x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത​ശി​ശു​ക്ക​ട​ത്ത് സം​ഘം കു​ടു​ങ്ങി; ര​ണ്ടു​പേ​ർ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 28, 2026 12:01 PM IST | Updated: July 28, 2026 12:04 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം : മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഗ​ർ​ഭി​ണി​ക​ളെ എ​ത്തി​ച്ച് പ്ര​സ​വ​ശേ​ഷം കു​ഞ്ഞു​ങ്ങ​ളെ മ​റി​ച്ചു വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജ, വാ​ഗ​മ​ൺ സ്വ​ദേ​ശി അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട ആ​സാം സ്വ​ദേ​ശി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

ആ​സാം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ തീ​ക്കോ​യി​യി​ലെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ്ര​സ​വി​ച്ചു ക​ഴി​ഞ്ഞാ​ൽ കു​ഞ്ഞി​നെ ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യി മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നും സം​ഘം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പ്ര​തി​ക​ൾ മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ വീ​ട്ടി​ൽ ഗ​ർ​ഭി​ണി​ക​ളാ​യ മ​റ്റ് ര​ണ്ടു സ്ത്രീ​ക​ളെ​യും ഇ​വ​ർ താ​മ​സി​പ്പി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags : NewbornTrafficking Bab Selling Police Case Arrest Erattupetta Kerala Police

Recent News

Corehub Up