Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Keli

Middle East and Gulf

പ്ര​വാ​സി​ക​ളെ പൂ​ർ​ണ​മാ​യും ത​ഴ​ഞ്ഞ ബ​ജ​റ്റ്: കേ​ളി

റി​യാ​ദ്: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കും സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കും ന​ട്ടെ​ല്ലാ​യി നി​ല​കൊ​ള്ളു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ക്കു​ന്ന ബ​ജ​റ്റാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​റി​യി​ച്ചു.

പ്ര​തി​വ​ർ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ച് സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ താ​ങ്ങി​നി​ർ​ത്തു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മം, പു​ന​ര​ധി​വാ​സം, നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ൾ, സാ​മൂ​ഹ്യ സു​ര​ക്ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബ​ജ​റ്റി​ൽ കാ​ര്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളോ പു​തി​യ പ​ദ്ധ​തി​ക​ളോ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും കേ​ളി ആ​രോ​പി​ച്ചു.

പ്ര​വാ​സി ക്ഷേ​മ​നി​ധി, പെ​ൻ​ഷ​ൻ വി​ത​ര​ണം, മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം, തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി​ക​ൾ, പ്ര​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ മൗ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ക്ഷേ​മ പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന നോ​ർ​ക്ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​ദ്ധ​തി​ക​ളോ സാ​മ്പ​ത്തി​ക പി​ന്തു​ണ​യോ പ്ര​ഖ്യാ​പി​ക്കാ​ത്ത​തും നി​രാ​ശാ​ജ​ന​ക​മാ​ണ്.

ലോ​ക കേ​ര​ള സ​ഭ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി പ​ങ്കാ​ളി​ത്ത സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ബ​ജ​റ്റ് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് മു​ന്നോ​ട്ടു​വ​യ്ക്കു​ന്നി​ല്ല. പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ക്ഷേ​മ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

NRI

ദ​വാ​ദ്മി​യി​ൽ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

റി​യാ​ദ്: താ​മ​സസ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി എ​സ്. ജി. ​അ​നു​രാ​ഗി​ന്‍റെ (40) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. താ​ന്നി​മൂ​ട് അ​വ​ണ​കു​ഴി കൊ​ല്ലം വി​ളാ​കം എ​സ്ജി നി​വാ​സി​ൽ പ​രേ​ത​രാ​യ ശ​ശി​ധ​ര​ൻ - ഗി​രി​ജ ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ദ​വാ​ദ്മി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന അ​നു​രാ​ഗ് താ​മ​സസ്ഥ​ല​ത്ത് ശ്വാ​സ​ത​ട​സ​വും നെ​ഞ്ചു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ദ​വാ​ദ്മി ജ​ന​റ​ൽ ആശുപത്രിയി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

​അ​നു​രാ​ഗി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​വും കേ​ളി ഏ​രി​യാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു.

അ​നു​രാ​ഗി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും മ​റ്റു സു​ഹൃ​ത്തു​ക്ക​ളു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി നോ​ർ​ക്ക​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം വ​ഴി വീ​ട്ടി​ലെ​ത്തി​ച്ചു.

ഭാ​ര്യ: ര​മ്യ. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, അ​നാ​മി​ക.

NRI

തു​ട​ർചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​ന്ത​രി​ച്ചു

റി​യാ​ദ്: തു​ട​ർചി​കി​ത്സ​യ്ക്ക് നാ​ട്ടി​ലേ​ക്ക് പോ​യ തൃ​ശൂ​ർ പോ​ർ​ക്ക​ളം സ്വ​ദേ​ശി പ​ള്ളി​ക്ക​ര വീ​ട്ടി​ൽ സ​ത്യ​ൻ വേ​ലാ​യു​ധ​ൻ (58) വി​മാ​ന​ത്തി​ൽ വ​ച്ച് അ​ന്ത​രി​ച്ചു. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്നാണ് സത്യൻ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്.

