x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ ലോ​ബി: ​കെ. മുരളീധരൻ


Published: June 7, 2026 11:05 PM IST | Updated: June 7, 2026 11:05 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യെ ത​​​​ക​​​​ര്‍​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് ലോ​​​​ബി പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍. ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷം മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും എ​​​​ല്ലാ കാ​​​​ല​​​​ത്തും ​ലോ​​​​ബി രം​​​​ഗ​​​​ത്തു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​യു​​​​ടെ പേ​​​​രി​​​​ല്‍ ഇ​​​​ന്‍​ഷ്വ​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി സ്വ​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ മാ​​​​ത്ര​​​​മെ ന​​​​ട​​​​പ്പാ​​​​ക്കൂ എ​​​​ന്ന​​​​തു വ്യാ​​​​ജ പ്ര​​​​ചാര​​​​ണ​​​​മാ​​​​ണെ​​​​ന്നും ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല സ്വ​​​​കാ​​​​ര്യ​​​​വ​​​​ത്ക​​​രി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ചാര​​​​ണം തെ​​​​റ്റാ​​​​ണെ​​​​ന്നും കെ.​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ പ​​​​റ​​​​ഞ്ഞു.

സ്വ​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​യി​​​​ലെ സി​​​​എ​​​​സ്ആ​​​​ര്‍ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ക​​​​ളി​​​​ല്‍ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തും എ​​​​ന്നാ​​​​ണ് താ​​​​ന്‍ പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സ്ഥാ​​​​ന​​​​ത്ത് 126 പേ​​​​ര്‍​ക്ക് ഷി​​​​ഗെ​​​​ല്ല റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്ത​​​​താ​​​​യും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​ദ്യോ​​​​ഗസ്ഥര്‍​ക്കു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : K. Muraleedharan Lobby health sector

Recent News

Corehub Up