Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houseboat

ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്‍റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്ബോട്ട് യാത്രയ്ക്കിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലിഷ് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സഹോദരൻ: യമിൻ അബ്ദുള്ള.

Kerala

കുമരകത്ത് ഹൗസ്ബോട്ട് മുങ്ങി; സഞ്ചാരികളെ രക്ഷപ്പെടുത്തി

കു​​​മ​​​ര​​​കം: കു​​​മ​​​ര​​​കം ചീ​​​പ്പു​​​ങ്ക​​​ൽ തോ​​​ട്ടി​​​ൽ ബ​​​ന്ധി​​​ച്ചി​​​രു​​​ന്ന ഹൗ​​​സ് ബോ​​​ട്ട് മു​​​ങ്ങിത്താ​​​ണു. ഹൗ​​​സ് ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​പി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​മ്പ​​​തി​​​ക​​​ളെയും എ​​​ട്ടു വ​​​യ​​​സാ​​​യ കു​​​ട്ടി​​​യെ​​​യും ഹൗ​​​സ് ബോ​​​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ശി​​​ക്കാ​​​ര വ​​​ള്ള​​​ത്തി​​​ൽ ക​​​യ​​​റ്റി ര​​​ക്ഷി​​​ച്ചു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഹൗ​​​സ് ബോ​​​ട്ടി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ലെ ഡു​​​മി​​​ന്‍റെ ത​​​ക​​​രാ​​​റാ​​​ണ് വെ​​​ള്ളം ക​​​യ​​​റാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

യാ​​​ത്ര​​​ക്കാ​​​രു​​​ടെ ലാ​​​പ്ടോ​​​പ്പും ര​​​ണ്ട് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും പ​​​ണ​​​വും ന​​​ഷ്ട​​​പ്പെ​​​ട്ടു. വി​​​ദ​​​ഗ്ധ സം​​​ഘമെ​​​ത്തി മു​​​ങ്ങി​​​ക്കി​​​ട​​​ന്ന ഹൗ​​​സ് ബോ​​​ട്ടു​​​യ​​​ർ​​​ത്തി. ഡ​​​ബി​​​ൾ റൂം ഉ​​​ള്ള ഹൗ​​​സ് ബോ​​​ട്ടി​​​നു ത​​​ക​​​രാ​​​റു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ്‌​ബോ​ട്ടി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

ആ​ല​പ്പു​ഴ: ഹൗ​സ്‌​ബോ​ട്ടി​ന് തീ​പി​ടി​ച്ചു. പു​ന്ന​മ​ട സ്റ്റാ​ർ​ട്ടിം​ഗ് പോ​യി​ന്‍റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. യാ​ത്ര ആ​രം​ഭി​ക്കും മു​ൻ​പാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി.

ബാ​റ്റ​റി​യി​ൽ നി​ന്ന് ലീ​ക്ക് ഉ​ണ്ടാ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് സം​ശ​യം. ഹൗ​സ്‌​ബോ​ട്ടി​ന്‍റെ ഉ​ള്ളി​ൽ അ​പ​ക​ട​ക​ര​മാ​യി ഗ്യാ​സ് സി​ലി​ണ്ട​റു​ണ്ടെ​ന്നാ​ണ് വി​വ​രം. സി​ലി​ണ്ട​ർ മ​ർ​ദ്ദം മൂ​ലം പൊ​ട്ടി​തെ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള നി​ല​യി​ലാ​ണ്.

Latest News

Corehub Up