Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Governor

ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാം; വീ​ണ്ടും ഗ​വ​ർ​ണ​റെ ക​ണ്ട് വി​ജ​യ്

ചെ​ന്നൈ: ടി​വി​കെ​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ് വീ​ണ്ടും ഗ​വ​ർ​ണ​റെ ക​ണ്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഗ​വ​ർ​ണ​റെ വി​ജ​യ് സ​ന്ദ​ർ​ശി​ച്ച​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ടി​വി​കെ ത​യാ​റാ​ണെ​ന്ന് വി​ജ​യ് ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു.

ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് ടി​വി​കെ സ​ഖ്യ​ത്തി​ന് നി​ല​വി​ൽ 113 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

അ​തേ​സ​മ​യം ഡി​എം​കെ സ​ഖ്യ​ത്തി​ലെ ചി​ല ക​ക്ഷി​ക​ൾ ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ണ്ടു സീ​റ്റു​ക​ൾ വീ​ത​മു​ള്ള വി​സി​കെ, സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​യി വി​ജ​യ് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ൻ​ഡി​എ​യി​ലു​ള്ള പി​എം​കെ​യു​മാ​യി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടി​വി​കെ​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ണ്ണാ ഡി​എം​കെ​യി​ലും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നി​ടെ എം​എ​ൽ​എ​മാ​രെ അ​ണ്ണാ ഡി​എം​കെ പു​തു​ച്ചേ​രി​യി​ലേ​ക്ക് മാ​റ്റി.

Kerala

പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സി​ന് വ​ധ​ഭീ​ഷ​ണി അ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്‌​ലേ​ക്ക് സ്വ​ദേ​ശി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഭീ​ഷ​ണി സ​ന്ദേ​ശം ഇ​ന്ന​ലെ സി.​വി. ആ​ന​ന്ദ​ബോ​സി​ന്‍റെ എ​ഡി​സി​ക്കാ​ണ് ല​ഭി​ച്ച​ത്. ഭീ​ഷ​ണി​യു​ടെ വി​വ​രം രാ​ജ്ഭ​വ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വ​ധ​ഭീ​ഷ​ണി വ​ക​വ​യ്ക്കാ​തെ കോ​ൽ​ക്ക​ത്ത​യി​ലെ തെ​രു​വി​ലൂ​ടെ സി.​വി. ആ​ന​ന്ദ​ബോ​സ് ഇ​ന്ന് ഇ​റ​ങ്ങി ന​ട​ന്നു. വ​ഴി​യി​ലു​ള്ള ക​ട​യി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ആ​ന​ന്ദ​ബോ​സ് ഭ​ക്ഷ​ണം ക​ഴി​ച്ചു.

Kerala

എല്ലാം കോംപ്ലിമെന്‍റ്സ്; സി​സ തോ​മ​സി​നെ​യും സ​ജി ഗോ​പി​നാ​ഥി​നെ​യും വിസിമാരായി നിയമിച്ചു

തി​രു​വ​ന​ന്ത​പു​രം: വി​സി നി​യ​മ​ന​ത്തി​ൽ സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കി. നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ച ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ പേ​ര് വെ​ട്ടി​യ​ത്.

ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും വി​സി​യെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട സ​മ​വാ​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ന്ന സ​മ​വാ​യ ച​ർ​ച്ച​യി​ലാ​ണ് വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ സ​ർ​ച്ച് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ ത​യാ​റാ​ക്കി​യ വി​സി​മാ​രു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച കോ​ട​തി​യ്ക്ക് കൈ​മാ​റാ​നി​രി​ക​കെ​യാ​ണ് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യാ​യ​ത്.

 

National

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി ഇല്ല, ബി​​​ല്ലു​​​ക​​​ൾ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് അധികാരം

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ല്ലു​​​ക​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കും ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ​​​ക്കും സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി. സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച ര​​​ണ്ടം​​​ഗ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ബെ​​​ഞ്ച് ത​​​ള്ളി. സ​​​മ​​​യ​​​പ​​​രി​​​ധി ലം​​​ഘി​​​ച്ചാ​​​ൽ ബി​​​ല്ലു​​​ക​​​ൾ​​​ക്കു സ​​​മ്മ​​​തം ല​​​ഭി​​​ച്ചു​​​വെ​​​ന്ന് (ഡീം​​​ഡ് അ​​​സെ​​​ന്‍റ്) ക​​​ണ​​​ക്കാ​​​ക്കി​​​യ​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ന്തഃ​​​സ​​​ത്ത​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

