Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navayugham

Middle East and Gulf

ലോ​ക കേ​ര​ള സ​ഭ​യി​ല്‍ പ്ര​തി​നി​ധി​ക​ളാ​യി നാ​ല് ന​വ​യു​ഗം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും

ദ​മാം: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കാ​ന്‍ പോ​കു​ന്ന ലോ​ക കേ​ര​ള സ​ഭ​യു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ക്കാ​ന്‍ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ നാ​ല് നേ​താ​ക്ക​ള്‍​ക്ക് ക്ഷ​ണം ല​ഭി​ച്ചു.

ന​വ​യു​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു മ​ണി​കു​ട്ട​ന്‍, കേ​ന്ദ്ര ക​മ്മി​റ്റി ​ര​ക്ഷാ​ധി​കാ​രി ദാ​സ​ൻ രാ​ഘ​വ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷി​ബു കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പ്ര​തി​നി​ധി​ക​ളാ​യി ലോ​ക കേ​ര​ള സ​ഭ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​ക്ക് ല​ഭി​ച്ച ഈ ​അം​ഗീ​കാ​ര​ത്തി​ന് കേ​ന്ദ്ര​ക​മ്മി​റ്റി ന​ന്ദി പ​റ​ഞ്ഞു. എ​ല്ലാ  നേ​താ​ക്ക​ളും കൃ​ത്യ​മാ​യി സ​മ്മേ​ള​ന​ത്തി​ല്‍ മു​ഴു​വ​ന്‍ സ​മ​യ​വും പ​ങ്കെ​ടു​ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ കൂ​ട്ടാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​റി​യി​ച്ചു.

Latest News

Corehub Up