Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gurugram

Viral

ഗു​രു​ഗ്രാ​മി​ലെ കു​ട്ടി വാ​ക്വം ക്ലീ​ന​ർ വൈ​റ​ൽ; പ്ര​ഹ​സ​ന​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ഗു​രു​ഗ്രാ​മി​ലെ റോ​ഡു​ക​ളി​ലെ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നാ​യി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ വി​ന്യ​സി​ച്ച പ്ര​ത്യേ​ക സ​ക്ഷ​ൻ വാ​ഹ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

തെ​രു​വു​ക​ളി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പേ​പ്പ​റു​ക​ളും വ​ലി​യൊ​രു പൈ​പ്പി​ലൂ​ടെ വ​ലി​ച്ചെ​ടു​ക്കു​ന്ന രീ​തി​യി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ഗ​ക്ഷ​മ​ത​യെ​ക്കു​റി​ച്ചും പ്ര​വ​ർ​ത്ത​ന​രീ​തി​യെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ൾ സം​ശ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു തു​ട​ങ്ങി​യ​ത്.

ന​ഗ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു​ഗ്രാം ന​ഗ​ര​സ​ഭ അ​വ​ത​രി​പ്പി​ച്ച ഈ ​കൊ​ച്ചു വാ​ഹ​നം, യ​ഥാ​ർ​ഥ​ത്തി​ൽ 'ഓ​ട്ടോ​മാ​റ്റി​ക്' എ​ന്ന വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​മാ​ണോ എ​ന്ന​താ​ണ് പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യം.

ഒ​രാ​ൾ നേ​രി​ട്ട് ഓ​ടി​ച്ച് കൈ​കൊ​ണ്ട് പൈ​പ്പ് നി​യ​ന്ത്രി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ഈ ​മെ​ഷീ​നെ സാ​ധാ​ര​ണ വാ​ക്വം ക്ലീ​ന​റു​ക​ളു​മാ​യി മാ​ത്ര​മേ താ​ര​ത​മ്യം ചെ​യ്യാ​ൻ സാ​ധി​ക്കൂ എ​ന്ന് ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

വ​ലി​യൊ​രു ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ത്ത​രം കു​ഞ്ഞു ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് സാ​ധി​ക്കി​ല്ലെ​ന്നും, വ്യ​ക്തി​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​വ അ​നു​യോ​ജ്യ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

മാ​ത്ര​മ​ല്ല, ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​നം ശാ​സ്ത്രീ​യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​മാ​ണെ​ന്ന് റോ​ഡ് ഡി​സൈ​നു​ക​ളെ ഉ​ദാ​ഹ​രി​ച്ച് ചി​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു.

വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ മ​ണ്ണും പൊ​ടി​യും റോ​ഡു​ക​ളി​ലേ​ക്ക് പ​ട​രാ​ത്ത രീ​തി​യി​ലാ​ണ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്നും, ഇ​വി​ടെ അ​പ​ക്വ​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ പ​ണം പാ​ഴാ​ക്കു​ക​യാ​ണെ​ന്നും വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്നു.

ചി​ല​രെ​ങ്കി​ലും ഇ​തൊ​രു ന​ല്ല ശ്ര​മ​മാ​യി കാ​ണു​ന്നു​ണ്ടെ​ങ്കി​ലും, ഗു​രു​ഗ്രാ​മി​ലെ തെ​രു​വു​ക​ളി​ൽ ദി​നം​പ്ര​തി അ​ടി​ഞ്ഞു​കൂ​ടു​ന്ന ഭീ​മ​മാ​യ മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്യാ​ൻ ഈ ​കു​ഞ്ഞു വാ​ഹ​ന​ത്തി​ന് ക​ഴി​യി​ല്ലെ​ന്ന കാ​ര്യ​ത്തി​ൽ പൊ​തു​വി​കാ​ര​മു​ണ്ട്.