എ​​​ന്നാ​​​ൽ, ബി​​​ല്ലു​​​ക​​​ൾ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്കു ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ല. വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി ബി​​​ല്ലു​​​ക​​​ൾ പി​​​ടി​​​ച്ചു​​​വ​​​യ്ക്കു​​​ന്ന​​​തു ഫെ​​​ഡ​​​റ​​​ൽ ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ബി​​​ല്ലു​​​ക​​​ൾ പി​​​ടി​​​ച്ചു​​​വ​​​യ്ക്കു​​​ക​​​യ​​​ല്ല, നി​​​യ​​​മ​​​സ​​​ഭ​​​യു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലൂ​​​ടെ​​​യും ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ​​​യും പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. ഇ​​​തി​​​നാ​​​യി പ​​​രി​​​മി​​​ത​​​മാ​​​യ ജു​​​ഡീ​​​ഷ​​​ൽ അ​​​വ​​​ലോ​​​ക​​​ന അ​​​ധി​​​കാ​​​രം പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്ന് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ പ്ര​​​ക്രി​​​യ​​​യെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ഭാഗത്തുനിന്ന് ദീ​​​ർ​​​ഘ​​​മാ​​​യ​​​തോ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​കാ​​​ത്ത​​​തോ ആ​​​യ കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​യാ​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ട് കോ​​​ട​​​തി​​​ക്കു നി​​​ർ​​​ദേ​​​ശി​​​ക്കാം. ബി​​​ല്ലി​​​ന്‍റെ മെ​​​റി​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നും നി​​​രീ​​​ക്ഷി​​​ക്കാ​​​തെ​​​യാ​​​ക​​​ണം ഇ​​​ത്. ബി​​​ല്ലു​​​ക​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണം. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 143 പ്ര​​​കാ​​​രം രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന്‍റെ പ്ര​​​ത്യേ​​​ക റ​​​ഫ​​​റ​​​ൻ​​​സി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണു വി​​​ധി. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്ത്, വി​​​ക്രം നാ​​​ഥ്, പി.​​​എ​​​സ്. ന​​​ര​​​സിം​​​ഹ, എ.​​​എ​​​സ്. ച​​​ന്ദൂ​​​ർ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​ബെ​​​ഞ്ചാ​​​ണു പ​​​ത്തു ദി​​​വ​​​സം വാ​​​ദം കേ​​​ട്ട് ഇ​​​ന്ന​​​ലെ വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ കേ​​​സി​​​ൽ, രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ക്കും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും ബി​​​ല്ലു​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച ര​​​ണ്ടം​​​ഗ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​ന്യാ​​​യ​​​ത്തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ, ക​​​ഴി​​​ഞ്ഞ മേ​​​യി​​​ലാ​​​ണു രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ റ​​​ഫ​​​റ​​​ൻ​​​സ് ഉ​​​ണ്ടാ​​​യ​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 200/201 പ്ര​​​കാ​​​ര​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​ലു​​​ള്ള രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ​​​യും ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക്കു ക​​​ഴി​​​യി​​​ല്ല. സ​​​മ​​​യ​​​പ​​​രി​​​ധി ലം​​​ഘി​​​ച്ചാ​​​ൽ ബി​​​ല്ലു​​​ക​​​ൾ​​​ക്ക് "ക​​​ണ​​​ക്കാ​​​ക്കി​​​യ സ​​​മ്മ​​​തം’ പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​ത്ത​​​രം ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന കോ​​​ട​​​തി​​​ക​​​ളു​​​ടെ ആ​​​ശ​​​യം ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ത്മാ​​​വി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണ്.

ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ത​​​ട​​​ഞ്ഞു​​​വ​​​ച്ച ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​യ​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി ര​​​ണ്ടം​​​ഗ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി അ​​​ധി​​​കാ​​​രവി​​​ഭ​​​ജ​​​ന സി​​​ദ്ധാ​​​ന്ത​​​ത്തി​​​നെ​​​തി​​​രാ​​​ണ്. ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മാ​​​ത്ര​​​മു​​​ള്ള ചു​​​മ​​​ത​​​ല​​​ക​​​ളു​​​ടെ കൈ​​​യ​​​ട​​​ക്ക​​​ലാ​​​ണി​​​ത്. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ജു​​​ഡീ​​​ഷ​​​റി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തും മാ​​​റ്റി​​​ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് ഇ​​​തെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​തി​​​ൽ ഒ​​​രു മ​​​ടി​​​യു​​​മി​​​ല്ല. ന​​​മ്മു​​​ടെ ലി​​​ഖി​​​ത ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ഇ​​​ത് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