റി​യാ​ദി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ യാ​ത്ര തി​രി​ച്ച സ​ത്യ​ൻ വി​മാ​ന​ത്തി​ന​ക​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന്നാ​യി ബ​ന്ധു​ക്ക​ൾ ആം​ബു​ല​ൻ​സ് സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ വിമാനത്താവളത്തിന്‍റെ പു​റ​ത്തു കാ​ത്തുനി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

35 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ ദു​ർ​മ​യി​ൽ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ ലി​ഷ. മ​ക്ക​ൾ അ​പ​ർ​ണ, അ​ഭി​ന​വ്. മ​രു​മ​ക​ൻ വി​പി​ൻ. കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ ദു​ർ​മ യൂ​ണി​റ്റ് അം​ഗ​മാ​ണ്. മൃ​ത​ദേ​ഹം തൃ​ശൂ​രി​ലെ വീ​ട്ടുവ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

സ​ത്യ​ൻ വേ​ലാ​യു​ധ​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ കേ​ളി മു​സാ​ഹ്മി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ർ​മ​യി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജെ​റി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ദു​ർ​മ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​നു​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, ഏ​രി​യ സെ​ക്ര​ട്ട​റി അ​നീ​സ് അ​ബൂ​ബ​ക്ക​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗം സു​രേ​ഷ്, ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി​ക്ക് ഏ​രി​യ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

1992ൽ ​റി​യാ​ദി​ൽ എ​ത്തി​യ ഗോ​പി​നാ​ഥ് അ​ൽ അ​മൗ​ദി ക​മ്പ​നി​യി​ൽ 33 വ​ർ​ഷം കാ​ർ​പെ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു. മ​ല​പ്പു​റം ഇ​രി​ങ്ങ​ല്ലൂ​ർ പാ​ലാ​ണി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ജെ​സി​മോ​ൾ. മ​ക്ക​ൾ ജ​ഗ​ന്നാ​ഥ്, ആ​കാ​ശ്.

കേ​ളി​യു​ടെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ അം​ഗ​ത്വ​ത്തി​ൽ എ​ത്തി​യ ഗോ​പി​നാ​ഥ്, കേ​ളി ഓ​ൾ​ഡ് സ​ന​യ്യ യൂ​ണി​റ്റി​ലെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഓ​ൾ​ഡ് സ​ന​യ്യ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ലൈ ഏ​രി​യ സെ​ക്ര​ട്ട​റി സു​ലൈ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ​ത്ത ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സു​ലൈ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഹാ​ഷിം കു​ന്നു​ത്ത​റ അ​ധ്യ​ക്ഷ​നാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ.​പി.​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു താ​യ​മ്പ​ത്ത്, രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ നാ​സ​ർ കാ​ര​ക്കു​ന്ന്, അ​യൂ​ബ് ഖാ​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ്, ഷ​റ​ഫ് ബ​ബ്തൈ​ൻ, സ​ത്യ​പ്ര​മോ​ദ്, ബ​ഷീ​ർ ബ​ബ്തൈ​ൻ, അ​ശോ​ക​ൻ, സു​നി​ൽ, പ്ര​കാ​ശ​ൻ, ധ​നേ​ഷ്, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക്കു വേ​ണ്ടി അ​നി​രു​ദ്ധ​ൻ, ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഹാ​ഷിം കു​ന്നു​ത്ത​റ, വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്കു വേ​ണ്ടി വി​നോ​ദ്, പ്ര​കാ​ശ​ൻ, ബ​ഷീ​ർ ബാ​ബ്തൈ​ൻ, നാ​സ​ർ കാ​ര​ക്കു​ന്ന്, ഹാ​രി​സ്, കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​ർ ഗോ​പി​നാ​ഥി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഏ​രി​യ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി വി​നോ​ദ് സ്വാ​ഗ​ത​വും ഗോ​പി​നാ​ഥ് കി​ഴ​ക്കേ​മു​റി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പി​ന് കേ​ളി റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഒ​രു​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം കു​റി​ക്കാ​നാ​യി ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പ് റി​യാ​ദി​ൽ എ​ത്തി.

കേ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന "അ​റേ​ബ്യ​ൻ ബ്രെ​യി​ൻ ബാ​റ്റി​ൽ' എ​ന്ന ബൃ​ഹ​ത്താ​യ വൈ​ജ്ഞാ​നി​ക പം​ക്തി ഉ​ൾ​ക്കൊ​ള്ളു​ന്ന ബു​ദ്ധി​പ​രി​ശീ​ല​ന പ​രി​പാ​ടി​യെ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ പ്ര​ദീ​പ് ന​യി​ക്കും. റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​ദീ​പി​നെ കേ​ളി ഭാ​ര​വാ​ഹി​ക​ൾ ആ​വേ​ശ​പൂ​ർ​വം സ്വീ​ക​രി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ, ചെ​യ​ർ​മാ​ൻ ഷാ​ജി റ​സാ​ഖ്, ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ജ​വാ​ദ്, ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട് എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ളി​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഒ​രു​വ​ർ​ഷം നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലെ​യും ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും ആ​ഘോ​ഷി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up