Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Safety

Idukki

ഭ​ക്ഷ്യ സു​ര​ക്ഷ: 618 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന

തൊ​ടു​പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഭ​ക്ഷ്യോ​ത്പാ​ദ​ക - വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 2,50,500 രൂ​പ പി​ഴ ഈ​ടാ​ക്കി. 2026 മാ​ര്‍​ച്ച് മു​ത​ല്‍ ജൂ​ണ്‍ വ​രെ ഭ​ക്ഷ്യോ​ത്പാ​ദ​ക , വി​ത​ര​ണ മേ​ഖ​ല​യി​ലെ 618 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ലാ​യി പി​ഴ ഈ​ടാ​ക്കി​യ​ത്. 195 സ്റ്റാ​റ്റ്യൂ​ട്ട​റി സാ​മ്പി​ളു​ക​ളും 304 സ​ര്‍​വ​യ​ല​ന്‍​സ് സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളി​ല്‍ 13 എ​ണ്ണം സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ല​ഘു​വാ​യ ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ 149 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ല്‍​കി.


18 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നോ​ട്ടീ​സും ന​ല്‍​കി. മൊ​ബൈ​ല്‍ ഫു​ഡ് ലാ​ബി​ല്‍ 1186 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. 91 പ​രാ​തി​ക​ളി​ല്‍ 90 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. അ​ഞ്ച് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സു​ക​ള്‍ ഫ​യ​ല്‍ ചെ​യ്തു.

തൊ​ടു​പു​ഴ സ​ര്‍​ക്കി​ളി​ല്‍ ലേ​ബ​ല്‍ വി​വ​ര​ങ്ങ​ളി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ തൃ​ശൂ​ര്‍ കോ​നൂ​സ് അ​ഗ്രോ ഓ​യി​ല്‍ മി​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന് 10,000 രൂ​പ​യും ചി​ല്ല​റ​വി​ല്‍​പ്പ​ന ന​ട​ത്തി​യ കു​മാ​ര​മം​ഗ​ലം കൊ​ച്ചേ​രി​യി​ല്‍ ഏ​ജ​ന്‍​സീ​സി​ന് 5000 രൂ​പ​യും ഇ​ടു​ക്കി ആ​ര്‍​ഡി​ഒ പി​ഴ ചു​മ​ത്തി. ഗു​ണ​നി​ലാ​രം കു​റ​ഞ്ഞ സി​ന്ത​റ്റി​ക് വി​നാ​ഗ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ പാ​ല​ക്കാ​ട് തേ​ക്കു​മാ​രി യു​എം​എ​സ് എ​ന്‍റ​ര്‍​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് 5000 രൂ​പ പി​ഴ ചു​മ​ത്തി.

പീ​രു​മേ​ട് സ​ര്‍​ക്കി​ളി​ല്‍ ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത സി​ന്ത​റ്റി​ക് വി​ന​ഗ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ മ​രോ​ട്ടി​ക്ക​ല്‍ ട്രേ​ഡേ​ഴ്‌​സ്, കു​ഴി​വേ​ലി​പ്പ​ടി, ആ​ലു​വ എ​ന്ന സ്ഥാ​പ​ന​ത്തി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി. ഗു​ണ​നി​ല​വാ​രം ഇ​ല്ലാ​ത്ത പ​പ്പ​ടം വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് ഉ​ത്പാ​ദ​ക​രാ​യ അ​ന​കു​മാ​ര്‍ മാ​നു​ഫാ​ക്ച​റിം​ഗ് മ​ധു​ര എ​ന്ന സ്ഥാ​പ​ന​ത്തി​ന് 15,000 രൂ​പ​യും ചി​ല്ല​റ​വി​ല്‍​പ്പ​ന ന​ട​ത്തി​യ കു​മ​ളി അ​റ​ഫ ട്രേ​ഡിം​ഗ് ക​മ്പ​നി​ക്ക് 10,000 രൂ​പ​യും പി​ഴ ചു​മ​ത്തി.

ലേ​ബ​ല്‍ വി​വ​ര​ങ്ങ​ള്‍ ഇ​ല്ലാ​തെ കേ​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് വ​ണ്ടി​പ്പെ​രി​യാ​ര്‍ ലി​റ്റി​ല്‍ ട്രേ​ഡ്‌​സ് കേ​ക്ക് ഷോ​പ്പി​ന് 2500 രൂ​പ​യും പി​ഴ ചു​മ​ത്തി.

