തൊടുപുഴ: ജനവാസമേഖലയായ ചിന്നക്കനാലിലും പരിസരപ്രദേശങ്ങളിലുംനിന്നു കാട്ടാനകളെ പൂര്‍ണമായും തുരത്തണമെന്നും തോട്ടം തൊഴിലാളികളുടെയും കൃഷിക്കാരുടെയും സ്വൈര്യജീവിതം ഉറപ്പാക്കണമെന്നും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ആവശ്യപ്പെട്ടു .
ഇന്നലെ ചിന്നക്കനാലിലെ മാരിയുടെ മരണം ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്.
ചിന്നക്കനാലും പരിസരപ്രദേശവും ഉള്‍പ്പെടെ വനമാക്കാനായുള്ള നിഗൂഡ പ്രവര്‍ത്തനങ്ങളാണ് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ സംസ്ഥാന വ്യാപകമായി വനംവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിച്ച് വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ കുതന്ത്രങ്ങളാണ് ഇതെല്ലാം.
പുതിയ സര്‍ക്കാരും മന്ത്രിയും ഇതു തിരിച്ചറിഞ്ഞ് പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ തയാറാകണമെന്നും മാരിയുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.