ചു​രു​ക്ക​ത്തി​ൽ, തെ​രു​വു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ക്കി​യ ഈ ​വാ​ഹ​നം ന​ഗ​ര​ത്തി​ൽ എ​ത്ര​ത്തോ​ളം മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ അ​നി​ശ്ചി​ത​ത്വ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്.

National

ഭ​ർ​ത്താ​വു​മാ​യി പ​തി​വാ​യി വ​ഴ​ക്ക്; യു​വ​തി ജീ​വ​നൊ​ടു​ക്കി

ഗുരുഗ്രാം: ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ യു​വ​തി ജീ​വ​നൊ​ടു​ക്കി. ഗു​രു​ഗ്രാ​മി​ലെ പാ​ൽ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ബാ​ദ്ഷാ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പാ​ൽ​ഡ ഗ്രാ​മ​വാ​സി​യാ​യ ശാ​ന്തി(30) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വ് വീ​രേ​ന്ദ്ര​യു​ടെ അ​മി​ത മ​ദ്യ​പാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു. മു​റി​യി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Business

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഗ്യാ​സ് എ​ടി​എം തു​റ​ന്ന് ബി​പി​സി​എ​ല്‍

പ​​​ര​​​വൂ​​​ര്‍: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് രാ​​​ജ്യ​​​ത്ത് പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​മം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി ‘ഗ്യാ​​​സ് എ​​​ടി​​​എം’ സം​​​വി​​​ധാ​​​നം. ഗു​​​രു​​​ഗ്രാ​​​മി​​​ലാ​​​ണ് ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ എ​​​ല്‍​പി​​​ജി സ്മാ​​​ര്‍​ട്ട് വെ​​​ന്‍​ഡിം​​​ഗ് മെ​​​ഷീ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (ബി​​​പി​​​സി​​​എ​​​ല്‍) പൈ​​​ല​​​റ്റ് പ്രോ​​​ജ​​​ക്റ്റാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ര​​​ണ്ട് മു​​​ത​​​ല്‍ മൂ​​​ന്ന് മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ കൈ​​​പ്പ​​​റ്റാം.

പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ആ​​​യ ഈ ​​​വെ​​​ന്‍​ഡിം​​​ഗ് മെ​​​ഷീ​​​ന്‍ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കും. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ന്‍ ചെ​​​യ്ത ശേ​​​ഷം ഒ​​​ടി​​​പി വ​​​ഴി വി​​​വ​​​ര​​​ങ്ങ​​​ള്‍ സ്ഥി​​​രീ​​​ക​​​രി​​​ക്കാം. തു​​​ട​​​ര്‍​ന്ന് ക്യു​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്ത് ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യാ​​​ല്‍ പു​​​തി​​​യ സി​​​ലി​​​ണ്ട​​​ര്‍ മെ​​​ഷീ​​​നി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്തേ​​​ക്ക് വ​​​രും.

ഒ​​​ഴി​​​ഞ്ഞ സി​​​ലി​​​ണ്ട​​​ര്‍ മെ​​​ഷീ​​​നു​​​ള്ളി​​​ല്‍ ത​​​ന്നെ സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഇ​​​തി​​​ലു​​​ണ്ട്. സോ​​​ഹ്ന​​​യി​​​ലെ സെ​​​ക്ട​​​ര്‍ 22-ലാ​​​ണ് നി​​​ല​​​വി​​​ല്‍ ഈ ​​​സൗ​​​ക​​​ര്യം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഇ​​​രു​​​മ്പ് സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്ക് പ​​​ക​​​രം ഭാ​​​രം കു​​​റ​​​ഞ്ഞ​​​തും സു​​​ര​​​ക്ഷി​​​ത​​​വു​​​മാ​​​യ ഫൈ​​​ബ​​​ര്‍ കോ​​​മ്പോ​​​സി​​​റ്റ് സി​​​ലി​​​ണ്ട​​​റു​​​ക​​​ളാ​​​ണ് ഈ ​​​എ​​​ടി​​​എം വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്ക് 31 കി​​​ലോ​​​ഗ്രാ​​​മോ​​​ളം ഭാ​​​ര​​​മു​​​ള്ള​​​പ്പോ​​​ള്‍ പു​​​തി​​​യ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്ക് 15 കി​​​ലോ മാ​​​ത്ര​​​മാ​​​ണ് ഭാ​​​രം.