കാ​​​ലാ​​​വ​​​ധി തീ​​​രു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പ് പ്ര​​​ധാ​​​ന വി​​​ധി

സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച വി​​​ര​​​മി​​​ക്കു​​​ന്ന ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യി​​​യു​​​ടെ അ​​​വ​​​സാ​​​ന പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ത്തി​​​നു ത​​​ലേ​​​ന്നാ​​​ണ് സു​​​പ്ര​​​ധാ​​​ന വി​​​ധിപ്ര​​​സ്താ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി ര​​​ണ്ടം​​​ഗ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി ത​​​ള്ളു​​​ക​​​യും ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രു​​​ടെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​ലൂ​​​ടെ ആ​​​ഗ്ര​​​ഹി​​​ച്ച വി​​​ധി​​​തീർ​​​പ്പ് ഉ​​​ണ്ടാ​​​യെ​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ശ്വ​​​സി​​​ക്കാം.

പു​​​തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സു​​​ര്യ​​​കാ​​​ന്ത് തി​​​ങ്ക​​​ളാ​​​ഴ്ച ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. ക​​​ഴി​​​ഞ്ഞ മേ​​​യ് 14 മു​​​ത​​​ലാ​​​ണ് ഗ​​​വാ​​​യ് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

National

ബി​ൽ ഗ​വ​ർ​ണ​ർ അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​ര്: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ‌​ഹി: വി​വി​ധ ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് രാ​ഷ്ട്ര​പ​തി​ക്കും ഗ​വ​ർ​ണ​ർ​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം ത​ള്ളി​യ​തി​നൊ​പ്പം ത​ന്നെ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഉ​യ​ർ​ത്തി​യ​ത്.

ബി​ൽ വ​ന്നാ​ൽ ഗ​വ​ർ​ണ​ർ അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും നി​യ​മ​സ​ഭ​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ​യും ച​ർ​ച്ച​യി​ലൂ​ടെ​യും പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ആ​ശ​യ​വി​നി​മ​യം ഇ​ല്ലാ​തെ പി​ടി​ച്ചു​വ​യ്ക്കു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ല. ഗ​വ​ർ​ണ​ർ സാ​ധാ​ര​ണ മ​ന്ത്രി​സ​ഭ​യു​ടെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വേ​ച​നാ​ധി​കാ​രം എ​ന്തി​നൊ​ക്കെ ഉ​പ​യോ​ഗി​ക്കാം എ​ന്ന് ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​ല്ലു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്ക് വി​വേ​ച​ന അ​ധി​കാ​രം ഉ​ണ്ട്.

ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കാ​ത്ത ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. രാ​ഷ്ട്ര​പ​തി​ക്ക് ഈ ​ബി​ല്ല് അ​യ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ക​യോ ചെ​യ്യാ​നു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഉ​ണ്ട്. അ​നി​യ​ന്ത്രി​ത​മാ​യി പി​ടി​ച്ചു വെ​ക്കാ​നു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഇ​ല്ല. സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലെ​ന്നും ബി​ല്ലു​ക​ൾ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​തെ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ​പ​ര​മ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ പാ​സാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​ക്കും ഗ​വ​ർ​ണ​ർ​മാ​ർ​ക്കും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ച ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​ർ കേ​സി​ൽ ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​യെ​ത്തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സു​പ്രീം കോ​ട​തി​യോ​ട് ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ നി​ർ​ണാ​യ​ക വി​ധി വ​രു​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 143 പ്ര​കാ​രം കോ​ട​തി​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ രാ​ഷ്ട്ര​പ​തി, "ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 200 പ്ര​കാ​രം ഒ​രു ബി​ൽ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ മ​ന്ത്രി​സ​ഭ ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ത്തി​ന് ഗ​വ​ർ​ണ​ർ ബാ​ധ്യ​സ്ഥ​നാ​ണോ?' എ​ന്ന് ചോ​ദി​ച്ചി​രു​ന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 361 ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് രാ​ഷ്ട്ര​പ​തി​യോ ഗ​വ​ർ​ണ​റോ ഔ​ദ്യോ​ഗി​ക അ​ധി​കാ​ര​ങ്ങ​ളു​ടെ​യും ക​ട​മ​ക​ളു​ടെ​യും വി​നി​യോ​ഗ​ത്തി​ന് ഒ​രു കോ​ട​തി​ക്കും ഉ​ത്ത​രം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് പ​റ​യു​ന്ന​ത്.

ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് വി​ക്രം നാ​ഥ്, ജ​സ്റ്റീ​സ് പി.​എ​സ്.​ന​ര​സിം​ഹ, ജ​സ്റ്റീ​സ് എ. ​എ​സ്. ച​ന്ദൂ​ർ​ക്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് ജ​ഡ്ജി​മാ​ർ.

National

രാഷ്ട്രപതി റഫറൻസ്: സമയപരിധി നിശ്ചയിച്ചത് തള്ളി ഭരണഘടനാ ബെഞ്ച്

ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്‍റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് ബെഞ്ച് മറുപടി നൽകിയത്. ബിൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ എടുക്കണം. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. തീരുമാനം എടുത്തില്ലെങ്കില്‍ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.

Kerala

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​നം: സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​സി നി​യ​മ​ന​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

സെ​ര്‍​ച്ച് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഒ​ക്ടോ​ബ​ര്‍ 31നും ​വി​സി സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച് ന​വം​ബ​ര്‍ മൂ​ന്നി​നും പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യു​ടെ കാ​ലാ​വ​ധി 2024 ന​വം​ബ​ര്‍ പ​ത്തി​ന് അ​വ​സാ​നി​ച്ച​തി​നാ​ല്‍ കെ​മ​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന് താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. സെ​ന​റ്റ് പ്ര​തി​നി​ധി​യാ​യ പ്ര​ഫ. എ. ​സാ​ബു ന​വം​ബ​ര്‍ ഒ​മ്പ​തി​ന് സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​തി​നാ​ല്‍ ചാ​ന്‍​സ​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​നം നി​യ​മ​പ​ര​മ​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വി​ശ​ദീ​ക​ര​ണ​ത്തി​ന് ചാ​ന്‍​സ​ല​റു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ ജ​സ്റ്റി​സ് വി.​ജി. അ​രു​ണ്‍ മാ​റ്റി​യ​ത്.

Kerala

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​നം; സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കും: മ​ന്ത്രി ആ​ര്‍.ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​നി​യ​മ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് രാ​ജ്ഭ​വ​ൻ ക​ട​ന്ന​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ആ​ര്‍. ബി​ന്ദു. രാ​ജ്ഭ​വ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത് തെ​റ്റാ​ണെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ർ​ക്കാ​ർ ഇ​റ​ക്കേ​ണ്ട വി​ജ്ഞാ​പ​നം രാ​ജ്ഭ​വ​ൻ ഇ​റ​ക്കി​യ​ത് ഫെ​ഡ​റി​ല​സ​ത്തെ ത​ക​ർ​ക്ക​ലാ​ണെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു. സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ൽ നി​ന്ന് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക്ക് പി​ന്‍​മാ​റാ​നാ​കി​ല്ലെ​ന്നാ​ണ് രാ​ജ്ഭ​വ​ന്‍റെ നി​ല​പാ​ട്.

ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഡോ. ​എ.​സാ​ബു​വി​ന്‍റെ ആ​വ​ശ്യം ത​ള്ളു​ക​യും ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റാ​ണ് പ​ട്ടി​ക ന​ൽ​കി​യ​തെ​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ സെ​ന​റ്റ് തീ​രു​മാ​നി​ക്ക​ണ​മെ​ന്നു​മാ​ണ് രാ​ജ്ഭ​വ​ന്‍റെ മ​റു​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ്ഭ​വ​ൻ സ്വ​ന്തം നി​ല​യി​ൽ വി​സി നി​യ​മ​ന അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

 

Kerala

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​സി തെ​ര​ഞ്ഞെ​ടു​പ്പ്; സേ​ർ​ച്ച് ക​മ്മി​റ്റി​യാ​യി

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സേ​ർ​ച്ച് ക​മ്മി​റ്റി​ക്ക് ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ അം​ഗീ​കാ​രം ന​ൽ​കി.

