യി അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തോ​ടെ​യാ​ണ് അ​പൂ​ർ​വ റി​ക്കോ​ർ​ഡ് വൈ​ഭ​വി​നെ തേ​ടി​യെ​ത്തി​യ​ത്. ദു​ലീ​പ് ട്രോ​ഫി​യി​ൽ അ​ർ​ധ​സെ​ഞ്ച​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് വൈ​ഭ​വ് സ്വ​ന്ത​മാ​ക്കി​യ​ത്.

16 വ​യ​സും 23 ദി​വ​സ​വും ഉ​ള്ള​പ്പോ​ൾ  ആ​ദ്യ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ല​ക്ഷ്മ​ൺ സി​ങ്ങി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് വൈ​ഭ​വ് മ​റി​ക​ട​ന്ന​ത്. 15 വ​യ​സും 157 ദി​വ​സ​വും പ്രാ​യ​ത്തി​ലാ​ണ് വൈ​ഭ​വി​ന്‍റെ ച​രി​ത്ര​നേ​ട്ടം. 16 വ​യ​സും 307 ദി​വ​സ​വും പ്രാ​യ​ത്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ പീ​യൂ​ഷ് ചൗ​ള​യാ​ണ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്.

ക്യാ​പ്റ്റ​ൻ ഇ​ഷാ​ൻ കി​ഷ​ന്‍റെ അ​ഭാ​വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഈ​സ്റ്റ് സോ​ണി​നെ ന​യി​ച്ച വൈ​ഭ​വ് ബാ​റ്റി​ങ്ങി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ താ​രം 81 പ​ന്തി​ൽ 92 റ​ൺ​സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ദു​ലീ​പ് ട്രോ​ഫി​യി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കോ​ർ​ഡി​ലേ​ക്ക് വെ​റും എ​ട്ട് റ​ൺ​സ് മാ​ത്രം അ​ക​ലെ നി​ൽ​ക്കെ​യാ​ണ് താ​രം മ​ട​ങ്ങി​യ​ത്.

Latest News

Corehub Up