ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ നോമ്പുകാല വാർഷിക ധ്യാനം ഗ്രാൻഡ് മിഷൻ 2026 സമാപിച്ചു. രൂപതയുടെ വിവിധ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിലെ നൂറ് കേന്ദ്രങ്ങളിൽ നടന്ന ധ്യാനത്തിൽ യുകെയിലും കേരളത്തിൽ നിന്നുമുൾപ്പടെ 23 പ്രശസ്ത വചന പ്രഘോഷകർ ആണ് ഗ്രാൻഡ് മിഷന് നേതൃത്വം നൽകിയത്.
തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, ഫാ.ഡോ. ജിജിമോൻ പുതുവീട്ടിൽകളത്തിൽ എസ്ജെ, ഫാ. ജോസഫ് പോഴാലിപറമ്പൻ വിസി, ഫാ. ദേവസി പുതുശേരി വിസി, ഫാ. ജിന്റോ കൊടിയൻ വിസി, ഫാ. ജോമോൻ കൈപ്പടക്കുന്നേൽ വിസി, ഫാ. ഓസ്റ്റിൻ മേനോൻകരിയിൽ വിസി, ഫാ. ജെയ്സൺ ത്രികോയിക്കൽ എംസിബിഎസ്, ഫാ. ഷാരോൺ പാറതാഴെ എംസിബിഎസ്, ഫാ. റോമിയോ അഗസ്റ്റിൻ വിസി, ഫാ. ജോജോ വരേകുളം വിസി, ഫാ. ആൽബിൻ പാലത്തിങ്കൽ വിസി , ഫാ. ജിതിൻ ഫിലിപ്പ് എംസിബിഎസ്, ഫാ. ജോസഫ് ഓണാട്ട് വിസി, ഫാ. ജോസഫ് മുക്കാട്ട്, ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത്, ഫാ. ജോബിൻ പെരുമ്പളത്തുശേരി, ഫാ. ജോ മൂലേശേരി വിസി, ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ സിഎംഎഫ്, ഫാ. ഷിനോജ് കളരിക്കൽ, ഫാ. ജെബിൻ പതിപറമ്പിൽ എം സിബിഎസ്, ഫാ. ഡെന്നി മണ്ഡപത്തിൽ വിസി എന്നീ വൈദികരാണ് വചന പ്രഘോഷണം നടത്തിയത്.
സാധ്യമായ സ്ഥലങ്ങളിലെല്ലാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വചന സന്ദേശം നൽകുകയും ചെയ്തു. രൂപത ഇവാഞ്ചെലൈ സേഷൻ കമ്മീഷൻ ചെയർപേഴ്സൺ റവ. സി. ആൻ മരിയ എസ്എച്ചിന്റെ നേതൃത്വത്തിലുള്ള രൂപത ഇവാഞ്ചെലൈസേഷൻ കമ്മീഷൻ ആണ് ഗ്രാൻഡ് മിഷൻ 2026 ന് നേതൃത്വം നൽകിയത്.