x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല പ്ര​ഖ്യാ​പ​ന തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണം: കിസാൻ സഭ

വെബ് ഡെസ്ക്
Published: September 20, 2026 11:01 PM IST | Updated: September 20, 2026 11:01 PM IST

കൊ​ല്ല​മു​ള​യി​ല്‍ കി​സാ​ന്‍​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ച്ചൂ​ച്ചി​റ: ജ​ന​ങ്ങ​ളെ ബ​ന്ധി​ക​ളാ​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര​മാ​യി പി​ന്മാ​റ​ണ​മെ​ന്ന് കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍. കൊ​ല്ല​മു​ള വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​യി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​സാ​ന്‍​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന ഒ​പ്പു​ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ യാ​തൊ​രു​വി​ധ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും. കൃ​ഷി​പ്പ​ണി​ക​ള്‍ ത​ട​സ​പ്പെ​ടു​ക​യും പു​തി​യ വീ​ടു​ക​ളോ കെ​ട്ടി​ട​ങ്ങ​ളോ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യമെ​ന്നും എ.​പി. ജ​യ​ന്‍ പ​റ​ഞ്ഞു.

കി​സാ​ന്‍​സ​ഭ റാ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍.​ജി. പ്ര​സ​ന്ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​പി​ഐ റാ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​വി. പ്ര​സ​ന്ന​കു​മാ​ര്‍, ചാ​ത്ത​ന്‍​ത​റ ജു​മാ മ​സ്ജി​ദ് അ​ബ്ദു​ല്‍ സ​ലാം മൗ​ല​വി, ചാ​ത്ത​ന്‍​ത​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ച​ര്‍​ച്ച് വി​കാ​രി ഫാ.​തോ​മ​സ്, വാ​ര്‍​ഡം​ഗം അ​മ​ല്‍ ഏ​ബ്ര​ഹാം, സ​ന്തോ​ഷ് കെ.​ചാ​ണ്ടി, ആ​ര്‍ ന​ന്ദ​കു​മാ​ര്‍, സു​രേ​ഷ് അ​മ്പാ​ട്ട്, സ​ജി​മോ​ന്‍ ക​ട​യ​നി​ക്കാ​ട്, ജോ​ര്‍​ജ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​ര്‍: മ​ല​യോ​ര ജ​ന​വാ​സ മേ​ഖ​ലേ​യും കൃ​ഷി​യി​ട​ങ്ങ​ളേ​യും എ​എ​സ്എ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള​ള നീ​ക്കം പി​ന്‍​വ​ലി​ക്കു​ക എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കി​സാ​ന്‍ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഒ​പ്പു​ശേ​ഖ​ര​ണ കാ​മ്പെ​യി​ന്‍ സീ​ത​ത്തോ​ട്ടി​ല്‍ സി​പി​ഐ ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം മ​ല​യാ​ല​പ്പു​ഴ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ ബ്ലോ​ക്ക് മെം​ബ​ര്‍ പി ​എ​സ്. സു​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ര്‍ മ​ഹേ​ഷ്, സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Kisan Sabha

Recent News

Corehub Up