മൈക്കൽ ബൂലോസ് ആലപ്പുഴ സന്ദർശിച്ചപ്പോൾ.
ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴ സന്ദർശിച്ചു. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിച്ച സംഘം, നെഹ്റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കണ്ടു.
ശനിയാഴ്ച രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് വന്നത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും അനുഗമിച്ചു. അംബാസഡർ ഗോറുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി ഈ വർഷം രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്.
സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയാമായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇത് പുറത്തുവിട്ടിരുന്നില്ല. പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് മടങ്ങി. ഡോണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് മൈക്കൽ ബൂലോസ്.
Tags : Michael Boulos Alappuzha Donald Trump Kerala Travel Houseboat