ഈരാറ്റുപേട്ട: പ്രളയാനന്തര സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്കായി ഈരാറ്റുപേട്ട നഗരസഭയുടെയും ഈരാറ്റുപേട്ട പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദ കിച്ചണ്‍ ഹെൽപ്പ് ഡെസ്ക് മന്ത്രി മോന്‍സ് ജോസഫ് സന്ദര്‍ശിച്ചു.
ആന്റോ ആന്റണി എംപി, എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റസീം മുതുകാട്ടില്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മൂന്ന് നേരങ്ങളായി ഒരു പ്രാവശ്യം 1500 പേര്‍ക്കാണ് ഭക്ഷണ പൊതികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ വി.പി. നാസര്‍ പറഞ്ഞു.