Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flyover

Thiruvananthapuram

എ​യ്തു​കൊ​ണ്ട​കാ​ണിയിൽ മേ​ല്‍​പ്പാ​ലം വേണമെ​ന്ന് ആ​വ​ശ്യം

റെയിൽവേ അധികൃതർക്ക് നിവേദനം നൽകി നാട്ടുകാർ

നെ​യ്യാ​റ്റി​ന്‍​ക​ര : അ​മ​ര​വി​ള - വെ​ള്ള​റ​ട റോ​ഡി​ലെ എ​യ്തു​കൊ​ണ്ട​കാ​ണി​യി​ല്‍ മേ​ല്‍​പ്പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ അ​മ​ര​വി​ള​യി​ല്‍നി​ന്ന് വെ​ള്ള​റ​ട​യി​ലേ​യ്ക്ക് പോ​കു​ന്ന പ്ര​ധാ​ന പാ​ത​യി​ല്‍ എ​യ് തു​കൊ​ണ്ട​കാ​ണി​യി​ല്‍ റെ​യി​ല്‍​വേ ലെ​വ​ല്‍ ക്രോ​സു​ണ്ട്. ട്രെയിനുകൾ ക​ട​ന്നു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലെ​വ​ല്‍ ക്രോ​സി​ലെ ഗേ​റ്റ് അ​ട​യ് ക്കാ​റു​ള്ള​ത് സ്വാ​ഭാ​വി​കം. പ​ല​പ്പോ​ഴും ഇ​ത്ത​ര​ത്തി​ല്‍ ഇ​വി​ടെ ഗേ​റ്റ് അ​ട​യ്ക്കു​ന്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​രു​വ​ശ​ത്തും നി​ര​ന്നു​കി​ട​ക്കു​ന്ന​ത് കാ​ണാം.

ധ​നു​വ​ച്ച​പു​രം ഐ​ടി​ഐ ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കും കാ​ര​ക്കോ​ണ​ം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്കും പോ​കാ​നാ​യി നൂ​റുക​ണ​ക്കി​ന് പേ​രാ​ണ് ഈ ​പ്ര​ധാ​ന റോ​ഡ് ആ​ശ്ര​യി​ക്കു​ന്ന​ത്.

വെ​ള്ള​റ​ട​യി​ല്‍ നി​ന്നും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​യ്ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു​മൊ​ക്കെ വ​രു​ന്ന​വ​രു​ടെ ബ​സ് റൂ​ട്ടും ഇ​തു​ത​ന്നെ. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍ ലെ​വ​ല്‍ ക്രോ​സി​ലെ ത​ട​സ​ത്തി​ല്‍നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി ധ​നു​വ​ച്ച​പു​ര​ത്തു നി​ന്നും ഇ​ട​ത്തോ​ട്ടു തി​രി​ഞ്ഞ് ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര​യി​ലൂ​ടെ ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ എ​ത്തി​ച്ചേ​രും. അ​തേ സ​മ​യം, ധ​നു​വ​ച്ച​പു​രം- ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര റോ​ഡി​ന്‍റെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ​ല​രും ഈ ​റോ​ഡ‍ി​ലൂ​ടെ അ​ധി​കം യാ​ത്ര ചെ​യ്യാ​റി​ല്ല. റെ​യി​ല്‍​വേ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