മൂ​ന്നം​ഗ ക​മ്മി​റ്റി​യി​ൽ ചാ​ൻ​സ​ല​റു​ടെ നോ​മി​നി​യാ​യി നാ​ഷ​ണ​ൽ സ​യ​ൻ​സ് ചെ​യ​ർ പ്രെ​ഫ​സ​ർ ഡോ.​എ​ലു​വ​ത്തി​ങ്ക​ൽ ഡി.​ജെ​മ്മി​സും യു​ജി​സി പ്ര​തി​നി​ധി​യാ​യി മും​ബൈ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ര​വീ​ന്ദ്ര ഡി. ​കു​ൽ​ക്ക​ർ​ണി​യേ​യും നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

സി​ൻ​ഡി​ക്കേ​റ്റ് പ്ര​തി​നി​ധി​യാ​യി കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യ പ്ര​ഫ എ.​സാ​ബു​വാ​ണ് സേ​ർ​ച്ച് ക​മ്മി​റ്റി​യം​ഗം.

 

Kerala

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. രാ​ജ് ഭ​വ​നി​ൽ ന‌​ട​ത്തി​യ പ​രി​പാ​ടി ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മ​ഗ്ര​വും തെ​റ്റി​ല്ലാ​ത്ത​തു​മാ​യ വോ​ട്ട​ര്‍ പ​ട്ടി​ക അ​നി​വാ​ര്യ​മാ​ണ്.

വേ​ഗ​ത്തി​ലു​ള്ള​തും പി​ശ​കു​ക​ളി​ല്ലാ​ത്ത​തു​മാ​യ പു​ന​ര​വ​ലോ​ക​ന​ത്തി​നാ​യി ജ​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കാ​നും ഗ​വ​ര്‍​ണ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. പ‌​ട്ടി​ക​യി​ൽ നി​ന്ന് ആ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഗ​ർ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഗ​വ​ർ​ണ​ർ​ക്ക് എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ന​ൽ​കി ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത്ത് തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ബി​ജെ​പി ഒ​ഴി​കെ മ​റ്റെ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും എ​തി​ർ​പ്പ് അ​റി​യി​ച്ചി​രു​ന്നു.

എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​യ​റി​യു​ള്ള വി​വ​ര​ശേ​ഖ​ര​ണം (എ​ന്യൂ​മ​റേ​ഷ​ൻ) ന​വം​ബ​ർ നാ​ലു മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ ന​ട​ക്കും. പ്രാ​ഥ​മി​ക വോ​ട്ട​ർ​പ്പ​ട്ടി​ക ഡി​സം​ബ​ർ ഒ​മ്പ​തി​നു പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ന്മേ​ലു​ള്ള ഹി​യ​റി​ങ്ങും പ​രി​ശോ​ധ​ന​യും ഡി​സം​ബ​ർ ഒ​മ്പ​തു മു​ത​ൽ 2026 ജ​നു​വ​രി 31 വ​രെ ന​ട​ക്കും.

 

NRI

മു​ൻ മെ​യി​ൻ സി​ഡി​സി ഡ​യ​റ​ക്ട​ർ നി​ര​വ് ഷാ ​മെ​യി​ൻ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കും

ബ്ര​ൺ​സ്വി​ക്(​മെ​യി​ൻ):​മു​ൻ മെ​യി​ൻ സെന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​ൻ (CDC) ഡ​യ​റ​ക്ട​റും യു​എ​സ് CDC-യിലെ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡി​പ്യൂ​ട്ടി ഡ​യ​റ​ക്ട​റുമാ​യ ഡെ​മോ​ക്രാ​റ്റ് നി​ര​വ് ഷാ, ​ഒ​ക്ടോ​ബ​ർ 20ന് ​മെ​യി​ൻ ഗ​വ​ർ​ണ​ർ സ്ഥാ​നാ​ർ​ഥി​യാ​യി സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചു.

1977 ൽ ​വി​സ്കോ​ൺ​സി​നി​ൽ ഇ​ന്ത്യ​ൻ മു​സ്ലിം കു​ടി​യേ​റ്റ​ക്കാ​രു​ടെ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ഷാ ​വി​സ്കോ​ൺ​സി​നി​ൽ വ​ള​ർ​ന്നു. ​ലൂ​യി​സ്വി​ല്ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും മ​നഃ​ശാ​സ്ത്ര​ത്തി​ലും ജീ​വ​ശാ​സ്ത്ര​ത്തി​ലും  1999 ൽ ​സ​യ​ൻ​സിലും ബി​രു​ദം നേ​ടി.