ദേ​വി​കു​ളം സ​ര്‍​ക്കി​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നും മ​ത്സ്യ അ​വ​ശി​ഷ്ടം നി​യ​മ​പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ത്ത​തി​നും അ​ടി​മാ​ലി ക​ള​രി​ക്ക​ല്‍ ഫി​ഷ​റീ​സി​ന് ദേ​വി​കു​ളം ആ​ര്‍​ഡി​ഒ 10,000 രൂ​പ പി​ഴ ചു​മ​ത്തി. ഉ​ടു​മ്പ​ന്‍​ചോ​ല സ​ര്‍​ക്കി​ളി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​ന് പാ​മ്പാ​ടും​പാ​റ ക​ല്ലാ​ര്‍ സ്വീ​റ്റ്‌​സി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി. രാ​ജ​കു​മാ​രി ക്വീ​ന്‍​സ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച​തി​നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ മ​റ്റ് വീ​ഴ്ച​ക​ള്‍​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.

കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ന്ന ചി​പ്‌​സ് ഉ​ണ്ടാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തി​യ തൊ​ടു​പു​ഴ മ​ഹാ​റാ​ണി മെ​ഗാ​മാ​ര്‍​ട്ട്, കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ന്ന കേ​ക്ക് വി​ല്‍​പ്പ​ന ന​ട​ത്തി​യ മു​ത​ല​ക്കോ​ടം എ​യ്ഞ്ച​ല്‍ ബേ​ക്ക​റി, അ​ധി​ക അ​ള​വി​ല്‍ പ്രി​സ​ര്‍​വേ​റ്റീ​വു​ക​ള്‍ ചേ​ര്‍​ത്ത് പ്ലം ​കേ​ക്ക് ത​യാ​റാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്തി​യ കാ​ഞ്ഞി​ര​മ​റ്റ​ത്തെ ബേ​ക്ക​റി​ ഉടമ എന്നിവർക്ക് മു​ട്ടം സി​ജെ​എം കോ​ട​തി 10,000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യു​ന്ന​തു​വ​രെ ത​ട​വും വി​ധി​ച്ചു.

ചി​പ്‌​സി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ അ​ടി​മാ​ലി സ​പൂ​ണ്‍ ബേ​ക്ക​റി​ക്ക് അ​ടി​മാ​ലി ജെ​എ​ഫ്‌​സി​എം കോ​ട​തി 25,000 രൂ​പ പി​ഴ​യും ടീ ​റ​സ്‌​കി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ മൂ​ന്നാ​ര്‍ ഡീ​ന്‍ ബേ​ക്ക​റി​ക്ക് 20,000 രൂ​പ പി​ഴ​യും ചി​ക്ക​ന്‍ ക​റി​യി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ സ​ഫ​യ​ര്‍ ഹോ​ട്ട​ല്‍ ആ​ൻ​ഡ് റെ​സ്റ്റ​റ​സ്റ്റ്, അ​ടി​മാ​ലി എ​ന്ന സ്ഥാ​പ​ന​ത്തി​ന് 5,000 രൂ​പ പി​ഴ​യും ചി​പ്‌​സി​ല്‍ കൃ​ത്രി​മ ക​ള​ര്‍ ചേ​ര്‍​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തി​യ കേ​ര​ള കാ​ഷ്യൂ സ്‌​പൈ​സ​സ് ചി​പ്‌​സ് ആ​ൻ​ഡ് ഹ​ല്‍​വ എ​ന്ന സ്ഥാ​പ​ന​ത്തി​ന് 25,000 രൂ​പ പി​ഴയും വി​ധി​ച്ചു.ഇ​വ​ര്‍​ക്കെ​ല്ലാം കോ​ട​തി പി​രി​യു​ന്ന​തു വ​രെ ത​ട​വും വി​ധി​ച്ചു.

അ​മി​ത​മാ​യ അ​ള​വി​ല്‍ കീ​ട​നാ​ശി​നി ക​ല​ര്‍​ന്ന വ​റ്റ​ല്‍ മു​ള​ക് വി​ല്‍​പ്പ​ന ന​ട​ത്തി​യ വ​ണ്ടി​പ്പെ​രി​യാ​ര്‍ ലി​റ്റി സ്‌​പൈ​സ​സി​ന് 50,000 രൂ​പ പി​ഴ​യും വി​ത​ര​ണ​ക്കാ​ര​ന്‍ രാ​ജ ദു​രൈ വ​ണ്ടി​പ്പെ​രി​യാ​ര്‍ എ​ന്ന​യാ​ള്‍​ക്ക് 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

Latest News

Corehub Up