തു​​​രു​​​മ്പെ​​​ടു​​​ക്കാ​​​ത്ത​​​തും ശു​​​ചി​​​ത്വ​​​മു​​​ള്ള​​​തു​​​മാ​​​യ ഈ ​​​സി​​​ലി​​​ണ്ട​​​റു​​​ക​​​ളു​​​ടെ സു​​​താ​​​ര്യ​​​മാ​​​യ രൂ​​​പ​​​ക​​​ല്‍​പ്പ​​​ന പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ അ​​​ള​​​വ് നേ​​​രി​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കും. 10 സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ വ​​​രെ ഒ​​​രേ​​​സ​​​മ​​​യം സൂ​​​ക്ഷി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന മെ​​​ഷീ​​​നി​​​ല്‍ സ്റ്റോ​​​ക്ക് കു​​​റ​​​യു​​​മ്പോ​​​ള്‍ ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​ക്ക് സ്വ​​​യം സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഗു​​​രു​​​ഗ്രാ​​​മി​​​ലെ ഈ ​​​പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യാ​​​ല്‍ രാ​​​ജ്യ​​​ത്തെ മ​​​റ്റ് പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും എ​​​ല്‍​പി​​​ജി എ​​​ടി​​​എ​​​മ്മു​​​ക​​​ള്‍ വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് ബി​​​പി​​​സി​​​എ​​​ല്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

National

ര​ണ്ട് വ​യ​സു​കാ​രി​യു​മാ​യി പി​താ​വ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ര​ണ്ട് വ​യ​സു​കാ​രി​യു​മാ​യി പി​താ​വ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു. സ്വ​കാ​ര്യ സ്കൂ​ൾ ഉ​ട​മ​യാ​യ രാ​ഹു​ൽ വി​ജ​യ്രാ​ൻ (35) ആ​ണ് മ​ക​ൾ വാ​മി​ക (ര​ണ്ട്) യു​മാ​യി ഫ്ലാ​റ്റി​ന്‍റെ 23 ആം ​നി​ല​യി​ൽ നി​ന്നും ചാ​ടി​യ​ത്.

ഡ​ൽ​ഹി​യി​ലെ ന​ങ്ലോ​യ് സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ ര‌​ണ്ട് മാ​സ​മാ​യി റെ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ലെ ട​വ​ർ ഒ​മ്പ​തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്നു​വെ​ങ്കി​ലും ട​വ​ർ അ​ഞ്ചി​ൽ നി​ന്നാ​ണ് ചാ​ടി​യ​ത്.

രാ​ഹു​ലി​ന്‍റെ ഭാ​ര്യ നീ​തു ദാ​ഹി​യ വീ​ട്ടി​ൽ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ രാ​ഹു​ൽ വാ​മി​ക​യെ സൊ​സൈ​റ്റി പാ​ർ​ക്കി​ൽ ക​ളി​ക്കാ​ൻ കൊ​ണ്ടു​പോ​യി. പി​ന്നീ​ട് അ​ദ്ദേ​ഹം കു​ഞ്ഞു​മാ​യി ട​വ​ർ അ​ഞ്ചി​ന്‍റെ 23 ആം ​നി​ല​യി​ലേ​ക്ക് പോ​വു​ക​യും അ​വി​ടെ​നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് രാ​ഹു​ലി​ന്‍റെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രു​വെ​ന്നും മ​റ്റേ ക​ണ്ണി​ന് കാ​ഴ്ച​പ​രി​മി​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​മി​ത് പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​മി​ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ആ​ത്മ​ഹ​ത്യ കു​റി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബം എ​തി​ർ​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. 2014 ൽ ​ആ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ​യും നീ​തു​വി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഇ​രു​വ​ർ​ക്കും 11 വ​യ​സു​ള്ള മ​റ്റൊ​രു മ​ക​ൾ കൂ​ടി​യു​ണ്ട്.

