കോഴിക്കോട്: ചെറുവണ്ണൂരിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പ്രവൃത്തിവേഗത്തിലാക്കണമെന്ന് ആവശ്യമുയരുന്നു. മൂന്നുമാസമായി പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്.ഇതരസംസ്ഥാന തൊഴിലാളികളുടെ കുറവാണ് പ്രവൃത്തി നീണ്ടുപോകാന്‍ കാരണം.മഴക്കാലം എത്തിയതോടെ പ്രവൃത്തി കൂടുതല്‍ മന്ദീഭവിച്ച അവസ്ഥയായി.
കോഴിക്കോട് നഗരത്തിലെയും ചെറുവണ്ണൂർ മേഖലയിലെയും ഗതാഗതക്കുരുക്കിന് പരിഹാരമായി സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 89.5 കോടി അനുവദിച്ചത്. കഴിഞ്ഞ വർഷം മേയ് 18ന് നിർമാണം തുടങ്ങി. പില്ലറുകൾ, പില്ലർ ക്യാപ്പുകൾ, ഗർഡർ, സ്ലാബ് എന്നിവയുടെ നിർമാണം പൂർത്തിയായി. ഡ്രെയ്നേജ്, കേബിൾ ഡക്ട് എന്നിവയുടെ പണി അവസാന ഘട്ടത്തിലാണ്. 84 ഗർഡറുകളിൽ 26 എണ്ണവും 15 തൂണുകളെ ബന്ധിപ്പിക്കുന്ന 13 സ്ലാബുകളും ഇനിയും നിർമിക്കാനുണ്ട്.
ഇതോടൊപ്പം ഇരുവശത്തേയും സർവീസ് റോഡുകളും കുറ്റമറ്റ രീതിയിലാക്കി സൂചകങ്ങളും വെളിച്ച സംവിധാനവും ഏർപ്പെടുത്തി മേൽപാലം തുറന്നുകൊടുക്കാനാകണമെങ്കിൽ മാസങ്ങളെടുക്കും. പ്രവൃത്തി വൈകുന്നത് സ്ഥലം എംഎൽഎയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ചിരുന്നു.
അടുത്തമാസം പകുതിയോടെ മേൽപാലം പണി എതാണ്ട് പൂർത്തിയാകുമെന്നാണ് മന്ത്രി പി.കെ. ബഷീർ മറുപടി നൽകിയത്. 50 ശതമാനം മാത്രം പൂർത്തിയായ മേൽപ്പാലം പ്രവൃത്തിയുടെ അവലോകനയോഗം പോലും അടുത്തകാലത്തൊന്നും നടന്നിട്ടില്ല.പ്രവൃത്തി നീണ്ടുപോകുന്നത് ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.
Tags : Nattuvishesham Districtnews Flyover