Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kisan Sabha

Pathanamthitta

പ​രി​സ്ഥി​തി​ലോ​ല ക​ര​ട് വി​ജ്ഞാ​പ​നം; കി​സാ​ൻ​സ​ഭ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ പ​രി​സ്ഥി​തി​ലോ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ പ​രാ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 25ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്താ​ൻ കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ, യോ​ഗ​ങ്ങ​ൾ, ഒ​പ്പു​ശേ​ഖ​ര​ണം തു​ട​ങ്ങി​യ​വ ന​ട​ക്കും. ഇ​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ്റാ​റി​ൽ വ​മ്പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ക്കും. ജി​ല്ല​യി​ലെ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ശ്ന​ബാ​ധി​ത വി​ല്ലേ​ജു​ക​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ളും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ക്കും. വ​ട​ശേ​രി​ക്ക​ര​യി​ൽ 18ന് ​സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ചി​റ്റ​യം ഗോ​പ​കു​മാ​ർ, അ​രു​വാ​പ്പു​ല​ത്ത് കി​സാ​ൻ​സ​ഭ നേ​താ​വ് സ​ത്യാ​ന​ന്ദ​പ്പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

19ന് ​ത​ണ്ണി​ത്തോ​ട്ടി​ൽ ചേ​രു​ന്ന യോ​ഗം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​ദീ​പ​കു​മാ​റും പ​രു​നാ​ട്ടി​ൽ കി​സാ​ൻ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​മു​രു​കേ​ഷും ഉ​ദ്ഘാ​ട​നം ചെ​യ്യും. 20ന് ​സീ​ത​ത്തോ​ട്ടി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മ​ല​യാ​ല​പ്പു​ഴ ശ​ശി, കൊ​ല്ല​മു​ള​യി​ൽ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up