x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​നു മ​ഠ​ത്തി​ലി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ന​വ​യു​ഗം അ​നു​സ്മ​ര​ണ​യോ​ഗം


Published: April 27, 2026 12:07 PM IST | Updated: April 27, 2026 12:07 PM IST

ദ​മാം: അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​നു മ​ഠ​ത്തി​ലി​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അനു​ബ​ന്ധി​ച്ച് ന​വ​യു​ഗം ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​യോ​ഗം ചേ​ർ​ന്നു.

ദ​മ്മാം ന​വ​യു​ഗം ഹാ​ളി​ൽ ദ​ല്ല മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗം ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ​യു​ഗം ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സാം കൊ​ല്ലം അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

സ​നു മ​ഠ​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഹു​സ്സൈ​ൻ നി​ല​മേ​ൽ നി​ർ​വഹി​ച്ചു. ന​വ​യു​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ലം മു​ത​ൽ നേ​തൃ​ത്വ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച സ​നു മ​ഠ​ത്തി​ൽ മി​ക​ച്ച സം​ഘ​ട​ക​പാ​ട​വം കൊ​ണ്ട് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക,ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി മാ​റി​യ​ത് അ​ദ്ദേ​ഹം വി​വ​രി​ച്ചു.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ദ​ല്ല മേ​ഖ​ല​യി​ൽ ന​ട്ടെ​ല്ല് സ​നു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളാ​ലും, രോ​ഗം മൂ​ല​വും വ​ല​ഞ്ഞ ഒ​ട്ടേ​റെ പ്ര​വാ​സി​ക​ളാ​ണ് സ​നു​വിന്‍റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങി​യ​ത്.

സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും പ​ണം ചി​ല​വാ​ക്കി മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ഒ​രി​യ്ക്ക​ലും മ​ടി​യ്ക്കാ​ത്ത സ​നു മ​ഠ​ത്തി​ൽ, നി​റ​ഞ്ഞ പു​ഞ്ചി​രി​യും ഊ​ഷ്മ​ള​മാ​യ പെ​രു​മാ​റ്റ​വും കൊ​ണ്ട് വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യ​വും സ​മ്പാ​ദി​ച്ചി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ, എം.​എ.​ വാ​ഹി​ദ്, സാ​ജ​ൻ ക​ണി​യാ​പു​രം, ഗോ​പ​കു​മാ​ർ, ബി​ജു വ​ർ​ക്കി, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ഷീ​ബ സാ​ജ​ൻ, ബി​നു കു​ഞ്ഞു, സാ​ബു, രാ​ജ​ൻ കാ​യം​കു​ളം, സ​ജീ​വ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

യോ​ഗ​ത്തി​ന് ദ​ല്ലാ മേ​ഖ​ല നേ​താ​ക്ക​ളാ​യ ര​തീ​ഷ് സ്വാ​ഗ​ത​വും സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 16 വ​ർ​ഷ​ത്തോ​ള​മാ​യി ദ​മാം പ്ര​വാ​സി​യാ​യ സ​നു മ​ഠ​ത്തി​ൽ 2023 ഏ​പ്രി​ൽ 22നാ​ണ് ദ​മാം കൊ​ദ​റി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു വ​ച്ച് ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അന്തരിച്ചത്.

Tags : Sanu Madathil Navayugham Damam

Recent News

Corehub Up