മുണ്ടക്കയം: നസ്രാണി ജാത്യൈക്യസംഘം മുണ്ടക്കയം ദേശയോഗം ബഥേൽ മാർത്തോമ്മാ പള്ളി ഓഡിറ്റോറിയത്തിൽ നടത്തി. ഇന്റർ ചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ഫാ. സിറിൾ തോമസ് തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു.
നസ്രാണി ജാത്യൈക്യ സംഘം മുണ്ടക്കയം ദേശയോഗം രക്ഷാധികാരിയും മുണ്ടക്കയം വ്യാകുലമാതാ ഫെറോന പള്ളി വികാരിയുമായ ഫാ. ഡോ. ജയിംസ് മുത്തനാട്ട് അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ സിറിയക് തോമസ്, എം.ജെ. സെബാസ്റ്റ്യൻ എന്നിവരെ ഫാ. മത്തായി മണ്ണൂർവടക്കേതിൽ ആദരിച്ചു.
പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ആൻഡ്രൂസ് ജോസഫ് ഐക്കരമറ്റം, നസ്രാണി ജാത്യൈക്യസംഘം മുണ്ടക്കയം ദേശം പ്രസിഡന്റ് മനോജ് വർഗീസ് കുന്നിൽ, ബഥേൽ മാർത്തോമ്മാ പള്ളി വികാരി ഫാ. എം.എ. ഫിലിപ്പ്, ബിനു സ്കറിയ പുത്തൻപുരയ്ക്കൽ, ബെന്നി വർഗീസ് വടക്കേത്ത്, പ്രിൻസ് ജേക്കബ് പീടികയിൽ, ജിൻസി റോണി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Nasrani Jatiyaikya Mundakkayam