പ്രതീകാത്മക ചിത്രം
കോട്ടയം: പ്രളയക്കെടുതി നേരിട്ട ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. പ്രളയക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കും ക്യാമ്പുകളില്‍നിന്നും വീടുകളിലേക്ക് മടങ്ങിയവര്ക്കുമായി അടിയന്തര സഹായമായി ഭക്ഷ്യക്കിറ്റുകള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.
അതിതീവ്രപ്രളയ ദുരിതം നേരിട്ട കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചും കെഎസ്എസ്എസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയ ദുരിതബാധിതര്‍ക്കായാണ് കെഎസ്എസ്എസ് സഹായ ഹസ്തം ഒരുക്കുന്നത്. വരും ദിനങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews KSSS