പ​ണി പൂ​ര്‍​ത്തി​യാ​വു​ക​യും അ​നു​ബ​ന്ധ​മാ​യി കൂ​ടു​ത​ല്‍ തീ​വ​ണ്ടി​ക​ള്‍ അ​നു​വ​ദി​ക്ക​പ്പെ​ടു​ക​യും ചെ​യ്താ​ല്‍ ലെ​വ​ല്‍ ക്രോ​സി​ല്‍ കാ​ത്തു​നി​ല്‍​ക്കേ​ണ്ട സ​മ​യ​വും ഇ​ര​ട്ടി​യാ​കും എ​ന്ന് യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ഈ ​ബു​ദ്ധി​മു​ട്ട് കാ​ര്യ​മാ​യി അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​മാ​ന്ത​ര​മാ​യ ഗ്രാ​മീ​ണ വ​ഴി​ക​ള്‍ ക​ണ്ടെ​ത്തി ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ചേ​രാം. എ​ന്നാ​ല്‍ നി​ശ്ചി​ത​മാ​യ റൂ​ട്ടു​ക​ളി​ല്‍ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ള്‍​ക്ക് അ​ങ്ങ​നെ വ​ഴി തി​രി​ഞ്ഞു പോ​കാ​നാ​വി​ല്ലാ​യെ​ന്നും ചി​ല ബ​സ് യാ​ത്ര​ക്കാ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​യ്തു​കൊ​ണ്ട​കാ​ണി​യി​ലെ ലെ​വ​ല്‍ ക്രോ​സ് ഗേ​റ്റി​നു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ വാ​ഹ​ന യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചു​ള്ള സം​ഭ​വ​ങ്ങ​ളു​മു​ണ്ടെ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ എ​യ്തു​കൊ​ണ്ട​കാ​ണി വാ​ര്‍​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ലെ​വ​ല്‍ ക്രോ​സി​ല്‍ മേ​ല്‍​പ്പാ​ലം വേ​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്ക് എം​എ​ല്‍​എ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അം​ബി​ക ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പ്രതികരണം

മേ​ല്‍​പ്പാ​ലം വ​ള​രെ​ക്കാ​ല​ത്തെ ആ​വ​ശ്യം

പ്ര​തി​ദി​നം നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന അ​മ​ര​വി​ള - വെ​ള്ള​റ​ട റോ​ഡി​ലെ എ​യ്തു​കൊ​ണ്ട​കാ​ണി​യി​ലെ റെ​യി​ല്‍​വേ ലെ​വ​ല്‍ ക്രോ​സി​ല്‍ മേ​ല്‍​പ്പാ​ലം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഓ​രോ വ​ര്‍​ഷ​വും പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ലെ​വ​ല്‍ ക്രോ​സി​ല്‍ ഗേ​റ്റ് അ​ട​ച്ചി​ടു​ന്പോ​ള്‍ കാ​ത്തു​കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. രോ​ഗി​ക​ളും സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മൊ​ക്കെ ഈ ​വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​കാം.

ഇ​ലി​പ്പോ​ട്ടു​കോ​ണം വി​ജ​യ​ന്‍
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ഗാ​ന്ധി​മി​ത്ര​മ​ണ്ഡ​ലം.

മേ​ല്‍​പ്പാ​ലം അ​നി​വാ​ര്യം

എ​യ്തു​കൊ​ണ്ട​കാ​ണി​യി​ലെ റെ​യി​ല്‍​വേ ലെ​വ​ല്‍ ക്രോ​സി​ല്‍ ഗേ​റ്റ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്പോ​ള്‍ ര​ണ്ടു വ​ശ​ങ്ങ​ളി​ലാ​യി കാ​ത്തു​കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍ മു​ത​ല്‍ സ്കൂ​ള്‍ ബ​സ്സു​ക​ളും കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്സു​കു​മൊ​ക്കെ​യു​ണ്ട്. വാ​ഹ​ന​പ്പെ​രു​പ്പ​വും യാ​ത്ര​ക്കാ​രു​ടെ വ​ര്‍​ധ​ന​വു​മൊ​ക്കെ പ​രി​ഗ​ണി​ച്ച് മേ​ല്‍​പ്പാ​ലം ഏ​റെ അ​നി​വാ​ര്യ​മാ​ണ്. പെ​രു​മ​ഴ​യ​ത്തും പൊ​ള്ളു​ന്ന വെ​യി​ല​ത്തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍ അ​തൊ​ക്കെ അ​നു​ഭ​വി​ച്ച് ഇ​വി​ടെ കാ​ത്തു​നി​ല്‍​ക്കു​ന്നു. മേ​ല്‍​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ഈ ​ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​മ​ല്ലോ.

എ​സ്. ബാ​ഹു​ലേ​യ​ന്‍
(ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി), കാ​യി​ക​താ​രം.

Kerala

തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​ൽ ഗു​രു​ത​ര പി​ഴ​വ്; വൈ​റ്റി​ല മേ​ൽ​പ്പാ​ലം ത​ല്ലി​പ്പൊ​ളി​ച്ച് നീ​ക്ക​ണം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന്‍റേ​ത് അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. പാ​ലം എ​ത്ര​യും പെ​ട്ടെ​ന്ന് ത​ല്ലി​പ്പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നും ഗ​ണേ​ഷ്‌കു​മാ​ർ പ​റ​ഞ്ഞു.

പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​ൽ ഗു​രു​ത​ര പി​ഴ​വു​ണ്ടെ​ന്നും പാ​ല​ത്തി​ന് താ​ഴെ വാ​ഹ​നം തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം തി​രു​ത്താ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ പ്ലാ​നിം​ഗ് കു​റ​വ് മൂ​ലം ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്നു​ണ്ട്. പു​തു​താ​യി നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ൽ പോ​ലും ആ​റോ​ളം ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ റോ​ഡ് ഡി​സൈ​നിം​ഗ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. റോ​ഡ് ഡി​സൈ​നിം​ഗ് എ​വി​ടെ​യും പ​ഠി​പ്പി​ക്കു​ന്നി​ല്ല. ഇ​തി​ന് ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കും. ഇ​ന്ന​ത്തെ റോ​ഡ് ഡി​സൈ​നിം​ഗ് പ​ല​പ്പോ​ഴും ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യാ​ണെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

District News

നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് കാ​യ​ൽപാ​ലം നി​ർ​മാ​ണം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്

വൈ​ക്കം:​ നി​ർ​ദി​ഷ്ട തു​റ​വൂ​ർ-പ​മ്പ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് കാ​യ​ൽപാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന ഗ​ർ​ഡ​റും ഇ​ന്ന​ലെ നേ​രേ​ക​ട​വ് ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചു. പാ​ല​ത്തി​ന് ആ​കെ 22 സ്പാ​നു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ൽ 20ാം സ്പാ​നി​ന്‍റെ മേ​ൽ​ത്ത​ട്ട് കോ​ൺ​ക്രീ​റ്റിം​ഗി​നു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നൊ​പ്പം നേ​രേ​ക​ട​വ് ഭാ​ഗ​ത്തെ 150 മീ​റ്റ​ർ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സം​ര​ക്ഷ​ണഭി​ത്തി കെ​ട്ടു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളും ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മാ​ക്കേ​ക്ക​ട​വി​ൽ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ നി​ർ​മി​ക്കു​ന്ന ജോ​ലി​ക​ൾ മാ​ക്കേ​ക്ക​ട​വി​ലെ യാ​ഡി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

11.23 മീ​റ്റ​ർ വീതി​യി​ലാ​ണ് നേ​രേ​ക​ട​വ് - മാ​ക്കേക്ക​ട​വ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 98.09 കോ​ടി രൂ​പ ചെ​ല​വി​ൽ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കേ​സു​ക​ളും ത​ർ​ക്ക​ങ്ങ​ളു​മാ​യി നി​ല​ച്ച നി​ർ​മാ​ണം 2024 മാ​ർ​ച്ചിലാ​ണ് പു​ന​രാ​രം​ഭി​ച്ചി​ത്.

നേ​രേ​ക​ട​വ് മു​ത​ൽ ഉ​ദ​യ​നാ​പു​രംവ​രെ നീ​ളു​ന്ന ര​ണ്ട​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ന് നി​ല​വി​ൽ നാ​ലു മീ​റ്റ​ർ വീ​തി മാ​ത്ര​മാ​ണു​ള്ള​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽനി​ന്നു ഭൂ​മി ഏ​റ്റെ​ടു​ത്ത് 11 മീ​റ്റ​ർ വീ​തി​യി​ൽ നി​ല​വി​ലു​ള്ള ക​ലു​ങ്കു​ക​ൾ പു​തു​ക്കിപ്പ​ണി​ത് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം 85 കോ​ടി രൂ​പ ചെല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഈ ​പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. വ​രു​ന്ന ബ​ജ​റ്റി​ൽ ഈ ​പ​ദ്ധ​തി സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ പ​ര​മാ​വ​ധി വീ​തി​യി​ൽ ബി​എംആ​ൻഡ് ബി​സി നി​ല​വാ​ര​ത്തി​ൽ മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ർ​ത്തി​ക​ള​ട​ക്കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽഎ ​പ​റ​ഞ്ഞു.


