കോട്ടയം: പ്രളയകെടുതി നേരിട്ട ആളുകൾക്ക് കരുതൽ ഒരുക്കുവാൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി. പ്രളയ കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും ക്യാമ്പികളിൽ നിന്നും വീടുകളിലേക്ക് മടങ്ങിയവർക്കുമായി അടിയന്തിര സഹായമായി ഭക്ഷ്യകിറ്റുകൾ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളാണ് കെഎസ്എസ്എസിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.
അതിതീവ്രപ്രളയ ദുരിതം നേരിട്ട കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ചും കെഎസ്എസ്എസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയ ദുരിതബാധിതർക്കായാണ് കെഎസ്എസ്എസ് സഹായ ഹസ്തം ഒരുക്കുന്നത്. വരും ദിനങ്ങളിൽ കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കെഎസ്എസ്എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അറിയിച്ചു.