തിരുവനന്തപുരം: ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ സംസ്ഥാനത്ത് ലോബി പ്രവര്‍ത്തിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരന്. കഴിഞ്ഞ 10 വര്‍ഷം മാത്രമല്ലെന്നും എല്ലാ കാലത്തും ലോബി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഇന്‍ഷ്വറന്‍സ് പദ്ധതി സ്വകാര്യ മേഖലയില്‍ മാത്രമെ നടപ്പാക്കൂ എന്നതു വ്യാജ പ്രചാരണമാണെന്നും ആരോഗ്യ മേഖല സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റാണെന്നും കെ.മുരളീധരന് പറഞ്ഞു.
സ്വകാര്യ മേഖലയിലെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ ആശുപത്രിയികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നാണ് താന്‍ പറഞ്ഞതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.