x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട​വ​ർ​ക്ക് ക​രു​ത​ലൊ​രു​ക്കാ​ന്‍ കെ​എ​സ്എ​സ്എ​സ്

വെബ് ഡെസ്ക്
Published: August 10, 2026 09:42 PM IST | Updated: August 10, 2026 09:42 PM IST

കോ​ട്ട​യം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട ആ​ളു​ക​ള്‍​ക്ക് ക​രു​ത​ലൊ​രു​ക്കാ​ന്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി.

പ്ര​ള​യ​ക്കെ​ടു​തി​മൂ​ലം ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും ക്യാ​മ്പി​ക​ളി​ല്‍​നി​ന്നു വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ര്‍​ക്കു​മാ​യി അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളാ​ണ് കെ​എ​സ്എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഭാ​വ​നം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​തി​തീ​വ്ര പ്ര​ള​യ​ദു​രി​തം നേ​രി​ട്ട കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും കെ​എ​സ്എ​സ്എ​സ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി. കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യാ​ണ് കെ​എ​സ്എ​സ്എ​സ് സ​ഹാ​യ​ഹ​സ്തം ഒ​രു​ക്കു​ന്ന​ത്.
വ​രും​ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കെ​എ​സ്എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍ പ​റ​ഞ്ഞു.

സാ​ന്ത്വ​ന​മേ​കി ആ​ൻ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ

മാ​ന്നാ​ർ: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​മേ​കി ക​ട​പ്ര ആ​ൻ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ. മാ​ന്നാ​ർ, ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വെ​ള്ള​പ്പൊ​ക്കം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ട​പ്ര ആ​ൻ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഉ​ട​മ ഷാ​ജി പി. ​ജോ​ൺ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Tags : Nattuvishesham Districtnews KSSS flood victims

Recent News

Corehub Up