x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഹാ​നെ​യ്ക്കും ര​ഘു​വ​ന്‍​ഷി​ക്കും അ​ര്‍​ധ സെ​ഞ്ചു​റി; കോ​ല്‍​ക്ക​ത്ത​യ്ക്ക് കൂ​റ്റ​ന്‍ സ്‌​കോ​ര്‍


Published: March 29, 2026 09:50 PM IST | Updated: March 29, 2026 11:49 PM IST

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കെ​കെ​ആ​ര്‍ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 220 റ​ണ്‍​സെ​ടു​ത്തു.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ അ​ജി​ന്‍​ക്യ ര​ഹാ​നെ (40 പ​ന്തി​ല്‍ 67), അം​ഗ്ക്രി​ഷ് ര​ഘു​വ​ന്‍​ഷി (29 പ​ന്തി​ല്‍ 51) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് കോ​ല്‍​ക്ക​ത്ത​യെ തു​ണ​ച്ച​ത്. മി​ക​ച്ച തു​ട​ക്ക​മാ​ണ് ര​ഹാ​നെ - അ​ല​ന്‍ സ​ഖ്യം കോ​ല്‍​ക്ക​ത്ത​യ്ക്ക് ന​ല്‍​കി​യ​ത്. ഇ​രു​വ​രും 69 റ​ണ്‍​സാ​ണ് കൂ​ട്ടി​ചേ​ര്‍​ത്ത​ത്.

മും​ബൈ​യ്ക്കാ​യി ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. മൂ​ന്ന് ഓ​വ​റി​ല്‍ 39 റ​ണ്‍​സ് വി​ട്ട് ന​ൽ​കി ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​സ്പ്രി​ത് ബും​റ​യ്ക്ക് വി​ക്ക​റ്റ് വീ​ഴ്ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ല് ഓ​വ​റി​ല്‍ ബും​റ 35 റ​ണ്‍​സ് വി​ട്ടു​ന​ല്‍​കി.

Tags : Ipl Cricket Mumbai Indians Kolkata Knight Riders

Recent News

Corehub Up