Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New York

America

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ 56 കാ​ർ​ഡ് ഗെ​യിം മ​ത്സ​രം; ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫൊ​ക്കാ​ന​യു​ടെ 2026 അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷന്‍റെ ഭാ​ഗ​മാ​യി പു​രു​ഷ​ന്മാ​ർ​ക്കാ​യി ആ​വേ​ശ​ക​ര​മാ​യ 56 കാ​ർ​ഡ് ഗെ​യിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റം അ​റി​യി​ച്ചു.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഏ​റെ ജ​ന​പ്രി​യ​മാ​യ ഈ ​കാ​ർ​ഡ് ഗെ​യി​മി​ലൂ​ടെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ഒ​രു​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന 56 ഗെ​യിം മ​ത്സ​രം ക​ൺ​വ​ൻ​ഷ​നി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും പ്ര​ത്യേ​ക കാ​ഷ് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ഈ ​വ​ർ​ഷ​ത്തെ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ 2026 ഓ​ഗ​സ്റ്റ് ആറ് മു​ത​ൽ ഒമ്പത് വ​രെ അ​മേ​രി​ക്ക​യി​ലെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ളു​ള്ള വി​പു​ല​മാ​യ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റാ​ണ് ക​ൽ​ഹാ​രി റി​സോ​ർ​ട്ട്.

ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, യു​വ​ജ​ന-​വ​നി​താ ഫോ​റം പ​രി​പാ​ടി​ക​ൾ, ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കിം​ഗ് സെ​ഷ​നു​ക​ൾ, സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ൾ, കാ​യി​ക-​വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, മോ​ഹി​നി​യാ​ട്ട​ത്തി​ലും ചെ​ണ്ട​മേ​ള​ത്തി​ലും വേ​ൾ​ഡ് റി​ക്കാ​ർ​ഡി​നു​ള്ള ശ്ര​മം, സാ​ഹി​ത്യ സ​മ്മേ​ള​ന​ങ്ങ​ൾ, മീ​ഡി​യ സെ​മി​നാ​റു​ക​ൾ, അ​വാ​ർ​ഡ് നി​ശ​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ 56 ഗെ​യിം മ​ത്സ​രം ഒ​രു പ്ര​ത്യേ​ക പ​രി​പാ​ടി​യാ​യി​രി​ക്കു​മെ​ന്ന് 56 ഗെ​യിം മ​ത്സ​ര​ത്തി​ന്‍റെ ചെ​യ​ർ​മാ​ൻ സ​ക്ക​റി​യ പെ​രി​യ​പ്പു​റം (302-690-9227),കോഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ് ആ​യ വ​ർ​ഗീ​സ് തോ​മ​സ് (ജി​മ്മി​ച്ച​ൻ 586-604-64740,ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​ൺ​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​നോ​ടൊ​പ്പം മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ഘോ​ഷ​മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന ഈ ​മ​ത്സ​രം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ചീ​ട്ടു​ക​ളി പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ വേ​ദി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

International

വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യെ ന്യൂ​യോ​ർ​ക്കി​ലെ​ത്തി​ച്ചു

 ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ പി​ടി​യി​ലാ​യ വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യെയും ഭാ​ര്യ സി​ലി​യ ഫ്ലോ​റ​സിനെയും ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ച്ചു. അ​മേ​രി​ക്ക​ൻ ല​ഹ​രി​വി​രു​ദ്ധ സേ​ന​യു​ടെ താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും.

ഇ​നി വെ​ന​സ്വേ​ല അ​മേ​രി​ക്ക ഭ​രി​ക്കു​മെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​മേ​രി​ക്ക​ൻ എ​ണ്ണ ക​മ്പ​നി​ക​ള്‍ വെ​ന​സ്വേ​ല​യി​ൽ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

മ​ഡൂ​റോ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും പ​ടി​ഞ്ഞാ​റ​ൻ അ​ര്‍​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​ന​സ്ഥാ​പി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ൽ ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും മ​ഡൂ​റോ​യു​ടെ ഗ​തി വ​രാ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ഡൂ​റോ​യു​ടെ അ​ഭാ​വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തേ​ക്കും. അ​തേ​സ​മ​യം അ​മേ​രി​ക്ക​ൻ അ​ധി​നി​വേ​ശ​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം.

