Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Master Plan

ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍​പ്ലാ​ന്‍: ധ​ന​വ​കു​പ്പി​ലെ അ​ഡീ. സെ​ക്ര​ട്ട​റി റാ​ങ്കി​ല്‍ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ധ്യം വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല മാ​​​​സ്റ്റ​​​​ര്‍ പ്ലാ​​​​ന്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു മേ​​​​ല്‍​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി യോ​​​​ഗ​​​​ത്തി​​​​ല്‍ ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ലെ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി റാ​​​​ങ്കി​​​​ല്‍ കു​​​​റ​​​​യാ​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

മാ​​​​സ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ക​​​​മ്മി​​​​റ്റി​​​​യി​​​​ല്‍ ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു. മ​​​​ണ്ഡ​​​​ല-​​​​മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് സീ​​​​സ​​​​ണി​​​​ലെ തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച് സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ദേ​​​​വ​​​​സ്വം ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് നി​​​​ര്‍​ദേ​​​​ശം.

ബ​​​​ജ​​​​റ്റി​​​​ല്‍ തു​​​​ക വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടും ഫ​​​​ണ്ട് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം പ​​​​ദ്ധ​​​​തി​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ടു കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​വും തി​​​​ര​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണ​​​​വും ല​​​​ക്ഷ്യ​​​​മി​​​​ട്ട് വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി രൂ​​​​പ​​​വ​​​ത്ക​​​​രി​​​​ക്കാ​​​​ന്‍ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നു കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

ശു​​​​ചീ​​​​ക​​​​ര​​​​ണ​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു സ​​​​മ​​​​യ​​​​പ​​​​രി​​​​ധി​​​​യും നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​നു തു​​​​ല്യ​​​​മാ​​​​യ ഓ​​​​ണ​​​​റേ​​​​റി​​​​യം ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യ റി​​​​ട്ട​​​​യേ​​​​ര്‍​ഡ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി വി.​​​​ജി. അ​​​​രു​​​​ണി​​​​ന് ന​​​​ല്‍​കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചും കോ​​​​ട​​​​തി സ​​​​ര്‍​ക്കാ​​​രി​​​​നോ​​​​ടും ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡി​​​​നോ​​​​ടും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി. തു​​​​ട​​​​ര്‍​ന്ന് വി​​​​ഷ​​​​യം ജൂ​​​​ലൈ ഒ​​​​ന്നി​​​​നു വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

Latest News

Corehub Up