Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massachusetts

മാ​​​സ​​​ച്ചു​​​സെ​​​റ്റ്സി​​​ൽ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വ്

ബോ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ മാ​​​സ​​​ച്ചൂ​​​സെ​​​റ്റ്സി​​​ൽ 24 ആ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മു​​​ള്ള ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​ത്തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ മോ​​​റ ഹീ​​​ലി ഒ​​​പ്പു​​​വ​​​ച്ചു.

പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം 24 ആ​​​ഴ്ച ക​​​ഴി​​​ഞ്ഞു​​​ള്ള ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​ങ്ങ​​​ളി​​​ൽ തി​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള പൂ​​​ർ​​​ണ അ​​​ധി​​​കാ​​​രം ഡോ​​​ക്‌​​​ട​​​റു​​​ടെ വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് വി​​​ട്ടു​​​ന​​​ൽ​​​കും.

കൂ​​​ടാ​​​തെ ഇ​​​ത്ത​​​രം ചി​​​കി​​​ത്സ​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ വേ​​​ണ​​​മെ​​​ന്ന നി​​​ർ​​​ബ​​​ന്ധി​​​ത വ്യ​​​വ​​​സ്ഥ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്ക് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ടി​​​വ​​​രു​​​ന്ന അ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഇ​​​ത് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​ക്ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​വും സം​​​ഘ​​​ട​​​ന​​​ക​​​ളും ആ​​​രോ​​​പി​​​ക്കു​​​ന്നു. 90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.

മു​​​ന്പ് 24 ആ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ള്ള അ​​​പൂ​​​ർ​​​വ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തി​​​ന് അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

NRI

മാ​സ​ച്യു​സി​റ്റ്‌​സി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ച്ച് നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു; ജാ​ഗ്ര​താ നി​ർ​ദേ​ശം

മാ​സ​ച്യു​സി​റ്റ്‌​സ്: അ​മേ​രി​ക്ക​യി​ലെ മാ​സ​ച്യു​സി​റ്റ്‌​സി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ (ഫ്ലു) ​ബാ​ധി​ച്ച് ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. മ​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ ബോ​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള ര​ണ്ട് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ്.

വൈ​റ​സ് വ്യാ​പ​നം ശ​ക്ത​മാ​ണെ​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യും പ​ബ്ലി​ക് ഹെ​ൽ​ത്ത് ക​മ്മി​ഷ​ണ​ർ ഡോ. ​റോ​ബി ഗോ​ൾ​ഡ്‌​സ്റ്റീ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി കേ​സു​ക​ളി​ൽ ഒ​മ്പ​ത് ശ​ത​മാ​ന​വും ഫ്ലൂ ​ബാ​ധി​ച്ച​വ​രാ​ണ്. രോ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ എ​ല്ലാ​വ​രും ഫ്ലൂ ​വാ​ക്സീ​ൻ എ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

ബോ​സ്റ്റ​ണി​ൽ സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ജ​നു​വ​രി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് പു​റ​മെ, ഈ ​സീ​സ​ണി​ൽ 29 മു​തി​ർ​ന്ന​വ​രും ഫ്ലൂ ​ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ കോ​വി​ഡ്, ആ​ർ​എ​സ്‌​വി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

NRI

കെ​എ​ച്ച്എ​ൻ​എ മ​സാ​ച്യു​സെ​റ്റ്‌​സ് ആ​ർ​വി​പി​യാ​യി ശ്രീ​ല​ക്ഷ്മി അ​ജ​യി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു

ക​ണ​ക്‌‌​ടി​ക്ക​ട്ട്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ കെ​എ​ച്ച്എ​ൻ​എ​യു​ടെ ക​ണ​ക്‌​ടി​ക്ക​ട്ട് മ​സാ​ച്യു​സെ​റ്റ്‌​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ശ്രീ​ല​ക്ഷ്മി അ​ജ​യി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ ആ​ർ​വി​പി എ​ന്ന നി​ല​യി​ൽ ശ്രീ​ല​ക്ഷ്മി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ ശ്രീ​ല​ക്ഷ്മി തൊ​ഴി​ൽ​പ​ര​മാ​യി ഡാ​റ്റാ സ​യ​ന്‍റി​സ്റ്റാ​ണ്.

മി​ക​ച്ച ഒ​രു ഗാ​യി​ക കൂ​ടി​യാ​യ അ​വ​ർ കെ​എ​ച്ച്എ​ൻ​എ​യു​ടെ സാം​സ്കാ​രി​ക - സാ​മൂ​ഹി​ക വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. മു​ൻ​പ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്‌​ടി​ക്ക​ട്ടി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യും ആ​ർ​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​വ​ർ​ക്ക് ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും അ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും മി​ക​ച്ച നേ​തൃ​പാ​ട​വ​മു​ണ്ട്.

നി​ല​വി​ൽ ഭ​ർ​ത്താ​വി​നും ര​ണ്ട് മ​ക്ക​ൾ​ക്കു​മൊ​പ്പം ക​ണ​ക്‌​ടി​ക്ക​ട്ടി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി, ന​മ്മു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം മു​റു​കെ പി​ടി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശ്രീ​ല​ക്ഷ്മി അ​ജ​യി​ന്‍റെ നി​യ​മ​ന​ത്തെ കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​തം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ക​ണ​ക്‌​ടി​ക്ക​ട്ട് റീ​ജി​യ​ണി​ൽ വീ​ണാ പി​ള്ള​യോ​ടൊ​പ്പം ചേ​ർ​ന്ന് കെ​എ​ച്ച്എ​ൻ​എ​യ്ക്ക് വേ​ണ്ടി ശ്രീ​ല​ക്ഷ്മി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

അ​വ​രു​ടെ പ്ര​ഫ​ഷ​ണ​ൽ മി​ക​വും ക​ലാ​പ​ര​മാ​യ ക​ഴി​വും സം​ഘ​ട​ന​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ ക​രു​ത്താ​കും എ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും ശ്രീ​ല​ക്ഷ്മി അ​ജ​യി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up