Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Special Drive

Palakkad

ഓ​ണം സ്പെ​ഷ​ല്‍ ഡ്രൈ​വ്: ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി എ​ക്സൈ​സ്

പാ​ല​ക്കാ​ട്: ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ അ​ബ്കാ​രി- മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​ന​ധി​കൃ​ത ല​ഹ​രി​ക​ട​ത്തും ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി.

ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം​വ​രെ 127 അ​ബ്കാ​രി കേ​സു​ക​ളും 50 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും ഉ​ള്‍​പ്പെ​ടെ 177 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 173 പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു.

അ​ബ്കാ​രി കേ​സു​ക​ളി​ല്‍ നി​ന്നാ​യി 524.930 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം, 31.700 ലി​റ്റ​ര്‍ ചാ​രാ​യം, 3046 ലി​റ്റ​ര്‍ വാ​ഷ്, 516.5 ലി​റ്റ​ര്‍ ക​ള്ള് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന​ക​ളി​ല്‍ 31.907 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 2375 ക​ഞ്ചാ​വു​ചെ​ടി​ക​ള്‍, 0.565 ഗ്രാം ​മെ​ത്താ​ഫെ​റ്റ​മി​ന്‍, 0.039 ഗ്രാം ​എ​ല്‍​എ​സ്ഡി, ര​ണ്ടു ക​ഞ്ചാ​വ് സി​ഗ​ര​റ്റു​ക​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 696 കേ​സു​ക​ള്‍ ക​ണ്ടെ​ത്തി, 20. 47 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 46,03,000 രൂ​പ​യും പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

704 ക​ള്ളു​ഷാ​പ്പു​ക​ള്‍, 759 ക​ള്ളു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ള്‍, 25 ബാ​റു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 142 ക​ള്ളു​സാ​മ്പി​ളു​ക​ളും 10 വി​ദേ​ശ​മ​ദ്യ സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. ഡി​സ്റ്റി​ല​റി​ക​ളി​ലും ബ്രൂ​വ​റി​ക​ളി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചെ​ക്ക് പോ​സ്റ്റു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, പാ​ര്‍​സ​ല്‍- കൊ​റി​യ​ര്‍ സ​ര്‍​വീ​സ് കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡോ​ഗ് സ്‌​ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും താ​ലൂ​ക്ക് അ​തി​ര്‍​ത്തി​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. അ​തി​ര്‍​ത്തി വ​ഴി​യു​ള്ള ല​ഹ​രി​ക​ട​ത്ത് ത​ട​യാ​ന്‍ അ​ന്ത​ര്‍​സം​സ്ഥാ​ന യോ​ഗം ചേ​രു​ക​യും അ​ഗ​ളി, ചി​റ്റൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക റെ​യ്ഡു​ക​ളും ന​ട​ത്തി.

ചി​റ്റൂ​ര്‍ മേ​ഖ​ല​യി​ലെ ക​ള്ളു​ചെ​ത്ത് തോ​ട്ടം​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക തോ​പ്പ് പ​രി​ശോ​ധ​നാ സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നൊ​പ്പം ഇ​ന്‍റ​ര്‍ റേ​ഞ്ച് ക​ള്ള് ചെ​ക്കിം​ഗും തു​ട​രു​ക​യാ​ണെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം: 0491-2505897, ​എ​ക്സൈ​സ് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ്: 0491-2526277, സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, പാ​ല​ക്കാ​ട്: 0491- 2539260, 9400069430, സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, ചി​റ്റൂ​ര്‍: 04923-222272, 9400069610, സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, ഒ​റ്റ​പ്പാ​ലം: 0466-2244488, 9400069616, സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, മ​ണ്ണാ​ര്‍​ക്കാ​ട്: 04924-225644, 9400069614, സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, ആ​ല​ത്തൂ​ര്‍: 04922-222474, 9400069612.

Latest News

Corehub Up