NRI

മം​ദാ​നി​യു​ടെ വി​ജ​യം അ​വ​ർ​ക്കു വാ​ർ​ത്ത​യ​ല്ല

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ മേ​യ​റാ​യി സൊ​ഹ്റാ​ൻ മം​ദാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ലി​യ വാ​ർ​ത്ത​യാ​യി ഏ​താ​ണ്ട് എ​ല്ലാ മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ത്യ​ക്കാ​ർ, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ ആ​ഹ്ലാ​ദ​ത്തോ​ടെ വാ​ർ​ത്ത സ്വീ​ക​രി​ച്ച​പ്പോ​ൾ ഡാ​ള​സ് ന​ഗ​ര​ത്തി​ന്‍റെ സ്വ​ന്തം ദി​ന​പ​ത്ര​മാ​യ മോ​ർ​ണിം​ഗ് ന്യൂ​സ് നാ​ലാം പേ​ജി​ൽ താ​ഴെ ഒ​രു കോ​ള​ത്തി​ൽ ആ​റ് ഇ​ഞ്ച് നീ​ള​ത്തി​ൽ മാ​ത്ര​മാ​ണ് വാ​ർ​ത്ത ന​ൽ​കി​യ​ത്.

ഇ​ത് ന​ടു​ക്ക​ത്തോ​ടെ​യാ​ണ് മം​ദാ​നി​യു​ടെ ആ​രാ​ധ​ക​രും പ​ത്രം പി​ന്താ​ങ്ങു​ന്ന ഒ​രു ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​വും ക​ണ്ട​ത്. ഈ ​പ​ത്ര​ത്തി​ന്‍റെ സ്ഥി​രം വാ​യ​ന​ക്കാ​ർ പ്ര​തീ​ക്ഷി​ച്ച​തു സാ​ധാ​ര​ണ ചെ​യ്യാ​റു​ള്ള​ത് പോ​ലെ ഈ ​വാ​ർ​ത്ത വ​ലി​യ ചി​ത്ര​ങ്ങ​ളോ​ടെ ആ​ദ്യ പേ​ജി​ൽ മു​ക​ളി​ൽ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കും എ​ന്നാ​ണ്.

വാ​യ​ന​ക്കാ​ർ അ​മ്പ​ര​പ്പോ​ടെ ഈ ​പ​ത്ര​ത്തി​ന്‍റെ ക​വ​റേ​ജ് അ​ന്യോ​ന്യം ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. ഡെ​മോ​ക്ര​റ്റി​ക് പാ​ർ​ട്ടി​യു​ടെ പു​രോ​ഗ​മ​ന വി​ഭാ​ഗ​ത്തി​ന്‍റെ വി​ജ​യ​മാ​യി ഈ ​വി​ജ​യം പ​ത്രം വി​ശേ​ഷി​പ്പി​ച്ചു. അ​യ​ഥാ​ർ​ഥ​മാ​യ പ്ര​ചാ​ര​ണ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് പ്ര​ചാ​ര​ണ വി​ഭാ​ഗം ന​ൽ​കി​യ​ത് എ​ന്ന് ചി​ല​ർ വി​ശേ​ഷി​പ്പി​ച്ചു എ​ന്നും പ​ത്രം പ​റ​ഞ്ഞു.

ഈ ​വി​ജ​യ​ത്തോ​ടെ ന്യൂ​യോ​ർ​ക്കി​ന്‍റെ ആ​ദ്യ മു​സ്‌​ലിം. സൗ​ത്ത് ഏ​ഷ്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ആ​ദ്യ വ്യ​ക​തി, ആ​ഫ്രി​ക്ക​യി​ൽ ജ​നി​ച്ച ആ​ദ്യ വ്യ​ക്തി, ഒ​രു നൂ​റ്റാ​ണ്ടി​നു ശേ​ഷം മേ​യ​റാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി എ​ന്നി​ങ്ങ​നെ ധാ​രാ​ളം വി​ശേ​ഷ​ണ​ങ്ങ​ൾ​ക്കു മം​ദാ​നി യോ​ഗ്യ​നാ​യി.

 

Latest News

Corehub Up