മുണ്ടക്കയം: വട്ടക്കാവ് പ്ലാക്കത്തടിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ഏഴിനുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാർക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്ന് ബസ് സർവീസിനായി എടുത്തപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ബസിലെ എയർ സംവിധാനം കൃത്യമായി പരിശോധിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നത്.
സർവീസ് ആരംഭിക്കുന്നതിന് മുമ്പായിരുന്നതിനാൽ യാത്രക്കാരാരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.