ചെറായി: ഗജസേന ആനപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെറായി ഗൗരീശ്വര ക്ഷേത്രാങ്കണത്തില്‍ സംഘടിപ്പിച്ച ആനയൂട്ടില്‍ നൂറുകണക്കിന് പേർ പങ്കെടുത്തു.
ചാന്നാനിക്കാട് ഷീല, കുമാരനെല്ലൂര്‍ പുഷ്പ, നെടുമണ്‍കാവ് മണികണ്ഠന്, പടിഞ്ഞാറേമഠം ശങ്കരന്, ഓതറ ശ്രീപാര്‍വതി, കല്ലുതാഴെ ശിവസുന്ദര്‍, വേണാട്ടുമറ്റം ഗോപാലന്‍കുട്ടി, കൊളക്കാടന്‍ കുട്ടികൃഷ്ണന്, ഏറ്റുമാനൂര്‍ കുട്ടിശങ്കരന് എന്നീ ഒന്‍പത് ആനകളാണ് ആനയൂട്ടിന് അണിനിരന്നത്. ടോണി ചമ്മണി എംഎല്‍എ ആയിരുന്നു വിശിഷ്ടാതിഥി.