Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Jayakumar

ശ​ബ​രി​മ​ല ടെ​ൻ​ഡ​ർ അ​ട്ടി​മ​റി: ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ. ​ജ​യ​കു​മാ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ ക​ട​മു​റി ടെ​ന്‍​ഡ​ര്‍ അ​ട്ടി​മ​റി​യി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​ത ബ്ലാ​ക്ക് മെ​യി​ലിം​ഗി​ന് നി​ന്ന് കൊ​ടു​ക്കി​ല്ലെ​ന്ന് ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

ടെ​ന്‍​ഡ​ര്‍ ചോ​രു​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യ​മ​ല്ലെ​ന്നും ഇ​വി​ടെ നി​ന്ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ അ​ങ്ങ​നെ ചോ​രു​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ടെ​ന്‍​ഡ​ര്‍ ചോ​ര്‍​ന്ന​തി​ല്‍ വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജ​യ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ ക​ട​മു​റി ടെ​ന്‍​ഡ​ര്‍ അ​ട്ടി​മ​റി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് റീ ​ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​രു​ന്നു. സ​ന്നി​ധാ​ന​ത്തെ 210 ക​ട​മു​റി​ക​ളു​ടെ​യാ​ണ് റീ ​ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച​ത്. ശ​ബ​രി​മ​ല​യി​ലെ ക​ട​മു​റി​ക​ള്‍​ക്കാ​യു​ള്ള ടെ​ന്‍​ഡ​ര്‍ വി​വ​രം ചോ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ ര​ണ്ട് ഘ​ട്ട​മാ​യു​ള്ള ടെ​ന്‍​ഡ​ര്‍ റ​ദ്ദാ​ക്കി​യി​രു​ന്നു.

ടെ​ന്‍​ഡ​ര്‍ വി​വ​രം ക​രാ​റു​കാ​ര്‍​ക്ക് ചോ​ര്‍​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ ന​ട​ത്തി​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​രാ​റു​കാ​രെ സ​ഹാ​യി​ച്ചെ​ന്നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ
ക​ണ്ടെ​ത്ത​ൽ. ആ​ന്ധ്ര​യി​ലാ​യി​രു​ന്ന ദേ​വ​സ്വം വി​ജി​ല​ന്‍​സ് എ​സ്പി സ്ഥ​ല​ത്തെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Kerala

മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​കും

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ര്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​കും. വി​ദേ​ശ​ത്തു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് അ​ന്തി​മ തീ​രു​മാ​ന​മാ​യ​ത്.

ജ​യ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ​രി​ഗ​ണി​ക്കാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ല്‍​കി​യ​ത്. പ​ട്ടി​ക​യി​ല്‍​നി​ന്ന് ആ​രെ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷം മ​ന്ത്രി വാ​സ​വ​നു തീ​രു​മാ​നി​ക്കാ​മെ​ന്നാ​യി​രു​ന്നു പാ​ര്‍​ട്ടി നി​ര്‍​ദേ​ശം.

ഇ​ത​നു​സ​രി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്ച​ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​റും മു​ന്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​ണ് ജ​യ​കു​മാ​ര്‍. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ‌്ട്രീ​യ​ക്കാ​ര​ന​ല്ലാ​ത്ത പൊ​തു​സ​മ്മ​ത​നാ​യ മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ളെ സ്ഥാ​ന​ത്തേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

Latest News

Corehub Up