x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24 മ​ണി​ക്കൂ​റി​ന​കം ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മു​ണ്ടാ​കും: കെ.​മു​ര​ളീ​ധ​ര​ൻ


Published: May 9, 2026 09:48 AM IST | Updated: May 9, 2026 09:48 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​ത് സം​ബ​ന്ധി​ച്ച് 24 മ​ണി​ക്കൂ​റി​ന​കം ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യും തീ​രു​മാ​ന​ത്തി​ൽ ഘ​ട​ക​മാ​കു​മെ​ന്ന് മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു.

ഫ്ല​ക്സി​ന്‍റെ എ​ണ്ണം കൂ​ടി​യ​തു​കൊ​ണ്ടോ പ്ര​ക​ട​നം ന​ട​ത്തി​യ​തു​കൊ​ണ്ടോ കാ​ര്യ​മി​ല്ല. പ്ര​തി​ഷേ​ധ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രും. അ​ത് ക​ഴി​ഞ്ഞാ​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ട​ങ്ങു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സീ​നി​യോ​രി​റ്റി​യൊ​ന്നും മു​ഖ്യ​മ​ന്ത്രി തീ​രു​മാ​ന​ത്തി​ൽ ബാ​ധ​ക​മാ​കേ​ണ്ട കാ​ര്യ​മി​ല്ല. ത​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് എ​ഐ​സി​സി നി​രീ​ക്ഷ​ക​രെ അ​ഭി​പ്രാ​യ​മ​റി​യി​ച്ച​തെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : K. Muraleedharan

Recent News

Corehub Up