NRI
മനാമ: പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹറിൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ ആദ്യമായി പുറത്തിറക്കുന്ന പുസ്തകത്തിന്റെ ജിസിസി തല പ്രകാശനം ബഹറിൻ കേരളീയ സമാജം ബാബുരാജ് ഹാളിൽ നടക്കും.
ശനിയാഴ്ച രാത്രി 8.30ന് ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള നിർവഹിക്കുന്നു. "ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിക്കുന്നത് നിരവധി വിദേശയാത്ര നടത്തിയ യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന അരുൾദാസ് തോമസ് ആണ്.
ബികെഎസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഐസിസി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.