National

ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ സമീപത്തെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഏകദേശം 15 തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

സംഭവത്തിന് പിന്നാലെ കന്പനി അധികൃതർക്കെതിരെ രൂക്ഷമായ പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുകൾ എത്തി. ഉദ്യോഗസ്ഥരെ കാണാൻ അനുവദിച്ചില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ബന്ധുകൾ ആരോപിച്ചു. പരാതികൾ കേൾക്കാൻ തയാറായിട്ടില്ലെന്നും അവർ പറഞ്ഞു.

മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടു‌ണ്ടെന്നും പോലീസ് പറഞ്ഞു.

National

റോ​ഡ് അ​പ​ക​ടം: വി​ര​മി​ച്ച സൈ​നി​ക​ന് ക്രൂ​ര​മ​ർ​ദ​നം, 30,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു; അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: റോ​ഡ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കു​ക​യും 30,000 രൂ​പ കൈ​മാ​റാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം.

ഫെ​ബ്രു​വ​രി 21 ന് ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. സെ​ക്ട​ർ അ​ഞ്ചി​ൽ നി​ന്ന് സെ​ക്ട​ർ 60 ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​ർ​മി മു​ൻ കേ​ണ​ൽ അ​നി​ൽ യാ​ദ​വി​ന്‍റെ വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. ഫ​രീ​ദാ​ബാ​ദ് റോ​ഡി​ലെ വാ​തി​ക ചൗ​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​റി​ൽ നി​ന്നു​മി​റ​ങ്ങി വ​ന്ന അ​നി​ൽ യാ​ദ​വി​നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കാ​റി​ൽ യാ​ത്ര ചെ​യ്ത അ​ഞ്ച് പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ നി​ല​ത്തി​ട്ട് ക്രൂ​ര​മാ​യി ച​വി​ട്ടി.

പ്ര​തി​ക​ൾ ബി​യ​ർ കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​നി​ൽ യാ​ദ​വി​ന്‍റെ കാ​റി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റു​ക​ളും വി​ൻ​ഡോ ഗ്ലാ​സു​ക​ളും ത​ക​ർ​ത്തു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ അ​നി​ൽ യാ​ദ​വി​നെ ബ​ല​മാ​യി അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, വാ​ഹ​നം സ്റ്റാ​ർ​ട്ട് ആ​യി​ല്ല. തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി യു​പി​ഐ വ​ഴി 30,000 രൂ​പ അ​യ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

അ​നി​ൽ യാ​ദ​വി​ന്‍റെ പ​രാ​തി പ്ര​കാ​രം ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ർ 50 പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഗു​രു​ഗ്രാ​മി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ മു​ഴു​വ​ൻ അ​റ​സ്റ്റ് ചെ​യ്ത്.

രേ​വാ​രി ജി​ല്ല​യി​ലെ നി​ഗ​നി​യ​വാ​സി​ൽ താ​മ​സി​ക്കു​ന്ന പ​ങ്ക​ജ് (23), രേ​വാ​രി​യി​ലെ ബ​ഗ്‌​ത​ല സ്വ​ദേ​ശി വി​കാ​സ് (21), രേ​വാ​രി​യി​ലെ മ​സാ​നി സ്വ​ദേ​ശി നി​ഖി​ൽ (21), മ​ഹേ​ന്ദ്ര​ഗ​ഡ് ജി​ല്ല​യി​ലെ ഖേ​ഡി ത​ൽ​വാ​ന സ്വ​ദേ​ശി സാ​ഹി​ൽ (22), മ​ഹേ​ന്ദ്ര​ഗ​ഡി​ലെ ഖേ​ഡി ത​ൽ​വാ​ന​യി​ൽ നി​ന്നു​ള്ള അ​ങ്കി​ത് കു​മാ​ർ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളാ​യ പ​ങ്ക​ജ്, സാ​ഹി​ൽ, അ​ങ്കി​ത് എ​ന്നി​വ​ർ റെ​വാ​രി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. വി​കാ​സ് ബി​എ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും നി​ഖി​ൽ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യു​മാ​ണ്.

