Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaPsc

നി​യ​മ​ന ത​ട്ടി​പ്പി​ൽ രാ​ജ്ഭ​വ​ന്‍റെ മി​ന്ന​ൽ നീ​ക്കം; പി​എ​സ്‍​സി സെ​ക്ര​ട്ട​റി​യെ ഗ​വ​ർ​ണ​ർ വി​ളി​ച്ച് വ​രു​ത്തി

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​മാ​യി രാ​ജ്ഭ​വ​ൻ. സം​ഭ​വ​ത്തി​ൽ പി​എ​സ്‌​സി സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജി​നെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ നേ​രി​ട്ട് വി​ളി​പ്പി​ച്ചു. പി​എ​സ്‌​സി ചെ​യ​ർ​മാ​ന്‍റെ അ​റി​വി​ല്ലാ​തെ​യാ​ണ് സെ​ക്ര​ട്ട​റി​യെ ഗ​വ​ർ​ണ​ർ വി​ളി​പ്പി​ച്ച​ത്.

പ​രീ​ക്ഷാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ഗ​വ​ർ​ണ​ർ സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട് പ​രാ​തി​ക​ളി​ൽ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് ഗ​വ​ർ​ണ​ർ സെ​ക്ര​ട്ട​റി​യോ​ട് ആ​രാ​ഞ്ഞു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പി​എ​സ്‌​സി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു. 

പ​രീ​ക്ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പി​എ​സ്‌​സി ആ​ഭ്യ​ന്ത​ര ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​റു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. പി​എ​സ്‌​സി ത​ല​പ്പ​ത്തെ ഈ ​അ​സാ​ധാ​ര​ണ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ പി​എ​സ്‌​സി തു​ട​ർ​ച്ച​യാ​യി വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​തു രാ​ജ്ഭ​വ​ൻ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ ജാ​ർ​ഖ​ണ്ഡി​ലും ക​ർ​ണാ​ട​ക​യി​ലും പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ​മാ​രു​ടെ ക​സേ​ര തെ​റി​ച്ചി​രു​ന്നു. ഇ​തേ മാ​തൃ​ക​യി​ൽ കേ​ര​ള​ത്തി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് രാ​ഷ്ട്ര​പ​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up