Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor Seizure

ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ സം​ഭ​വം; അ​ന്വേ​ഷ​ണം എ​സ്‌​ഐ​ടി​ക്ക്

വ​യ​നാ​ട്: റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ സം​ഭ​വം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷി​ക്കും. വ​യ​നാ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

കേ​സ് അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് എ​ക്സൈ​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ വൈ. ​ഷി​ബു വ്യ​ക്ത​മാ​ക്കി. പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​ശേ​ഖ​ര​ത്തി​ൽ വ്യാ​ജ​മ​ദ്യ​വും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ണ്ടെ​ടു​ത്ത​തി​ൽ 12.75 ലി​റ്റ​ർ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ പാ​നീ​യം വ്യാ​ജ​മ​ദ്യം ത​ന്നെ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ ത​ട്ടി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ​ൻ മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. 

സം​ഭ​വ​ത്തി​ൽ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ലെ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി ഓ​ഫീ​സി​ൽ വെ​ച്ച് പു​ല​ർ​ച്ചെ അ​ദ്ദേ​ഹ​ത്തെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up