NRI

സം​ഗീ​ത​വും ഹാ​സ്യ​വും ദൃ​ശ്യ വി​സ്മ​യ​വും ഒ​രു​മി​ക്കു​ന്ന മ​ഹോ​ത്സ​വം "രം​ഗ് റേ​സ് - 2026' സം​ഗീ​ത പ​രി​പാ​ടി

ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ സാ​മൂ​ഹ്യ സേ​വ​ന​വും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ ല​ക്ഷ്യ​ത്തോ​ടെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡ​ൽ​ഹി​യി​ലെ താ​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ "രം​ഗ് റേ​സ് - 2026' എ​ന്ന പേ​രി​ൽ സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

സം​ഗീ​തം, ഹാ​സ്യം, മി​മി​ക്രി, താ​ള​വാ​ദ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ മ​നോ​ഹ​ര​മാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന ക​ലാ​വി​രു​ന്നാ​യാ​ണ് ഈ ​പ​രി​പാ​ടി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക അ​ഞ്ചു ജോ​സ​ഫ് ന​യി​ക്കു​ന്ന ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഗീ​ത വി​രു​ന്ന് പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​ന്മാ​രാ​യ പോ​ൾ​സ​ണും ഭാ​സി​യും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ വി​സ്മ​യം പ്രേ​ക്ഷ​ക​ർ​ക്ക് ചി​രി​യു​ടെ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ക്കും. കൂ​ടാ​തെ, പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രാ​യ സി​ദ്ധി​ക് റോ​ഷ​ൻ, ഏ​ബ​ൽ ബേ​ബി എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളും വ​യ​ലി​നും ചെ​ണ്ട​യും ചേ​ർ​ന്നു​ള്ള ശ​ക്ത​മാ​യ ഫ്യൂ​ഷ​ൻ പെ​ർ​ഫോ​മ​ൻ​സും വേ​ദി​യെ ആ​വേ​ശ​ഭ​രി​ത​മാ​ക്കും.

ദൃ​ശ്യ - ശ​ബ്ദ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി, പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു അ​പൂ​ർ​വ അ​നു​ഭ​വ​മാ​യി​രി​ക്കും. ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, ആ​രോ​ഗ്യ സ​ഹാ​യം, സാ​മൂ​ഹ്യ ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

പ്ര​വേ​ശ​നം പാ​സു​മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്നു. പാ​സു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക: 9871116718, 8111920944.

National

പ​ഠ​ന സ​മ്മ​ർ​ദം; ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

ഗു​രു​ഗ്രാം: പ​ഠ​ന സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. 13 വ​യ​സു​കാ​രി അ​തി​ദി ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യു​ടെ മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൻ ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ വി​ളി​ക്കാ​നെ​ത്തി. എ​ന്നാ​ൽ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും അ​ദി​തി വാ​തി​ൽ തു​റ​ന്നി​ല്ല. ജ​നാ​ല​യി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ കു​ട്ടി​യെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കു​ട്ടി​യു​ടെ മു​റി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ഡ​യ​റി​യി​ൽ, വ്യാ​ഴാ​ഴ്ച പ​രീ​ക്ഷ​യു​ണ്ടെ​ന്നും എ​വി​ടെ നി​ന്ന് പ​ഠ​നം തു​ട​ങ്ങ​ണ​മെ​ന്ന് അ​റി​യി​ല്ലെ​ന്നും എ​ഴു​തി​യി​ട്ടു​ണ്ട്.

