Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INTUC

Idukki

ബി​അ​ർ​സി സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി

ക​ട്ട​പ്പ​ന: ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

ജി​ല്ല​യി​ലെ ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ അ​ധ്യാ​പ​ക​രു​ടെ പ​രി​ശീ​ല​ന​ത്തി​നും മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ച 32,00,000 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു.
ഈ ​പ​ണം തി​രി​ച്ച​ട​പ്പി​ക്കു​ക​യും കു​റ്റ​ക്കാ​രാ​യ 2 താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.​ നി​ല​വി​ൽ ക​ണ്ടെ​ത്തി​യ തി​രി​മ​റി ര​ണ്ടു വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ആ​ണെ​ന്നി​രി​ക്കെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ക​ട്ട​പ്പ​ന ബി​അ​ർ​സിയി​ൽ ന​ട​ത്തി​യി​ട്ടു​ള്ള സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കേ​വ​ലം ര​ണ്ടു ക​രാ​ർ ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ ഇ​ട​പെ​ട​ൽ സം​ശ​യാ​സ്‌​പ​ദ​മാ​ണ​ന്നും ഐ​എ​ൻ​ടി​യു​സി ക​ട്ട​പ്പ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് രാ​ജു പ​റ​ഞ്ഞു.

വി​വി​ധ പ​ദ്ധ​തി ന​ട​ത്തി​പ്പ്, സാ​മ​ഗ്രി​ക​ളു​ടെ വാ​ങ്ങാ​ൻ, ശ​മ്പ​ളം അ​ട​ക്ക​മു​ള്ള ഇ​ത​ര ചെ​ല​വു​ക​ൾ എ​ന്നി​വ​യി​ൽ മു​ൻ​പും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ഈ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​ത്തെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് സ​ർ​ക്കാ​രി​നു​ണ്ടാ​യ സാ​മ്പ​ത്തി​ക ന​ഷ്ടം കു​റ്റ​ക്കാ​രി​ൽ​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ബി​ആ​ർ​സി​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up