ഇ​ന്ന​ലെ രാ​വി​ലെ നേ​രേ​ക​ട​വി​ൽ പാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ​സ​ന്തോ​ഷം പ​ങ്കി​ടാ​ൻ മു​ൻ എം​പി എ.​എം. ആ​രി​ഫ്, എം​എ​ൽഎ​മാ​രാ​യ സി.​കെ.​ആ​ശ, ദ​ലീ​മ തു​ട​ങ്ങി​യ​വ​ർ എ​ത്തി​യി​രു​ന്നു.

Kerala

ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണം; അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ വ​ന്‍ ഗ​താ​ഗ​തക്കു​രു​ക്ക്  

 കൊ​ച്ചി: അ​രൂ​ര്‍ - തു​റ​വൂ​ര്‍ ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന അ​ഞ്ച് ഫി​ല്ല​റു​ക​ളി​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ല്‍ അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ വ​ന്‍ ഗ​താ​ഗ​ത കു​രു​ക്ക്. തോ​പ്പും​പ​ടി ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ നി​ന്നും കു​മ്പ​ളം വ​ഴി അ​രൂ​രി​ലെ​ത്തി​യാ​ണ് ചേ​ര്‍​ത്ത​ല പൂ​ച്ചാ​ക്കാ​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​ത്.

ഇ​താ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത 66 കി​ഴ​ക്ക് ഭാ​ഗം പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. അ​രൂ​ര്‍ ക്ഷേ​ത്രം ജം​ഗ്ഷ​ന്‍ മു​ത​ല്‍ കു​മ്പ​ളം ടോ​ള്‍ പ്ലാ​സ വ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്.

അ​രൂ​ര്‍ ബൈ​പ്പാ​സി​ല്‍ നി​ര്‍​ത്തേ​ണ്ട കെ​എ​സ്ആ​ര്‍​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും അ​രൂ​ര്‍ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് നി​ര്‍​ത്തു​ന്ന​ത്. ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് ഒ​രു മാ​സം വേ​ണ്ടി വ​രും. ഈ ​ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും ജോ​ലി ന​ട​ക്കു​ന്ന​ത്.

National

കാ​ര്‍ മ​റി​ഞ്ഞു; നാ​ല് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​ര്‍ ഫ്ലൈ ​ഓ​വ​റി​ല്‍ നി​ന്ന് മ​റി​ഞ്ഞ് നാ​ലു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. മാ​ലൂ​ര്‍ താ​ലൂ​ക്കി​ലെ അ​ബ്ബെ​ന​ഹ​ള്ളി ഗ്രാ​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 2.15 നാ​യി​രു​ന്നു സം​ഭ​വം.

മ​രി​ച്ച നാ​ലു​പേ​രും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

 

Kerala

സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം മേ​ൽ​പ്പാ​ത പൂ​ർ​ത്തീ​ക​രി​ക്കു​ക മാ​ത്രം; ഗ​ർ​ഡ​ർ അ​പ​ക​ട​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: അ​രൂ​ർ- തു​റ​വൂ​ർ മേ​ൽ​പ്പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ഗ​ർ​ഡ​ർ വീ​ണു​ണ്ടാ​യ അ​പ​ക​ടം അ​ങ്ങേ​യ​റ്റം വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഏ​ത് സ​മ​യ​ത്തും അ​പ​ക​ടം എ​ന്ന പേ​ടി​യി​ലാ​യി​രു​ന്നു. കേ​ന്ദ്ര​ത്തി​നു പ​ല ത​വ​ണ ക​ത്തെ​ഴു​തി​യെ​ന്നും പ​ല പ്രാ​വ​ശ്യം മു​ന്ന​റി​യി​പ്പ് കൊ​ടു​ത്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​നു​ഷ്യ ജീ​വ​ന് ഒ​രു വി​ല​യും കൊ​ടു​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് ഉ​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് സൈ​ൻ ബോ​ർ​ഡു​ക​ൾ പോ​ലു​മി​ല്ല. പി​എ​സി യോ​ഗം കൂ​ടി​യ​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു. സ​ർ​വീ​സ് റോ​ഡു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തി എ​ടു​ക്കേ​ണ്ട​താ​ണെ​ന്നും അ​തും അ​വി​ടെ ചെ​യ്തി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ​നി​യും അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ആ​കെ​യു​ള്ള ല​ക്ഷ്യം മേ​ൽ​പ്പാ​ത പൂ​ർ​ത്തീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ​യാ​ണ് നി​ർ​മാ​ണം. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും കെ.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up