കു​ടും​ബ​ത്തോ​ടൊ​പ്പം ല​ക്നോ​വി​ൽ നി​ന്നും ഗു​രു​ഗ്രാ​മി​ലേ​ക്ക് താ​മ​സം മാ​റി​യ അ​ദി​തി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മാ​താ​വ് ഹ​ർ​ദോ​യി​യി​ലെ സ​ർ​ക്കാ​ർ വ​കു​പ്പി​ലും പി​താ​വ് ബം​ഗു​ളൂ​രു​വി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

ഗുരുഗ്രാമിൽ പള്ളി പണിയുന്നതിനെതിരേ മഹാപഞ്ചായത്ത്

ഗു​​​രു​​​ഗ്രാം: ഡ​​​ൽ​​​ഹി​​​ക്കു സ​​​മീ​​​പം ഗു​​​രു​​​ഗ്രാ​​​മി​​​ൽ പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ വി​​​എ​​​ച്ച്പി, ബ​​​ജ്‌രം​​​ഗ്ദ​​​ൾ നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് ചേ​​​ർ​​​ന്നു. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണെ​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​മാ​​​ണ് പ​​ള്ളി​​ പ​​ണി​​ക്കെ​​തി​​രേ ഉ​​യ​​ർ‌​​ന്ന​​ത്.

പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഹി​​​ന്ദു കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള​​​തെ​​​ന്നും അ​​​തി​​​ൽ ഒ​​​രു ശ​​​ത​​​മാ​​​നം പോ​​​ലും ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ൾ ഇ​​​ല്ലെ​​​ന്ന​​വാ​​ദം സം​​​ഘ​​​പ​​​രി​​​വാ​​​ർ നേ​​​താ​​​ക്ക​​​ളും ഉ​​യ​​ർ​​ത്തി. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി 52 അം​​​ഗ സ​​​മി​​​തി​​​യെ​​​യും മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്ത് നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

തി​​​ങ്ക​​​ളാ​​​ഴ്ച ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീഷ​​​ണ​​​റെ ക​​​ണ്ട് പ​​​ള്ളിനി​​​ർ​​​മാ​​​ണ​​​ത്തി​​​നെ​​​തി​​​രേ സ​​​മി​​​തി പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. നൂ​​​ർ​​​പു​​​ർ, അ​​​ക്ലിം​​​പു​​​ർ, ബാ​​​ദ്ഷാ​​​പു​​​ർ, പാ​​​ൽ​​​റ, ഗൈ​​​ര​​​ത്പു​​​ർ ബാ​​​സ്, ഖേ​​​ർ​​​ഖി ബാ​​​ഗ്നി​​​കി ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളാ​​​ണു മ​​​ഹാ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കി​​​ഷോ​​​ർ സിം​​​ഗ് എ​​​ന്ന​​​യാ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം.

അ​​​തേ​​​സ​​​മ​​​യം, പ​​​ള്ളി നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ തയാറാ​​​യി​​​ട്ടി​​​ല്ല.

National

ഗു​രു​ഗ്രാ​മി​ൽ വി​ദേ​ശ​വ​നി​ത​യ്ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ഒ​ളി​വി​ൽ

ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാ​മി​ൽ വി​ദേ​ശ​വ​നി​ത​യ്ക്ക് നേ​രെ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മം. ദ​ക്ഷി​ണ കൊ​റി​യ​ൻ സ്വ​ദേ​ശി​നി​യാ​യ 55കാ​രി​യെ​യാ​ണ് സെ​ക്ട​ർ 53ലെ ​ക്ലി​നി​ക്കി​ൽ വ​ച്ച് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഉ​ട​ൻ​ത​ന്നെ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി ന​വം​ബ​ർ 14 നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ന​വം​ബ​ർ ഏ​ഴി​ന് ചി​കി​ത്സ​യ്ക്കാ​യി സെ​ക്ട​ർ 53 ലെ ​ഒ​രു ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ൽ ഇ​വ​ർ പോ​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ശ്ര​മം എ​തി​ർ​ത്ത​പ്പോ​ൾ പ്ര​തി ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.​പ​രി​ഭാ​ഷ​ക​ന്‍റെ അ​ഭാ​വം മൂ​ലം സ്ത്രീ​യു​ടെ മൊ​ഴി ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Latest News

Corehub Up