x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സിന്‍റെ ജി​സി​സി ത​ല പ്ര​കാ​ശ​നം ശനിയാഴ്ച


Published: November 7, 2025 01:34 PM IST | Updated: November 7, 2025 01:34 PM IST

മ​നാ​മ: പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് ബ​ഹ​റി​ൻ ചാ​പ്റ്റ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന പു​സ്ത​ക​ത്തിന്‍റെ ജി​സി​സി ത​ല പ്ര​കാ​ശ​നം ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം ബാ​ബു​രാ​ജ് ഹാ​ളി​ൽ ന​ട​ക്കും.

ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി. ​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ക്കു​ന്നു. "ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്' പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ കോ​പ്പി സ്വീ​ക​രി​ക്കു​ന്ന​ത് നി​ര​വ​ധി വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ യാ​ത്ര​യെ ഏ​റെ ഇ​ഷ്‌​ട​പ്പെ​ടു​ന്ന അ​രു​ൾ​ദാ​സ് തോ​മ​സ് ആ​ണ്.

ബി​കെ​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​ദീ​പ് പു​റ​വ​ങ്ക​ര, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

 

K-Rail Survey

പ്രി​യ​ദ​ർ​ശി​നി ബ​ഹ​റി​ൻ ചാ​പ്റ്റ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ​സ്. സൈ​ദ് അ​ധ്യ​ക്ഷ​ത​യി​ൽ അ​ക്കാ​ദ​മി കോ​ഓ​ർ​ഡി​നേ​റ്റ​ർ ജീ​സ​ൺ ജോ​ർ​ജ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ബി​ൻ മാ​ട​ത്തേ​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് ബ​ഹ​റി​നി​ൽ അ​റി​യ​പ്പെ​ടു​ന്ന ച​രി​ത്ര​കാ​ര​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ അ​ജി​ത് നാ​യ​രാ​ണ്. ബ​ഹ​റി​നി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന സു​നി​ൽ തോ​മ​സ് റാ​ന്നി​യു​ടെ ആ​ദ്യ പു​സ്ത​ക​മാ​ണ് ട്രാ​വ​ൽ ഫീ​ൽ​സ് ആ​ൻ​ഡ് ഫീ​ഡ്സ്.

വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര രം​ഗ​ത്ത് പ്രാ​ദേ​ശി​ക ടൂ​റി​സം വി​ക​സ​ന​ത്തി​നു ഊ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ടു​ള്ള വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​വി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും എ​ന്ന​താ​ണ് പ്ര​തീ​ക്ഷ. പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ ഈ ​പു​സ്ത​ക പ്ര​കാ​ശ​ന ക​ർ​മ​ത്തി​ൽ ഏ​വ​രു​ടെ​യും സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും പ്ര​തീ​ഷി​ക്കു​ന്ന

Tags : Travel Feels and Feeds GCC Priyadarshni Publications

Recent News

Corehub Up