കോല്‍ക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിംഗ്സ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. വൈകുന്നേരം ഏഴരയ്ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം. ഹാട്രിക് ജയം ലക്ഷ്യമിടുന്ന പഞ്ചാബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന് സിംഗിന്റെയും തകര്‍പ്പന്‍ തുടക്കമാണ് അവരെ തുണയ്ക്കുന്നത്. കൂപ്പര്‍ കൊണോളിയും ശ്രേയസ് അയ്യരും മധ്യനിരയിൽ ഏത് ബൗളർമാരെയും വെല്ലുവിളിക്കുന്നവരാണ്. അര്‍ഷ്ദീപ് സിംഗ്, മാര്‍ക്കോ യാന്സന്, വിജയ് കുമാര്‍ വൈശാഖ് തുടങ്ങിയ പേസർമാരും ടീമിന് മുതൽക്കൂട്ടാണ്.
അതേസമയം വമ്പന്‍ താരങ്ങളുണ്ടായിട്ടും വിജയവഴിയില്‍ എത്താതെ കിതയ്ക്കുന്ന ടീമാണ് കോല്‍ക്കത്ത. സുനില്‍ നരൈനും വരുണ്‍ ചക്രവര്‍ത്തിയും പതിവ് മികവിലേക്ക് എത്താത്തതാണ് അവർക്ക് തിരിച്ചടിയായത്. ആംക്രിഷ് രഘുവംശി ഫോമിലാണെങ്കിലും അജിങ്ക്യ രഹാനെ നയിക്കുന്ന ബാറ്റിംഗ് നിരയിലും പ്രതിസന്ധികളേറെയാണ്.