കോ​ളേ​ജ് പ​ഠ​ന​ത്തി​നു​ശേ​ഷം, ഷാ ​ഓ​ക്സ്ഫോ​ർ​ഡി​ൽ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും തു​ട​ർ​ന്ന് 2000 ൽ ​ഷിക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മെ​ഡി​ക്ക​ൽ സ്കൂ​ളി​ൽ ജെഡി ബി​രു​ദ​വും 2008 ൽ ​ഡോ​ക്ട​ർ ഓ​ഫ് മെ​ഡി​സി​നും ഷാ ​പൂ​ർ​ത്തി​യാ​ക്കി, ര​ണ്ടും ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന്, കൂ​ടാ​തെ ന്യൂ ​അ​മേ​രി​ക്ക​ക്കാ​ർ​ക്കു​ള്ള പോ​ൾ & ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്പു​ക​ൾ നേ​ടി.

കോ​വി​ഡി​ന്‍റെ പാ​ന്ഡെ​മി​ക് സ​മ​യ​ത്ത് മെ​യി​ൻ CDC ഡ​യ​റ​ക്ട​റാ​യി ഉ​ള്ള​ത്, സം​സ്ഥാ​ന​ത്തെ സ​മാ​ധാ​ന​പ​ര​മാ​യ നേ​തൃ​ത്വ​ത്തി​ലൂ​ടെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു. സാ​മൂ​ഹ്യ ആ​രോ​ഗ്യ രം​ഗ​ത്ത് സാം​സ്കാ​രി​ക​മാ​യ, നി​യ​മ​പ​ര​മാ​യ സാ​മ്പ​ത്തി​ക​മാ​യ ബാ​ക്ക്ഗ്രൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ശ്ര​ദ്ധേ​യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​മാ​ണ്. ഷാ ​ഇ​പ്പോ​ൾ കോ​ൽ​ബി കോ​ളേ​ജി​ൽ വി​സി​റ്റിംഗ് പ്രൊ​ഫ​സ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​റെ ക​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ. നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, വി.​മു​ര​ളീ​ധ​ര​ൻ, പി.​കെ.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 30 വ​ർ​ഷ​ത്തെ ദേ​വ​സ്വം ബോ​ര്‍​ഡ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​റെ ബോ​ധ്യ​പ്പെ​ടു​ത്തി. വീ​ഴ്ച്ച​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​ത് വീ​ഴ്ചയല്ല കൊ​ള്ള​യാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Business

പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കാ​തെ റി​സ​ർ​വ് ബാ​ങ്ക്, റി​പ്പോ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ റി​പ്പോ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. റി​പ്പോ നി​ര​ക്ക് 5.50 ശ​ത​മാ​ന​ത്തി​ൽ തു​ട​രും. അ​തി​നാ​ൽ​ത​ന്നെ, പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​യി​ല്ല. വാ​യ്പ, നി​ക്ഷേ​പ നി​ര​ക്കു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

അ​തേ​സ​മ​യം ജി​ഡി​പി അ​നു​മാ​നം 6.8 ശ​ത​മാ​ന​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ധ​ന​ന​യ നി​ല​പാ​ട് നി​ഷ്‌​പ​ക്ഷ​മാ​യി നി​ല​നി​ർ​ത്താ​ൻ എം​പി​സി തീ​രു​മാ​നി​ച്ച​താ​യി ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്തൃ വി​ല​ക്ക​യ​റ്റം ല​ഘൂ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ, ആ​ർ​ബി​ഐ റി​പ്പോ നി​ര​ക്ക് ഈ ​വ​ർ​ഷം ആ​ദ്യം മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 100 ബേ​സി​സ് പോ​യി​ന്‍റു​ക​ൾ കു​റ​ച്ചി​രു​ന്നു. നി​ല​വി​ലെ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ന​യ​പ്ര​ഖ്യാ​പ​നം.

2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ണ​പ്പെ​രു​പ്പം 2.6% ആ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ആ​ദ്യ പാ​ദ​ത്തി​ലും മൂ​ന്നാം പാ​ദ​ത്തി​ലും ഇ​ത് 1.8 ശ​ത​മാ​ന​വും നാ​ലാം പാ​ദ​ത്തി​ൽ നാ​ല് ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നും ആ​ർ‌​ബി‌​ഐ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Kerala

"വി​രു​ദ്ധ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​ല്ല': മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​രു​ദ്ധ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​ജ്ഭ​വ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ത്രൈ​മാ​സി​ക​യാ​യ രാ​ജ​ഹം​സി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, ആ​ദ്യ പ​തി​പ്പി​ലെ ലേ​ഖ​ന​ത്തോ​ടു​ള്ള വി​യോ​ജി​പ്പ് പ​ര​സ്യ​മാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം. സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ക്കു​ന്ന​തോ അ​ല്ലാ​ത്ത​തു​മാ​യ ലേ​ഖ​ന​ങ്ങ​ൾ മാ​സി​ക​യി​ൽ വ​രാ​മെ​ന്നും അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ ലേ​ഖ​ക​ന്‍റേ​ത് മാ​ത്ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​രു​ദ്ധ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​ല്ല. ആ​ദ്യ പ​തി​പ്പി​ലെ ലേ​ഖ​ന​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​ൽ ലേ​ഖ​ക​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​മ​ല്ല. അ​ത് ലേ​ഖ​ക​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​യി​രി​ക്കാം. അ​ത് രാ​ജ്ഭ​വ​ന്‍റെ പേ​രി​ൽ വ​രു​ന്നു എ​ന്ന് ക​രു​തി അ​ത് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​മാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി പ​റ​യാ​തെ​യാ​ണ് ഗ​വ​ർ​ണ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​ത്

നീ​ണ്ട സ​ർ​ക്കാ​ർ- ഗ​വ​ർ​ണ​ർ പോ​രി​നി​ടെ മ​ഞ്ഞു​രു​ക്കി​ക്കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ലെ​ത്തി​യ​ത്. ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി​യും ചേ​ർ​ന്നാ​ണ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മാ​സി​ക ശ​ശി ത​രൂ​രി​ന് ന​ൽ​കി​ക്കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​തേ​സ​മ​യം, പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഭാ​ര​താം​ബ ചി​ത്രം ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ള​ക്ക് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Kerala

കെ​ടി​യു, ഡി​ജി​റ്റ​ല്‍ വി​സി നി​യ​മ​ന ന​ട​പ​ടി​യി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണം: ഗ​വ​ർ​ണ​ർ സു​പ്രീം​കോ​ട​തി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: കെ​ടി​യു, ഡി​ജി​റ്റ​ല്‍ വി​സി നി​യ​മ​ന ന​ട​പ​ടി​യി​ല്‍ നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ര്‍​ലേ​ക്ക​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ല്‍ യു​ജി​സി പ്ര​തി​നി​ധി വേ​ണം. സെ​ര്‍​ച്ച് ക​മ്മി​റ്റി പേ​രു​ക​ള്‍ ന​ല്‍​കേ​ണ്ട​ത് ചാ​ന്‍​സ​ല​ർ​ക്കാ​ണ്. വി​സി നി​യ​മ​ന പ്ര​ക്രി​യ​യി​ല്‍ നി​ന്നു മു​ഖ്യ​മ​ന്ത്രി​യെ ഒ​ഴി​വാ​ക്ക​ണം. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വ​ര്‍​ണ​ര്‍ സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള തു​റ​ന്ന പോ​ര് വീ​ണ്ടും മൂ​ര്‍ച്ഛി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര​താം​ബ വി​വാ​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് തു​ട​ങ്ങി​യ​ത്.

Kerala

സ​ർ​ക്കാ​ർ ക്ഷ​ണി​ച്ചു..., ഓ​ണം ഘോ​ഷി​ക്കാ​ൻ ഗ​വ​ർ​ണ​റും

 

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും. സ​ർ​ക്കാ​ർ ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തു​ന്ന ഗ​വ​ർ​ണ​ർ ഓ​ണം വാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം​കു​റി​ച്ച് ന​ട​ത്തു​ന്ന ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

തു​ട​ർ​ന്ന് പ്ര​ധാ​ന​വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും ഒ​പ്പ​മി​രു​ന്ന് ഗ​വ​ർ​ണ​റും കു​ടും​ബ​വും ഘോ​ഷ​യാ​ത്ര കാ​ണും. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​റാ​യി​രി​ക്കെ 2022 ലാ​ണ് ഈ ​പ​തി​വ് തെ​റ്റി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റു​മാ​യി തു​റ​ന്ന ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15ന് ​ഗ​വ​ർ​ണ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കാ​യി രാ​ജ്ഭ​വ​നി​ൽ ഒ​രു​ക്കി​യ അ​റ്റ് ഹോം ​പ​രി​പാ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Latest News

Corehub Up